0%

Chapter Title : ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]

" കിണിക്കണ്ട ...." ഷാനു വീണ്ടും പിണങ്ങി വലത്തേക്ക് മുഖം തിരിച്ചു.

മഴത്തുള്ളികളുടെ കാഠിന്യം കുറഞ്ഞു തുടങ്ങിയിരുന്നു.... ഷാനു കാർ പതിയെ സ്റ്റാർട്ട് ചെയ്തു.

മുപ്പത്തെട്ടുകാരിയായ ജാസ്മിന്റെ മകനാണ് പ്ലസ് ടു ഈ വർഷം കഴിഞ്ഞ ഷഹനീത് ... രണ്ടാമത്തെ കുട്ടി ഷഹാന... ഭർത്താവ് ഷാഹിർ മുഹമ്മദ് സൗദിയിലാണ്..

ജാസ്മിന്റെ അദ്ധ്യാപകനായ ഷാജഹാൻ മാഷിന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഇരുവരും ...

ഉമ്മയെ ശ്രദ്ധിക്കാതെ ഷാനു കാർ ഓടിച്ചു കൊണ്ടിരുന്നു. വാരാമ്പറ്റ ജംഗ്ഷൻ എത്തുന്നതിനു മുൻപേ ഇടത്തേക്ക് തിരിഞ്ഞു കാർ കയറി, ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നിലെ വയലിൽ വെള്ളം മൂടിക്കിടക്കുന്നതു കണ്ട് ജാസ്മിൻ

പറഞ്ഞു ...

"നല്ല പെയ്ത്തായിരുന്നു ... "

ഷാനു അതിനു മറുപടി പറഞ്ഞില്ല. അഞ്ഞൂറു മീറ്ററോളം ഓടിയ ശേഷം കാർ വീണ്ടും ഇടത്തേക്ക് തിരിഞ്ഞു ചെറിയ വാർപ്പിട്ട വീടിനു മുന്നിൽ നിന്നു.

കാർ ഒന്നുകൂടി റെയ്സ് ചെയ്തേ ശേഷം ഷാനു ഡോർ അൺ ലോക്ക് ചെയ്ത് ഉമ്മയെ നോക്കി.

കാര്യം മനസ്സിലായെങ്കിലും ജാസ്മിൻ പുരികമുയർത്തി മകനെ നോക്കി.

ഷാനു പിണക്കത്തോടെ തന്നെ ഡാഷ് ബോർഡിൽ നിന്ന് മൊബൈലും പിന്നിലെ സീറ്റിൽ നിന്ന് ചെറിയ ബാഗും വലിച്ചെടുത്ത് ഡോർ തുറന്നു.

"ഇനി മുഖം വീർപ്പിച്ചിരുന്ന് മാഷിനെക്കൂടി അറിയിക്കണ്ട ... " അവന്റെ ഇടതു കൈത്തണ്ടയിലേക്കു പിടിച്ചു അവൾ പറഞ്ഞു. ഷാനു അത് വകവെയ്ക്കാതെ പുറത്തേക്കിറങ്ങി.

മഴ അത്ര മോശമല്ലാത്ത രീതിയിൽ ചാറുന്നുണ്ടായിരുന്നു. സീറ്റിലിരുന്ന ടർക്കി ടൗവൽ കൊണ്ട് കുട്ടിയെ പൊതിഞ്ഞു പിടിച്ചു ഇടത്തേ വശത്തുകൂടി ജാസ്മിനും പുറത്തേക്കിറങ്ങി.

കഠിനമായ തണുപ്പോടു കൂടി ഒരു ചെറിയ

💬 Comments

View all comments