Chapter Title : ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]
പറഞ്ഞു..
"പ്ലീസ് ജാസൂമ്മാ .. മറ്റേ കാര്യം ഒന്ന്
ഓർമ്മിപ്പിച്ചേക്കണേ ..."
"അയ്യടാ ...." പറഞ്ഞു കൊണ്ട് ജാസ്മിൻ ഫോണെടുത്തു.
" അതേ, വഴിയിലാണ് ... നല്ല മഴയാണ് "
ജാസ്മിൻ മറുപടി കൊടുക്കുമ്പോൾ ഷഹനീത് അവളെ നോക്കി ദൈന്യതയോടെ മുഖം കൊണ്ട് യാചിച്ചു.
"മോളുറക്കമാണ് ... ചെന്നിട്ട് വിളിക്കാം ഇക്കാ..." ഒന്നുരണ്ടു വാക്കുകൾ കൂടി സംസാരിച്ചിട്ട് ജാസ്മിൻ ഫോൺ കട്ടാക്കി.
"ഷാനൂ .." അവൾ വിളിച്ചു.
" എന്നോട് മിണ്ടണ്ട ... പാതിരാത്രിയായാലും വെളുപ്പിനായാലും എവിടെ പോകാനും ഞാൻ വേണം, എന്തിന് രാത്രി പേടിക്ക് കൂട്ട് കിടക്കാനും ഞാൻ വേണം ..എന്നിട്ട് ഞാനൊരു കാര്യം പറഞ്ഞാൽ ...."
"അനക്കിപ്പോൾ ഒരു ബൈക്ക് അത്ര അത്യാവശ്യമൊന്നുമല്ല ... ഒരു സ്കൂട്ടിയുണ്ട് , പോരാത്തതിന് ഈ കാറുണ്ട് ... "
ഷാനു അവളെ നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു ...
"ഇനി ഡിഗ്രിയ്ക്ക് കൽപ്പറ്റയിലേക്കോ മാനന്തവാടിയിലേക്കോ പോകണം എന്നുണ്ടെങ്കിൽ ...." ജാസ്മിൻ അർദ്ധോക്തിയിൽ നിർത്തി.
ഷാനു പ്രതീക്ഷയോടെ മുഖം തിരിച്ചു.
" രാവിലെ ആറു മണി മുതൽ ഇഷ്ടം പോലെ ബസ് ഈ രണ്ടു സ്ഥലത്തേക്കും ഉണ്ട് ... " അവൾ കൂട്ടിച്ചേർത്തു.
"ഉമ്മാ ..." ദേഷ്യത്തോടെ ഷാനു അവളുടെ തോളിലേക്ക് കൈ നീട്ടി.
ജാസ്മിൻ ഒഴിഞ്ഞു ഡോറിനരികിലേക്ക് മാറിയപ്പോൾ മടിയിൽ കിടന്ന മോളി ഒന്നു ചിണുങ്ങി ...
ഷാനുവിന്റെ ഇടതു കൈ സീറ്റിലേക്കു തന്നെ വീണു ...
ചുണ്ട് വക്രിച്ച് നാക്ക് പുറത്തേക്കിട്ട് ജാസ്മിൻ കളിയാക്കി ചിരിച്ചത് എതിരെ വന്ന ഒരു വലിയ വാഹനത്തിന്റെ വെളിച്ചത്തിൽ ഷാനു കണ്ടു.
💬 Comments
View all comments