0%

Chapter Title : ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]

ശേഷം വാരാമ്പറ്റയിലുള്ള  ഭാര്യയുടെ വിഹിതത്തിലുള്ള ചെറിയ വീട്ടിലാണ് ഇരുവരും താമസം ... ജാസ്മിന്റെ അദ്‌ധ്യാപകനായിരുന്നു ഷാജഹാൻ മാഷ് , എന്നു മാത്രമല്ല ജാസ്മിന്റെ കുടുംബം മാഷിന്റെ ആശ്രിതരുമായിരുന്നു.  ഭർതൃ വീട്ടിലെ പീഡനങ്ങളേൽക്കവയ്യാതെ നിന്ന ജാസ്മിന് ഒരു കാലത്ത് തുണയായത് മാഷും കുടുംബവുമായിരുന്നു. ആ ഒരു നന്ദിയും കടപ്പാടും ജാസ്മിന് ആ കുടുംബത്തോട് ഉണ്ടുതാനും...

കോടീശ്വരനാണെങ്കിലും സ്വാത്വികഭാവമാണ് മാഷിന് ... നന്നേ വെളുത്ത് മെലിഞ്ഞ ശരീരം .. നരച്ച താടിയും മുടിയും .. വെള്ളമുണ്ടും കയ്യില്ലാത്തെ വെള്ള ബനിയനും വെള്ള ഷർട്ടുമാണ് സ്ഥിരമായ വേഷം. ജൻമനായുള്ള ശാന്ത ഭാവം ... ഉറങ്ങുമ്പോൾ പോലും മാഷിന്റെ മുഖത്ത് കണ്ണാടിയുണ്ടാകുമോ എന്നൊരു സംശയം ഉണ്ട് . അന്യജാതിയിലുളള ഒരു പ്രണയ പരാജയത്തിന്റെ പേരിൽ മാഷ് കുറേക്കാലം ഉത്തരേന്ത്യയിലെങ്ങാണ്ടായിരുന്നു ... പിന്നീട് ഉമ്മയുടെ മരണ സമയത്ത് ആരൊക്കെയോ തിരഞ്ഞുപിടിച്ച് കൂട്ടിക്കൊണ്ടുവന്നു. ഉമ്മയുടെ നിർബന്ധ ബുദ്ധിയാലാണ് വൈകിയാണെങ്കിലും വിവാഹം കഴിച്ചത്. മാഷിന് എഴുപത് വയസ്സിന് മുകളിലുണ്ടെങ്കിലേ ഉളളൂ ...കുറയില്ല.

"ഉമ്മ നല്ല ഉറക്കമാണല്ലോ ...." റൂമിൽ നിന്നും തിരികെ ഇറങ്ങി ജാസ്മിൻ പറഞ്ഞു.

" അതേ ... മരുന്നുണ്ടായിരുന്നു. പിന്നെ ഇൻഹേലർ കൊടുത്തു ... "മാഷ് പറഞ്ഞു.

" മാഷ് വല്ലതും കഴിച്ചിരുന്നോ ...?"

" ഞാൻ ചപ്പാത്തി ഉണ്ടാക്കിയിരുന്നു , ഒരെണ്ണം കഴിച്ചു. ഉമ്മ റൊട്ടിയും ചൂടു വെള്ളവും കഴിച്ചിരുന്നു ... "

" ഞാൻ ചപ്പാത്തിയും കുറുമയും കൊണ്ടുവന്നിട്ടുണ്ട് ... "ജാസ്മിൻ പറഞ്ഞു ...

" ഞാൻ ഉണ്ടാക്കിയിരുന്നു മോളെ ... "

" അത് സാരമില്ല ... കാസറോളിലാ , ഞാൻ കിച്ചണിലേക്ക് വെച്ചേക്കാം " പറഞ്ഞു കൊണ്ട് ബാഗിൽ നിന്ന് പാത്രങ്ങൾ എടുത്തു കൊണ്ട് ജാസ്മിൻ അടുക്കളയിലേക്ക് കയറി.

രണ്ടു മുറിയും ചെറിയ ഹാൾ, ചെറിയ സിറ്റൗട്ട്, ഇടത്തരം അടുക്കള.. അതായിരുന്നു ആ വീട് .

മാഷും ഷാനുവും ഷാനുവിന്റെ വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ജാസ്മിൻ കിച്ചണിലായിരുന്നു ...

ഇടയ്ക്ക് ഉറക്കം ഞെട്ടിയുണർന്ന മോളിയെ ഷാനു മറ്റേ മുറിയിലെ ബെഡ്ഡിൽ കൊണ്ടുപോയി കിടത്തി.

" ഞാൻ ഉമ്മയുടെ മുറിയിൽ കിടന്നോളാം,

💬 Comments

View all comments