0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 9 [കബനീനാഥ്]

അവളെ കിടക്കയിലാക്കി വന്നപ്പോഴേക്കും എല്ലാവരും എഴുന്നേറ്റിരുന്നു ...

ഒരു ഫ്ളാസ്കിൽ ചൂടുവെള്ളവും മറ്റൊന്നിൽ ചായയുമാക്കി ജാസ്മിൻ മാഷ് കിടക്കുന്ന മുറിയിലേക്ക് വെച്ചു.

അവൾ ചെയ്തുകൊണ്ടിരുന്ന പതിവ് തെറ്റിക്കാത്തത് മുംതാസുമ്മ ശ്രദ്ധിച്ചു.

അവരോട് പറഞ്ഞിട്ട് അവൾ മുറിവിട്ടു.

ഷാനു ഹാളിലുണ്ടായിരുന്നു .. അവനാണ് മെയിൻഡോറടച്ചതും ലൈറ്റുകൾ ഓഫാക്കിയതും ..

മഴയപ്പോഴും ശക്തമായിരുന്നു ...

അവർ കിടക്കുന്ന മുറിയിലേക്ക് കയറി ഷാനു വാതിൽ ചാരി ലൈറ്റ് ഓഫ് ചെയ്തു...

" അവർക്കാകെ സർപ്രൈസായില്ലേ മ്മാ ..." കിടക്കയിലേക്കിരുന്നു കൊണ്ട് അവൻ പറഞ്ഞു ...

" അവർക്ക് ആരാടാ ഉള്ളത് ...?"

ഷാനു കിടക്കയിലേക്ക് ചാഞ്ഞു ...

ഇന്ന് പകൽ ഏറിയ സമയവും അവളിൽച്ചേർന്നു കിടന്നതാണെങ്കിലും അവളുടെ ഗന്ധമടിച്ചപ്പോൾ അവനുണർന്നു...

" നല്ല തണുപ്പല്ലേ മ്മാ ..." പറഞ്ഞു കൊണ്ട് ഷാനു അവളിലേക്ക് ചേർന്നു ...

"തണുപ്പില്ലാത്തപ്പോഴും ഇങ്ങനെയല്ലേ ..?"

" അത് പിന്നെ ഇഷ്ടം കൊണ്ടല്ലേ ..."

" ഇന്നാ ഇഷ്ടം വേണ്ട .. ഇത് മുറി വേറെയാ ...."

"അതിന് കെട്ടിപ്പിടിച്ചാലെന്താ കുഴപ്പം ...?" അവൻ കൈയെടുത്ത് അവളുടെ വയറിനു മുകളിൽ ചുറ്റി ...

" അടങ്ങിക്കിടന്നോണം ... " അവൾ പറഞ്ഞു ...

അവൻ അതനുസരിക്കുന്നതു പോലെ അനങ്ങാതെ കിടന്നു ... കുറച്ചു നിമിഷങ്ങൾ കടന്നുപോയി .. പുറത്ത് മഴ തകർക്കുന്ന ശബ്ദം മാത്രം കേട്ടു.

"ഷാനൂ ... " കുറച്ചു കഴിഞ്ഞ് അവൾ വിളിച്ചു.

" എന്താമ്മാ ....?"

" അനക്കോർമ്മയുണ്ടോ നമ്മളിവിടെ ആദ്യം വന്ന ദിവസം ...?"

" ചെറുതായിട്ട് ...."

"അനക്കന്ന് പത്തു വയസ്സാ..."

"ഉം, അഞ്ചിലാ..."

"എവിടുന്നാ പോന്നേന്ന് അനക്കോർമ്മയുണ്ടോ ...?"

"ഉം ... ഉപ്പാന്റെ വീട്ടീന്ന് ... "

" എങ്ങനെയാ പോന്നേന്ന് ഓർമ്മേണ്ടോ ...?"

" ബസ്സിലാ ..."

" അതല്ലടാ പൊട്ടാ ... കാരണമെന്താന്നറിയാമോന്ന് ... "

" അറിയില്ലുമ്മാ ...."

"അതേ.. അന്റെ ഉപ്പയ്ക്കും മാഷിനും മുംതാസുമ്മയ്ക്കും മാത്രമേ അതറിയൂ ... "

ഷാനുവിന്റെ മയക്കം വിട്ടു തുടങ്ങി ...

ജിജ്ഞാസയോടെ അവൻ ചെവിയോർത്തു...

" പറയുമ്മാ

💬 Comments

View all comments