0%

Chapter Title : ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]

ന്റെ ഖൽബായി കൊണ്ടു നടക്കുന്നതും ... "

" പോടാ ... അത് ഉപ്പ പലപ്പോഴും പറഞ്ഞു തന്നിട്ടല്ലേ ...."

" ങ്ഹും ... ഇതാ കുഴപ്പം ... " അവളുടെ വയറിനു മുകളിലിരുന്ന കൈ എടുത്തു കൊണ്ട് ഷാനു തിരിഞ്ഞു ...

"എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒരു ഉമ്മ ...."

അവൾ പൊടുന്നനെ അവന്റെ വലതു കൈ എടുത്ത് വീണ്ടും ചുരിദാറിനു മുകളിൽ വയറിനു മീതെ വെച്ചു.

"ഷാ ..... സത്യായിട്ടും ....?" ഒരു കൊഞ്ചലോടെ അവൾ ചോദിച്ചു.

" അതേ ഉമ്മാ .... ഇങ്ങളെന്റെ ഉമ്മ മാത്രമല്ലല്ലോ...."

" പിന്നെ ....?"

" ഞാൻ പറഞ്ഞല്ലോ ... ബെസ്റ്റിയാണ് ...."

" പിന്നെ ....?"

"പിന്നെ .....?" ഷാനു ഒരു നിമിഷം സംശയിച്ചു , പിന്നെ പറഞ്ഞു ...

"പിന്നെ എനിക്കറിഞ്ഞു കൂടാ...."

അവൾ ചിരിച്ചു ...കൂടെ അവനും ... ചിരിക്കൊടുവിൽ അവൾ ഇടതു കൈ നീട്ടി തലയ്ക്കു പിന്നിൽ ടേബിളിലിരുന്ന മൊബൈൽ എടുത്തു ഷാനുവിന് നേരെ നീട്ടി ...

"ഉപ്പയ്ക്ക് ഞാൻ വോയ്സ് ഇട്ടിരുന്നു ... ഉപ്പ റിപ്ലെയും തന്നിട്ടുണ്ട് ... പിന്നെ ഒരു കാര്യം, ഇത് ലാസ്റ്റ് ആണ് ... ഇനി എന്തു വേണമെങ്കിലും ഉപ്പയോട് നേരിട്ട് ചോദിച്ചോണം ... "

" ഉപ്പ എന്തു പറഞ്ഞു ....?" ആകാംക്ഷ അടക്കാൻ വയ്യാതെ അവൻ ചോദിച്ചു.

"കേട്ടു നോക്ക് ... "

" ങ്ങള് പറഞ്ഞാൽ മതി ..."

" കേട്ടു നോക്ക് ഷാ ...."

" ങ്ങള് പറഞ്ഞാൽ മതീന്ന് ... " അവൻ ചെവിയോർത്തു.

" ഒരു മാസം കഴിയട്ടേന്ന് ..." അവൾ പറഞ്ഞു ...

"യാ അള്ളാഹ് ....." ഇരു കൈകളും മുകളിലേക്കുയർത്തി ഷാനു ആനന്ദാതിരേകത്താൽ പടച്ചവന് സ്തുതി പറഞ്ഞു.

" അയ്യടാ .... കിട്ടിയിട്ടില്ല ....."

" കിട്ടുമല്ലോ ......"

"നന്ദി പടച്ചവന് മാത്രമേ ഉള്ളൂ ...."

"അല്ലല്ലോ ...." ഒരീണത്തിൽ പറഞ്ഞു കൊണ്ട് ഷാനു വയറിനു മുകളിലിരുന്ന കൈ മുറുക്കി ...

" ന്റെ ഖൽബിനോടല്ലേ

💬 Comments

View all comments