0%

Chapter Title : കിളി The Man in Heaven [Demon king]

Author : demon king Read All Parts 391
ചോതിച്ചു എന്നെ അതല്ല.... അതിനപ്പുറോം വിളിക്കും.... പിന്നെ കേക്ക് മുറി പരിപാടികൾ ആരംഭിച്ചു.... ഒരു മണ്ട മടാൾ എന്റെ കയ്യിൽ തന്ന് മുറിക്കുവാൻ പറഞ്ഞു.... എന്തോന്നഡെയ്‌ ഇത്...... ഹാ..... മുറിച്ചല്ലേ പറ്റു..... നിന്റെയൊക്കെ birthday ഒന്ന് വന്നോട്ടെടാ.... ആദ്യ കഷ്ണം എല്ലാത്തിന്റേം വായിൽ വച്ചുകൊടുത്തു.... ഒരു ആക്രമണം ഏത് നേരവും ഉണ്ടാവാം..... ഒരു പീസ് കയ്യിലെടുത്ത് മാറിനിന്നു.... ഇനിയും കുളിച്ചാൽ ശരിയാവില്ല.....
കാക്ക പോയ കൊക്ക്..... ആ കേക്ക് മുഴോൻ ശ്യാമിന്റെ മുഖത്ത് തേച്ചു..... ഹ ഹ ഹ ..... അവനത് തന്നെ വേണം..... ഒരു പണിയായ അങ്ങോട്ടും ഇങ്ങോട്ടും വേണം.... കേക്കിന്റെ സ്പോന്സർ അവനായിരുന്നു..... അപ്പന്റെ ബേക്കറിന്ന് കൊണ്ടുവന്നതാ.... ചോദിച്ചിട്ടാണാവോ എടുത്തത്.... ആശാൻ മുഖമൊക്കെ കഴികി വന്നു..... എന്തായാലും 1 കേയ്സ് ബീറോക്കെ കൊണ്ടുവന്നിട്ടുണ്ട്.... ഒരു ഉപകരമെങ്കിലും കിട്ടിയല്ലോ.... ഇനി അതെടുത്ത് എന്റെ തലേൽ അടിക്കോ...... ഏയ്‌........ അങ്ങനൊന്നും ഉണ്ടാവില്ല.... '""" ടൂച്ചിങ്‌സ് ഒന്നുമില്യോയോടാ..... '""" ഞാൻ ചോതിച്ചു..... ഇർഫാൻ ഒരു ഡപ്പ തുറന്ന് അതിലുള്ള സാധനം ഒരു പേപ്പറിലേക്ക് കൊട്ടി.... ഞാനൊന്ന് സൂക്ഷിച്ചു നോക്കി...
'""" എന്താടാ ഇത്...... '""" ഇർഫാൻ:'"" കൈപ്പക്ക കൊണ്ടാട്ടം..... '"" '""" what....?'""" സാം; എടാ തെണ്ടി..... കൈപ്പിന് ടച്ചിങ്‌സ് കയ്പ്പോ.... ബീറ് കുടിച്ച് ശർധിച്ചുന്ന ചീത്തപ്പേര് എനിക്കുണ്ടാക്കി തരോ നീ.... ഇർഫാൻ: ഹ ഹ ഹ ....... നമുക്കൊന്ന് ട്രൈ ചെയ്യാ അളിയാ.... ബോണി: ഇതിലും ഭേദം കടലപിണ്ണാക്കായിരുന്നു.... ഇർഫാൻ: maybe..... next time....... ഞാൻ: ഫ്‌പ്പാ............. ഇർഫാൻ: ooh..... ultimate പുച്ഛം..... വേറെന്താ ചെയ്യാ.... കൈപ്പക്കെങ്കിൽ കൈപ്പക്കാ..... അതാങ് കൂട്ടി.... ഒന്ന് സ്വിപ്പ് ചെയ്ത് കുറച്ചെടുത്ത് വായി വച്ചപ്പോൾ... ഈ.....ഹ്.... രോമാഞ്ചം.....ഞാനും ബോണിയും 2 ബോട്ടിൽ വീതം തീർത്തു..... മറ്റവന്മാർ ഓരോന്നും.... കാരണമുണ്ട്.... ബ്രാണ്ടി മിക്സ് ചെയ്താണ് അവരുടെ ബീറടി.....
ഞാനും ബോണിയും ഇമ്മാതിരി ബ്രാണ്ടി.... റം... വോഡ്ക.... അങ്ങാനുള്ള സാധനമൊന്നും അടിക്കില്ല.... ഞങ്ങൾക്ക് വേറൊരു സാധനമുണ്ട്.... എന്തോ.... ഈ സമയം ബീറ് കുടിക്കാനൊരു മൂഡ്..... അതെന്നെ ആയ്ക്കോട്ടെ..... പതിയെ എല്ലാരും ആ പാറക്കെട്ടിന്റെ മോളിലിരുന്ന് ഉറങ്ങിപ്പോയി.... . . . . . മുഖത്താരൊ വെള്ളം ചീറ്റിക്കുന്നു.... പതിയെ കണ്ണുകൾ തുറന്നു.... ഉറക്കം വിട്ടുമറിയിട്ടില്ല.... ചാറ്റൽ മഴയായിരുന്നു..... ഞാൻ അടുത്ത് കിടന്ന ഫോൺ നോക്കി.... ആദ്യമേ മാതാശ്രീയുടെ 5 മിസ്കാളുകൾ.... പിന്നെ സമയം നോക്കി.... പുലർച്ചെ 5.30 മണിയായി....

💬 Comments

View all comments