Chapter Title : ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]
...."
"പ്ലീസ് ...."
"എന്ത് .....?"
" ദേ ഞാനൊരു കുത്തുവച്ചു തരും കേട്ടോ ....." ഷാനു ദേഷ്യത്തോടെ അവളുടെ കണ്ണിനു നേരെ രണ്ടു വിരൽ കുത്തുന്നതു പോലെ കാണിച്ചു.
" എന്നാൽ പിന്നെ അതാദ്യം ...." ജാസ്മിൻ ശരീരം നേരെയാക്കി കിടന്നു ...
ഷാനു സഹികെട്ട് തിരിഞ്ഞു കിടന്നു ... നിമിഷങ്ങൾ കടന്നുപോയി ...
"ഷാനൂ....'' അവൾ വിളിച്ചു... അവൻ പ്രതികരിച്ചില്ല ...
"ഷാ ....."
" ന്നെ അങ്ങനെ വിളിക്കണ്ട ...." അവൾ വിളി പൂർത്തിയാക്കുന്നതിനു മുൻപ് അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
" അനക്കെത്ര വയസ്സായെടാ പൊട്ടൻഷാനൂ....?"
സന്ദർഭോചിതമല്ലാത്ത ആ ചോദ്യം കേട്ട് ഷാനു ഒന്നമ്പരന്നു ... അവനിൽ നിന്നും മറുപടി ലഭിക്കാതെ വന്നപ്പോൾ അവൾ തുടർന്നു ...
" ഉപ്പയുടെ വീട്ടിൽ നിന്ന് ഒരു കൊല്ലം , കൊറോണ കാരണം ഒരു കൊല്ലം , അങ്ങനെ മൊത്തം രണ്ട് വർഷം ... അങ്ങനെ പതിനേഴും രണ്ടും പത്തൊമ്പതു വയസ്സ് ...." അവൾ ഒന്നു നിർത്തി തുടർന്നു ...
" ഇത്ര പ്രായമൊന്നും വേണ്ട ആൺകുട്ട്യോള് ഉപ്പമാരോട് ഓരോന്ന് പറഞ്ഞു മേടിച്ചെടുക്കാൻ ... "
ഇപ്പോഴാണ് ഷാനുവിന് ശരിക്കും കത്തിയത് ... തനിക്കു വേണമെങ്കിൽ താൻ തന്നെ ഉപ്പയോട് പറഞ്ഞു വാങ്ങിക്കോളാൻ ...
" അത് പിന്നെ ഞാൻ എല്ലാക്കാര്യങ്ങളും ഇങ്ങളോടല്ലേ പറയാ ....." ഷാനു പെട്ടെന്ന് തിരിഞ്ഞു പറഞ്ഞു
" ഞാനെന്തു കാര്യമാണെങ്കിലും ജാസൂമ്മായോടല്ലേ ആദ്യം പറയാ ... ഇങ്ങളല്ലേ എന്റെ ബെസ്റ്റി ....."
"അല്ലാതെ ഉപ്പായെ പേടിയായിട്ടല്ല ... " അവൾ ചിരിച്ചു.
"ഉപ്പായെ പേടിയൊക്കെ ഉണ്ട് ...."
"അപ്പോൾ എന്നെ പേടിയില്ലാന്ന് " കൃത്രിമ ഗൗരവത്തോടെ അവൾ അവനെ നോക്കി ...
" ജാസൂമ്മ ന്റെ ഖൽബല്ലേ...." ചിരിയോടെ വലതു കൈ എടുത്ത് അവളുടെ വയറിൽ ചേർത്ത് അവൻ കെട്ടിപ്പിടിച്ചു.
"പോടാ, സോപ്പിടാതെ ... " അവളവന്റെ കൈ എടുത്തു മാറ്റുന്നതു പോലെ ഭാവിച്ചു.
"സത്യം ഉമ്മാ ... അതല്ലേ ഇങ്ങള് ന്തു പറഞ്ഞാലും ഞാൻ അനുസരിക്കുന്നതും എല്ലായിടത്തും കൊണ്ടുപോകുന്നതും
💬 Comments
View all comments