0%

Chapter Title : കിളി The Man in Heaven 3 [Demon king]

Author : demon king Read All Parts 1.1K
ഉണ്ടാക്കുന്നവൻ ഈ lsd കഴിച്ചിട്ടാണോ കഥ എഴുതുന്നതെന്ന് സംശയമുണ്ട്... ഭർത്താവ് ഉണ്ടായിട്ടും അയാളുടെ ഡ്രൈവറെ കെട്ടാൻ ആഗ്രഹിക്കുന്ന ഭാര്യ..? സ്വന്തം മകന്റെ കുഞ്ഞിനെ വിഷം കൊടുത്ത് കൊല്ലാൻ ആഗ്രഹിക്കുന്ന 'അമ്മ...? ഗുളിക ബോംബ് വിഴുങ്ങി നാടിന് വേണ്ടിചാവുന്ന ips ഉദ്യോഗസ്ഥയും പിന്നെ അവരുടെ ഭർത്താവും...??? ഈ ചവാൻ പോകുന്നവർക്ക് മെഡൽ കൊടുക്കാൻ പോകുന്ന ഇന്ത്യൻ പ്രസിഡന്റ്...??? ഹോ..... വല്ലാത്ത കഥകൾ... തീർന്നില്ല... കല്യാണം ആവാത്ത പെണ്ണുങ്ങളുടെ കണ്ണ് മുഴുവൻ കെട്ടി 2 കുട്ടിയുള്ള ചെക്കന്മാരിലാ...? കൂടെ കാള ഓളിയിടുന്ന പോലെ ഓരോ മ്യൂസിക്കും...? ഹോ...
അതാ സഹിക്കാൻ പറ്റാത്തത്...? ഇവര് സീരിയൽ ആണോ കച്ചേരിയാണോ നടത്തുന്നതെന്ന് എനിക്ക് സംശയമുണ്ട്... പിന്നെ ലൈറ്റിംഗ്‌സ്...???? ഹോ... ഫോണിൽ കളിച്ച് കണ്ണാടിച്ചുപോകുന്നതിനെകാളും എത്രയോ വേഗത്തിൽ ഈ സീരിയൽ കണ്ടത് കണ്ണടിച്ച്പോകും... എന്താ സെറ്റപ്പ്... dj മ്യൂസിക് മാറിതരും... എന്നിട്ട് അതിനൊക്കെ ഓരോ പേരും ഇടും... ' പതിവൃത , സുമംഗലി ഭാവ , ഭാര്യ , ചന്ദന മഴ ,ചെമ്പരത്തി.... '" പേരും കഥയും എവിടെയോ ആണ്... ( സീരിയൽ ഫാൻസ്.... മാമനോടൊന്നും തോന്നല്ലേടാ മക്കളെ....??) നേരം കടന്ന് പോയി... കുറച്ചു കഴിഞ്ഞപ്പോഴാണ് പുറത്തെ കാഴ്ച്ച ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത്.... നിലാവ്... പറഞ്ഞപോലെ ഇന്ന് പൗർണമി അല്ലെ... ഈ ദിവസം ചന്ദ്രനെ കാണാൻ വല്ലാത്ത ഭംഗി ആണല്ലോ... ഹോ... പുറത്തെ കാഴ്ചക്ക് എന്ത് ഭംഗി..... ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി പതിയെ പുറത്തേക്ക് നടന്നു... സ്ത്രീ ജനം ഇതൊന്നും അറിയുന്നില്ല... അവർ സീരിയലിൽ മുഴുകിയിരിപ്പാണ്... ഞാൻ പുറത്തേക്ക് നടന്നു... നീണ്ട് നിവർന്ന്

💬 Comments

View all comments