0%

Chapter Title : ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]

നിമിഷം സംശയിച്ചു , പിന്നെ പറഞ്ഞു ...

"പിന്നെ എനിക്കറിഞ്ഞു കൂടാ...."

അവൾ ചിരിച്ചു ...കൂടെ അവനും ... ചിരിക്കൊടുവിൽ അവൾ ഇടതു കൈ നീട്ടി തലയ്ക്കു പിന്നിൽ ടേബിളിലിരുന്ന മൊബൈൽ എടുത്തു ഷാനുവിന് നേരെ നീട്ടി ...

"ഉപ്പയ്ക്ക് ഞാൻ വോയ്സ് ഇട്ടിരുന്നു ... ഉപ്പ റിപ്ലെയും തന്നിട്ടുണ്ട് ... പിന്നെ ഒരു കാര്യം, ഇത് ലാസ്റ്റ് ആണ് ... ഇനി എന്തു വേണമെങ്കിലും ഉപ്പയോട് നേരിട്ട് ചോദിച്ചോണം ... "

" ഉപ്പ എന്തു പറഞ്ഞു ....?" ആകാംക്ഷ അടക്കാൻ വയ്യാതെ അവൻ ചോദിച്ചു.

"കേട്ടു നോക്ക് ... "

" ങ്ങള് പറഞ്ഞാൽ മതി ..."

" കേട്ടു നോക്ക് ഷാ ...."

" ങ്ങള് പറഞ്ഞാൽ മതീന്ന് ... " അവൻ ചെവിയോർത്തു.

" ഒരു മാസം കഴിയട്ടേന്ന് ..." അവൾ പറഞ്ഞു ...

"യാ അള്ളാഹ് ....." ഇരു കൈകളും മുകളിലേക്കുയർത്തി ഷാനു ആനന്ദാതിരേകത്താൽ പടച്ചവന് സ്തുതി പറഞ്ഞു.

" അയ്യടാ .... കിട്ടിയിട്ടില്ല ....."

" കിട്ടുമല്ലോ ......"

"നന്ദി പടച്ചവന് മാത്രമേ ഉള്ളൂ ...."

"അല്ലല്ലോ ...." ഒരീണത്തിൽ പറഞ്ഞു കൊണ്ട് ഷാനു വയറിനു മുകളിലിരുന്ന കൈ മുറുക്കി ...

" ന്റെ ഖൽബിനോടല്ലേ നന്ദി പറയേണ്ടത് ... " അവൻ ഇടതു കൈ മുട്ട് ബെഡ്ഢിൽ കുത്തി അവളുടെ മുഖത്തേക്ക് നോക്കി. അവൻ എന്താണ് ചെയ്യുന്നതെന്നറിയാൻ അവളവനെ സാകൂതം നോക്കി ...

അത്തരമൊരവസ്ഥയിൽ ഉമ്മായെ കടിച്ചു തിന്നാനുള്ള സന്തോഷത്തിലായിരുന്നു അവൻ ...

" ഞാനെന്താ ന്റെ

💬 Comments

View all comments