0%

Chapter Title : കിളി The Man in Heaven 3 [Demon king]

Author : demon king Read All Parts 352
ഉണ്ടാക്കുന്നവൻ ഈ lsd കഴിച്ചിട്ടാണോ കഥ എഴുതുന്നതെന്ന് സംശയമുണ്ട്... ഭർത്താവ് ഉണ്ടായിട്ടും അയാളുടെ ഡ്രൈവറെ കെട്ടാൻ ആഗ്രഹിക്കുന്ന ഭാര്യ..? സ്വന്തം മകന്റെ കുഞ്ഞിനെ വിഷം കൊടുത്ത് കൊല്ലാൻ ആഗ്രഹിക്കുന്ന 'അമ്മ...? ഗുളിക ബോംബ് വിഴുങ്ങി നാടിന് വേണ്ടിചാവുന്ന ips ഉദ്യോഗസ്ഥയും പിന്നെ അവരുടെ ഭർത്താവും...??? ഈ ചവാൻ പോകുന്നവർക്ക് മെഡൽ കൊടുക്കാൻ പോകുന്ന ഇന്ത്യൻ പ്രസിഡന്റ്...??? ഹോ..... വല്ലാത്ത കഥകൾ... തീർന്നില്ല... കല്യാണം ആവാത്ത പെണ്ണുങ്ങളുടെ കണ്ണ് മുഴുവൻ കെട്ടി 2 കുട്ടിയുള്ള ചെക്കന്മാരിലാ...? കൂടെ കാള ഓളിയിടുന്ന പോലെ ഓരോ മ്യൂസിക്കും...? ഹോ...
അതാ സഹിക്കാൻ പറ്റാത്തത്...? ഇവര് സീരിയൽ ആണോ കച്ചേരിയാണോ നടത്തുന്നതെന്ന് എനിക്ക് സംശയമുണ്ട്... പിന്നെ ലൈറ്റിംഗ്‌സ്...???? ഹോ... ഫോണിൽ കളിച്ച് കണ്ണാടിച്ചുപോകുന്നതിനെകാളും എത്രയോ വേഗത്തിൽ ഈ സീരിയൽ കണ്ടത് കണ്ണടിച്ച്പോകും... എന്താ സെറ്റപ്പ്... dj മ്യൂസിക് മാറിതരും... എന്നിട്ട് അതിനൊക്കെ ഓരോ പേരും ഇടും... ' പതിവൃത , സുമംഗലി ഭാവ , ഭാര്യ , ചന്ദന മഴ ,ചെമ്പരത്തി.... '" പേരും കഥയും എവിടെയോ ആണ്... ( സീരിയൽ ഫാൻസ്.... മാമനോടൊന്നും തോന്നല്ലേടാ മക്കളെ....??) നേരം കടന്ന് പോയി... കുറച്ചു കഴിഞ്ഞപ്പോഴാണ് പുറത്തെ കാഴ്ച്ച ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത്.... നിലാവ്... പറഞ്ഞപോലെ ഇന്ന് പൗർണമി അല്ലെ... ഈ ദിവസം ചന്ദ്രനെ കാണാൻ വല്ലാത്ത ഭംഗി ആണല്ലോ... ഹോ... പുറത്തെ കാഴ്ചക്ക് എന്ത് ഭംഗി..... ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി പതിയെ പുറത്തേക്ക് നടന്നു... സ്ത്രീ ജനം ഇതൊന്നും അറിയുന്നില്ല... അവർ സീരിയലിൽ മുഴുകിയിരിപ്പാണ്... ഞാൻ പുറത്തേക്ക് നടന്നു... നീണ്ട് നിവർന്ന് നിൽക്കുന്ന മുറ്റത്തിന്റെ നടുക്കുപോയി നിന്നു.... ഹാ.... എന്ത് ഭംഗി... അങ് മാനത്തേക്ക് നോക്കി.... നിലാ വേട്ടത്ത് ജ്വലിച്ച് തിളങ്ങി നിൽക്കുന്ന നല്ല അടിപൊളി ചന്ദ്രൻ മാമൻ... ഇനി പുള്ളി പെണ്ണിനെയൊക്കെ കണ്ടത്തിതരോ.. അല്ല.... കൊറേ പേര് മാമാന്നൊക്കെ വിളിക്കുന്നുണ്ട്... കണ്ണിൽ വീണ്ടും ഫാന്റസി കേറി... കളർ കളർ ആയി മാറി മാറി വന്നു... what a pretty....
എന്റെ കണ്മുന്നിലൂടെ കൊറേ മിന്നാ മിനുങ്ങുകൾ പറക്കാൻ തുടങ്ങി.... ഒപ്പം മഴവിൽ

💬 Comments

View all comments