Chapter Title : ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]
കേൾക്കാത്ത പോലെ ഷാനു ഒന്നുകൂടി ചുരുങ്ങിക്കൂടി കിടന്നു....
"ഷാ ......" അത് ഷാനുവിന് അവഗണിക്കാനായില്ല. കാരണം അത്രത്തോളം സ്നേഹം കൂടുമ്പോഴാണ് ഉമ്മ അങ്ങനെ വിളിക്കുക ...
"ഉം ...."
" വിളി കേൾക്കെടാ ...." ചെറിയ കൊഞ്ചലോടെ അവനു നേരെ തിരിഞ്ഞ് അവൾ പറഞ്ഞു ...
"ങ്ഹൂം....'' ഷാനു മൂളി ...
" സാധാരണ അങ്ങനെയല്ലല്ലോ ഇയ്യ് വിളി കേൾക്കണത് ...? ഇതെന്തു പറ്റി ?"
" ഷാ......" അവൾ വീണ്ടും വിളിച്ചു....
" പറ ജാസൂമ്മാ ....."
"അങ്ങനെ പോരട്ടെ ... "ജാസ്മിൻ ശരീരം നേരെയാക്കി ഒന്നിളകി കിടന്നു ...
" നേരത്തെ ഇയ്യെന്താ പറഞ്ഞു വന്നത് ....? പറ ...?"
"ആ... എനിക്കറിയില്ല .... ഇങ്ങളല്ലേ പറഞ്ഞത് ... "
" നിയ്ക്ക് ഓർമ്മയില്ലാഞ്ഞിട്ടല്ലേ അന്നോട് പറയാൻ പറഞ്ഞത് ... "
" ആ ... എനിയ്ക്കും ഓർമ്മയില്ല ...." ഷാനു ഡിമാന്റിട്ടു ...
" എന്നാൽ വേണ്ട ... കിടന്നുറങ്ങാൻ നോക്ക് ...." പറഞ്ഞിട്ട് ജാസ്മിൻ തിരിഞ്ഞു കിടക്കാനൊരുങ്ങിയതും ഷാനു പെട്ടെന്ന് തിരിഞ്ഞു ഉമ്മയുടെ കയ്യിൽ പിടിച്ചു ...
" എന്താ ഓർമ്മ വന്നോ....?" ചെറിയ ചിരിയോടെ അവൾ ചോദിച്ചു ...
"കളിയാക്കിക്കോ.... ആവശ്യം ന്റെ ആയിപ്പോയില്ലേ ..."
" ഓർമ്മ വന്നെങ്കിൽ പറ ... " അവൾ തിടുക്കം കൂട്ടി ...
" അത് ... അത് , പുത്തൻ ബൈക്ക് കിട്ടിയാൽ മോളീനെ സുജാന്റിയുടെ ഡേ കെയറിലാക്കിയിട്ട് നമുക്ക് ചെമ്പ്രയിലും എടയ്ക്കൽ ഗുഹയിലൊക്കെ പോകാമെന്ന് ജാസൂമ്മ പറഞ്ഞീരുന്നു ...."
" പുത്തൻ ബൈക്കോ ....?"
" ങ്ഹാ... ബുള്ളറ്റ് .... പ്ലസ് ടു ജയിച്ചാല് ... "
"എന്ന് പറഞ്ഞു ...?"
" ങ്ഹാ... കൊറേയായി ...."
"കൊറേയായതൊക്കെ ഇയ്യ് ഓർത്തിരിക്കുകയാണോ ?"
"പിന്നെ ഇത് ഓർക്കാതിരിക്കുവാൻ പറ്റുമോ ....?"
" ന്നാ ഇയ്യ് അതോർത്തു കിടക്ക് ... ഞാനുറങ്ങാൻ പോണ് .." ജാസ്മിൻ വീണ്ടും കിടക്കാനാഞ്ഞു.
"പ്ലീസ് ഉമ്മാ ...."
" എന്തേ ....?"
"ഉപ്പയോട് ഒന്നു പറ ജാസൂമ്മാ
💬 Comments
View all comments