Chapter Title : കിളി The Man in Heaven [Demon king]
എസ്പ്രെഷനും ഇട്ട് ഒരു സെൽഫി....
അത്രേ ഉള്ളു....
ഭാഗ്യത്തിന് സോപ്പും തോർത്തും അവന്മാർതന്നെ കൊണ്ടുവന്നിട്ടുണ്ട്....
everthink is സെറ്റ്......
കൂടെ ഒരു കള്ളിമുണ്ടും....
ഞാൻ നേരെ പുഴയിലിറങ്ങി ഒരു കുളിയും പാസാക്കി...
തെണ്ടികൾ അതുപോലും വെറുതെ വിട്ടില്ല....
കുളിസീൻ പിടിക്കുന്നപോലെ അതും ഫോണിൽ പകർത്തി....
എന്റെ വിധി.....
അല്ലേലും ഈ പിറന്നാളൊക്കെ ഓർത്തു വെക്കണം....
ഇല്ലേൽ ഇതും ഇതിന്റെ അപ്പുറോം നടക്കും....
അല്ല.....
എന്നിട്ടും കാര്യമൊന്നുമില്ല....
കഴിഞ്ഞ birthday....
ഹോ......
അപകടം മുന്നിൽകണ്ട ഞാൻ റൂമിന്ന് വെളിയിൽ വന്നില്ല....
തെണ്ടികൾ റൂമിൽ മാലപ്പടക്കം വച്ച് പൊട്ടിച്ചു....
കൂടെ ഒരു റബ്ബർ പാമ്പും...
പേടിച്ച് എന്തൊക്കെയോ പുറത്തുപോയി....
അതിലും ഭേതം ഇതാ....
ഇവർ മൊത്തം സൈക്കോസ് ആണ്....
എപ്പോ എന്ത് എങ്ങനെ ചെയ്യുമെന്ന് ആർക്കും അറിയില്ല......
എന്തായാലും തുണിയൊക്കെയൊന്ന് അലക്കി ഊരിപ്പിഴിഞ്ഞിട്ടു....
അവർ കൊണ്ടുവന്ന ചന്ദ്രിക സോപ്പിന്റെ 50 ശതമാനം ഞാൻ പാതപ്പിച്ച് കുളിച്ചു....
മണമൊക്കെ പോയി....
എന്റെ പേടി ഇനിയും മുട്ട ബാക്കിയുണ്ടോന്നാണ്....
പറയാൻ പറ്റുല്ലേ......
എന്തായാലും ഞാൻ നന്നായി വെളുത്തുട്ടോ....
മുട്ടക്കൊക്കെ എന്താ പവറ്....
വേണേൽ പെണ്ണുകളൊക്കെ ഇതൊന്ന് പരീക്ഷിച്ചോ....
ഞങ്ങളാണുകൾക്ക് ഈ സൗധര്യം ശാപമാണ്....
നമ്മളില്ലേ......
അരയിൽ ചുറ്റിയ തോർത്തിന്റെ മീതെ മുണ്ട് ചുറ്റി തോർത്ത് പുറത്തെടുത്തു....
എന്നിട്ടത് വച്ച് തലയൊക്കെ തുടച്ചു....
ഹാ.....
ഇപ്പൊ നല്ല ആശ്വാസം.....
പാവങ്ങളൊക്കെ കഴുകിക്കളഞ്ഞ ഫീൽ.....
തുണി ഊരിപ്പിഴിഞ്ഞ ശേഷം പാറയിൽ വിരിച്ചു....
ഇന്നെന്തായാലും വീട്ടിലേക്കില്ല....
മതാശ്രീയെ വിളിച്ചാലോ....
അല്ലേൽ വേണ്ടാ.....
രാവിലെ പോയിട്ട് കിട്ടേണ്ടതൊക്കെ ഇരുകയ്യും നീട്ടി സ്വീകരിക്കാം....
ഞാനവരുടെ പക്കലേക്ക് നടന്നു....
ചെക്കന്മാർ നല്ല ബ്ലാക്ക് ഫോറസ്റ്റിന്റെ കേക്കൊക്കെ കൊണ്ടുവന്നിട്ടുണ്ട്....
ഞാനതിൽ നോക്കി...
'""""Happy Birthday
our sweet
and *&#@@$
കിളി.....'""""
അതാണ് അതിലെഴുതിയിരിക്കുന്നത്.....
തെണ്ടികൾ....
എത്രയൊക്കെ ആയാലും ഈ കിളിയെന്ന പേര് വിട്ടൊരു കളി ഇവർക്കില്ല.....
എനിക്ക് നല്ലൊരു പേരുണ്ട്....
അമലേഷ്...
ആപ്പുന്ന് ഒരു ചുരുക്കപ്പെരും ഉണ്ട്.....
എന്നാലും വിളിപ്പേര് കിളി....
ഈ തെണ്ടികൾ കാരണം നാട് മുഴുവൻ ആ പേര് പാട്ടാ.....
അപ്പനും അമ്മയും ചേച്ചിയും.... നമ്മടെ പാവം ആധാർ കാർഡും മാത്രാണ് എന്റെ യഥാർത്ഥ പേരാറിയാവുന്ന വ്യക്തികൾ....
എന്തിനേറെ പറയുന്നു.....
ക്ലാസ്സിൽ രണ്ട് അമലേഷ് ഉണ്ടെന്ന് പറഞ്ഞ് ടീച്ചർമാർ വരെ എനിക്കാ പേരിട്ടു.....
അതിന് കാരണവും ഉണ്ട്....
പക്ഷെ അത് വളരെ കുറച്ചുപേർക്കെ അറിയൂ....
അല്ലേലും റേഷങ്കടയിൽ പോയി 10 കിലോ ഡീസൽ
💬 Comments
View all comments