0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 9 [കബനീനാഥ്]

വല്യാപ്പയും കൊച്ചാപ്പയും തീരെ ശരിയല്ലായിരുന്നു ... "

ഒരു നടുക്കം ഷാനുവിൽ വീണു ... അവൾ പറഞ്ഞതെന്താണെന്ന് അവന് മനസ്സിലായിരുന്നു ...

" എല്ലാം സഹിച്ചു ... ന്റെ താത്തമാരുടെയടുത്ത് ഇക്കാര്യം പറഞ്ഞപ്പോൾ ... " ജാസ്മിനൊന്ന് ഏങ്ങി ...

"ജാസൂമ്മാ .... ങ്ങള് കരയല്ലേ ...."

" ഭർത്താവ് ഗൾഫിൽ ആണോന്നു പോലും അറിയില്ല , അന്നേപ്പോലൊരു കുട്ടിയെയും കൊണ്ട് ഞാൻ-... " അവൾ വീണ്ടും വിങ്ങി ....

"കരയാനാണെങ്കിൽ ഇനി പറയണ്ട ...." ഷാനു എഴുന്നേറ്റു .. കട്ടിൽ ക്രാസിയിലേക്ക് തലയിണ ചാരി അവൻ കിടന്നു ...

" ഇല്ലെടാ ...."

"കരയില്ലെന്ന് ഉറപ്പുണ്ടേൽ പറഞ്ഞാൽ മതി ... "

ഷാനുവിന് ഏറെക്കുറേ കാര്യങ്ങൾ വ്യക്തമായിത്തുടങ്ങിയിരുന്നു ...

"ഉം ... " അവൾ മൂളി ...

ഷാനു അവളെ പതിയെ നെഞ്ചിലേക്കിട്ടു ...

" ഞാനവരെ വശീകരിക്കാൻ ശ്രമിച്ചെന്നാ ന്റെ ഒരു സ്വന്തം താത്ത പറഞ്ഞത് ... "

" ആരാ അത് ...?" മൂത്തുമ്മമാരുടെ എല്ലാവരുടെയും മുഖം മനസ്സിലോടിച്ചു കൊണ്ട് അവൻ തിരക്കി ..

" അതിയ്യറിയണ്ട ...."

" ഒന്നോ രണ്ടോ ദിവസങ്ങളൊക്കെ അന്നെയും കൂട്ടി അവരുടെയൊക്കെ വീട്ടിൽ ഞാൻ പോയി നിൽക്കുമായിരുന്നു ... "

ഷാനുവിനും അതിനേക്കുറിച്ച് ചെറിയ ഓർമ്മയുണ്ട് ...

"അവിടെയും മടുത്തായിരുന്നു .. എനിക്ക് കെട്ട്യോനില്ലാതാക്കരുതെന്ന് ഒരു താത്ത കൂടി പറഞ്ഞതോടെ ....."

അവളൊന്ന് ഏങ്ങലടിച്ചു ...

അതാരാണെന്നു അവൻ ചോദിച്ചില്ല ... ഉമ്മ പറയില്ലെന്നും അവനറിയാമായിരുന്നു ...

"പിന്നീട് വീണ്ടും കമ്പളക്കാട്ടേക്ക് ... "

" അവിടെയും പ്രശ്നക്കാരുണ്ടായിരുന്നല്ലോ ..."

"ബാക്കി ഇങ്ങള് പറയണ്ട ...." ഷാനു പറഞ്ഞു ...

" അതെന്തേ....?"

" വല്യാപ്പയുടെ കരണത്തടിച്ചത് നിക്ക് ഓർമ്മയുണ്ട് ... "

അവളൊന്ന് നിശ്വസിച്ചു ...

" അന്ന് മാഷിന്റെ കൂടെ വന്നപ്പോൾ നമ്മളു കിടന്ന മുറിയാ ഇത് ... "

" പക്ഷേ അന്നത്തെ കട്ടിലല്ല ഇന്ന് ... " ആ സാഹചര്യം ലഘൂകരിക്കാനെന്നവണ്ണം അവൻ തമാശ പറഞ്ഞു ...

അതു കഴിഞ്ഞ് വാപ്പ

💬 Comments

View all comments