Chapter Title : ഖൽബിലെ മുല്ലപ്പൂ 9 [കബനീനാഥ്]
...."
"അന്നോടിത് പല തവണ പറയണമെന്ന് ഞാൻ കരുതിയതാ ..."
" ങ്ങള് ആളെ ടെൻഷനടിപ്പിക്കാതെ കാര്യം പറയുമ്മാ ..."
"അത്രയ്ക്കൊന്നുമില്ലെടാ ....." പറഞ്ഞിട്ട് അവൾ ഷാനുവിന്റെ നേരെ തിരിഞ്ഞു .. അവന്റെ മുഖം തന്റെ നെഞ്ചിലേക്ക് ചേർത്തവൾ തുടങ്ങി ...
" ഞങ്ങളേഴു പേരാ മക്കള് ... അതും പെൺമക്കൾ ...."
" ഓ , അതെനിക്കറിയില്ലായിരുന്നു ... ഇങ്ങള് കാര്യത്തിലേക്ക് വാമ്മാ ..."
" തിരക്കു കൂട്ടാതെടാ ...."
" ന്റെ മൂത്ത താത്തയുടെ മോളും ഞാനും തമ്മിൽ രണ്ട് വയസ്സ് വ്യത്യാസമേയുള്ളൂ ... ഞാൻ മൂത്തതാ ..."
" ങ്ങും ... "
" ന്റെ കല്യാണമായപ്പോഴേക്കും ഉപ്പ മരിച്ചു. ഉമ്മയ്ക്കു വയസ്സുമായി ... "
" കല്യാണത്തിനങ്ങനെ സ്വർണ്ണവും പണവുമൊന്നും കാര്യമായില്ലായിരുന്നു. മാഷും പിന്നെ മഹല്ല് കമ്മറ്റിക്കാരും നാട്ടുകാരുമൊക്കെയാ നടത്തിയേ ...."
"ഉം ... "
" താത്തമാരൊക്കെ അവരവരുടേതായ ബുദ്ധിമുട്ടിലായിരുന്നു.. "
ഷാനു മൗനം ...
" കല്യാണം കഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ ന്റെ ഒള്ള സ്വർണ്ണം വിറ്റാണ് അന്റുപ്പാ പോയത് ... അതിനിടയിൽ ഇയ്യും ഉണ്ടായി ... "
ഷാനു ഒന്ന് ഇളകിക്കിടന്നു...
" ഇക്കായുടെ വീട്ടിലും പ്രശ്നങ്ങളായിരുന്നു ... "
ജാസ്മിൻ ഒന്ന് നിർത്തി .. ബാക്കി അവനോടു പറയേണമോ എന്നൊരു സന്ദേഹം അവൾക്കുണ്ടായിരുന്നു.
" പറയുമ്മാ ...."
" പറയാടാ ...." അവളവനെ വീണ്ടും മാറോടു ചേർത്തു.
" അന്റെ വല്യാപ്പയുടെയാണല്ലോ കമ്പളക്കാട്ടെ പൊര , ... "
" ഉം..."
"അന്റെ വാപ്പയെക്കുറിച്ച് കുറേക്കാലം ഒരറിവും ഇല്ലായിരുന്നു ... ഏതോ ഏജന്റ് പറ്റിച്ചതാണെന്നോ, അതല്ല കാട്ടറബിയുടെ കൂടെയാണെന്നോ ഒക്കെയാ അന്നറിയാൻ കഴിഞ്ഞേ ...."
" ന്നിട്ട് ... "
" കരയാൻ മാത്രമായിരുന്നു ന്റെ വിധി .." ജാസ്മിന്റെ സ്വരമൊന്നിടറി ....
അതറിഞ്ഞാലെന്നവണ്ണം അവൻ അവളുടെ പുറത്തു കയ്യിട്ട് തടവിക്കൊണ്ടിരുന്നു ...
" അന്നും നിന്നെ ഇങ്ങനെ ചേർത്തു പിടിച്ചാ ഞാൻ കരയാറും കിടക്കാറും ...."
ഷാനു ഒന്നുകൂടി അവളിലേക്ക് ചേർന്നു ...
" അന്റെ
💬 Comments
View all comments