0%

Chapter Title : ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]

കൊണ്ട് ജാസ്മിൻ അടുക്കളയിലേക്ക് കയറി.

രണ്ടു മുറിയും ചെറിയ ഹാൾ, ചെറിയ സിറ്റൗട്ട്, ഇടത്തരം അടുക്കള.. അതായിരുന്നു ആ വീട് .

മാഷും ഷാനുവും ഷാനുവിന്റെ വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ജാസ്മിൻ കിച്ചണിലായിരുന്നു ...

ഇടയ്ക്ക് ഉറക്കം ഞെട്ടിയുണർന്ന മോളിയെ ഷാനു മറ്റേ മുറിയിലെ ബെഡ്ഡിൽ കൊണ്ടുപോയി കിടത്തി.

" ഞാൻ ഉമ്മയുടെ മുറിയിൽ കിടന്നോളാം, മാഷേ ..."കിച്ചണിൽ നിന്ന് ഹാളിലേക്കു വന്നു കൊണ്ട് ജാസ്മിൻ പറഞ്ഞു

" അത് വേണ്ടേ  മോളെ ... അവൾക്ക് മറ്റാരും അടുത്ത് കിടക്കുന്നത് അത്ര പിടിക്കില്ല , മറ്റൊരാളുടെ ഗന്ധം പോലും അവൾക്ക് ചില സമയങ്ങളിൽ പിടിക്കില്ല ... "

ജാസ്മിൻ പിന്നെ തർക്കത്തിനു നിന്നില്ല ... അവൾ ഫ്ലാസ്ക്കിൽ ചൂടു വെള്ളവും മറ്റൊന്നിൽ കട്ടൻ ചായയുമിട്ട് മാഷിന്റെ മുറിയിലേക്ക് വെച്ചു.

"നിങ്ങൾ കിടന്നോളൂ ....." മുഖത്തിരുന്ന കണ്ണട ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് മാഷ് കസേരയിൽ നിന്ന് എഴുന്നേറ്റു .

പുറത്ത് മഴ വീണ്ടും ശക്തിയാർജ്ജിച്ചിരുന്നു ... കൊള്ളിയാന്റെ മിന്നലൊളികൾ ജനൽപ്പാളികളിൽ തൊട്ടുപോയി.

"കിടക്കാം ...." തട്ടം കൊണ്ടു തന്നെ ഇരു  കൈകളുമുയർത്തി മുടി കെട്ടിക്കൊണ്ട് ജാസ്മിൻ പറഞ്ഞു.

ഷാനു അത് കേട്ട ഭാവം നടിച്ചില്ല ... ഒന്നുകൂടി അവനെ നോക്കിയ ശേഷം ജാസ്മിൻ മോൾ കിടക്കുന്ന മുറിയിലേക്ക് കയറി ...

ഷാനു ടേബിളിലിരുന്നെ ഫോൺ എടുത്തു കൊണ്ട് കസേരയിലേക്ക് ചാഞ്ഞു.

പ്ലസ് ടു പാസ്സായാൽ ഒരു പുതിയ ബൈക്ക് ഉപ്പയോട് പറഞ്ഞു വാങ്ങിത്തരാമെന്ന് പറഞ്ഞതാണ് ഉമ്മ ...  ഇപ്പോൾ ഉള്ളത് ഒരു പഴയ മോഡൽ ആക്റ്റീവയും വാഗൺ ആർ

💬 Comments

View all comments