0%

Chapter Title : കിളി The Man in Heaven [Demon king]

Author : demon king Read All Parts 388
... അപ്പോഴും ആരും ഇല്ല.... പേടിയും ദേഷ്യവും ഒരുമിച്ച് വന്നു. '""" അളിയാ........ '"" എന്റെ വലത് വശത്തു നിന്ന് ഒരു വിളി... ഞാൻ തിരിഞ്ഞു നോക്കി... ഞാൻ : എടാ പൂറി മോനെ ശ്യാമേ..... നീ ആയിരുന്നോ.... ഞാൻ അവന്റെ നേർക്ക് നടക്കാൻ തുടങ്ങിയതും പിന്നെയും പിന്നിൽ നിന്നും ഒരു മുട്ടവന്ന് എന്റെ തലയിൽ വീണു..തിരിഞ്ഞു നോക്കിയപ്പോ ഇർഫാൻ ആണ്... ഞാൻ : എടാ... എറിയുന്നതിനു മുന്നേ കാര്യം പറഞ്ഞു എറിയടാ മൈരുകളെ…. '"'' കിളി........... ഹാപ്പി ബിർത്തഡേ ടൂ........യൂ........... '""' ഒരു അഞ്ചു പേരുടെ ശബ്ദം... ചാറ്റും നോക്കി... ബോണിയും സാമും രാഹുൽ വേറെ വേറെ ഇടത്തായി ഒളിഞ്ഞു നിൽക്കുന്നു. ഇപ്പോഴാണ് കാര്യം പിടികിട്ടിയത്... ഇന്നെന്റെ പിറന്നാളാണ്... ശേ...ഇത്‌ ഓർമയുണ്ടെങ്കിൽ ഞാൻ ഈ നട്ടപാതിരക്ക് വരില്ലായിരുന്നു... '"".... ഹോളി ഷിറ്റ്...... '"" ശ്യം: അപ്പൊ കാര്യം അറിഞ്ഞില്ലേ.... ഇനി എറിയല്ലോ.... '"""' എടാ അളിയാ.... വേണ്ട.... നാറും....'"" ബോണി: പിന്നേ..... ഇത്രേം നേരം നിന്റെ മേത്ത് ഞങ്ങൾ സെന്റല്ലേ പൂശിയത്.... '""" എന്ത് തേങ്ങയായാലും ഇനി എറിയണ്ട....'"" സാം: പിന്നെന്തിനാട ഇതൊക്കെ ഞങ്ങൾ പിരിവിട്ട് വാങ്ങിയെ..... '""" അളിയാ..... അതൊക്കെ ഞാൻ വീട്ടിൽ കൊണ്ടോയി ഓംപ്ളേറ്റ് ഉണ്ടാക്കി തിന്നോളാം....''"'''
ശ്യം : അങ്ങനെ നീ സഹായിക്കണ്ട..... സാമേ.... എറിയടാ.... പിന്നെയും വന്നു... ലോഡ് കണക്കിന് മുട്ടകൾ.... ഒന്ന് പോലും മിസ്സാവാതെ എന്റെ ദേഹത്തുതന്നെ കൊണ്ടു... ഞാൻ രാഹുലിനെയാണ് സാധിച്ചത്.... ക്രിക്കറ്റ് കളിക്കുമ്പോൾ ഒരോവറിൽ 6 വൈടും 7 നൊ ബോളും ചെയ്യുന്നവനാ... ഓവറിൽ കൂട്ടിയ ബോള് മുഴുവൻ ബൗണ്ടറി ലൈനിന്റെ വെളിയിലും... ആ തെണ്ടിയാണ് തട്ടിലെ മുട്ട ഒന്നുപോലും മിസ്സാവാതെ എന്റെ ദേഹത്ത് കൊള്ളലിക്കുന്നത്.... ബ്ലഡി ഇടിയറ്റ്‌.... പിന്നെ മറ്റ് തെണ്ടികൾ... 5 രൂപയുടെ സിപ്പപ്പിന് 4 രൂപ പിരിവ് ചോദിക്കുന്നവന്മാരാ.... അവന്മാരാ ഇന്ന് 6 തട്ട് മുട്ട വാങ്ങിയിരുന്നത്... എൻ നമ്പനെ പോൽ യാര് മച്ചാ..... ഇന്ത ഭൂമിയിലെ..... ആ പാട്ടെന്നെ വച്ചുകൊടുക്കണം.... അങ്ങനെ ആ 6 തട്ടിലെ 150 മുട്ടകൾ ശരീരത്തിൽ ഏറ്റു വാങ്ങി ഞാനിങ്ങനെ നിന്നു.... തെണ്ടികൾ അതൊന്നും ഫോണിൽ പകർത്താൻ മറന്നില്ല...... നാളെ കാലത്ത് status മഴയായിരിക്കും.... എന്റെ കൊറേ കിളി വീഡിയോസും അവന്മാരുടെ കയ്യിലുണ്ട്.... അതും ട്രോളായ് പ്രതിക്ഷിക്കാം.... ഹാ..... പെണ്ണായി ജനിച്ച ഇതൊന്നും അനുഭവിക്കേണ്ടിവരില്ലായിരുന്നു.... ഒരു കേക്കും മുറിച്ച് ഊ....ന്ന്

💬 Comments

View all comments