← Back to കിനാവ് പോലെ 10 [Fireblade]

Comments

കിനാവ് പോലെ 10 [Fireblade] · approved reader discussion

Harshad • 2020-10-04 01:49

Super bro ?????????????? ???????????????

Fire blade • 2020-10-04 10:32

താങ്ക്സ് ബ്രൊ

Ajay • 2020-10-04 01:41

പ്രിയ സുഹൃത്ത് fireblade കഥ ഇപ്പോഴാണ് വായിച്ചു തീർന്നത് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് ആത്മാർത്ഥമായി തന്നെ പറയുന്നു ഇപ്പോഴത്തെയും പോലെ അമ്മുവിന്റെ അച്ഛനെ കണ്ടപ്പോൾ ഉള്ള പരുങ്ങൽ ഒക്കെ കൊള്ളാം നന്നായിരുന്നു അമ്മു അവൾ മനുവിന് കിട്ടാവുന്നതിൽ ഏറ്റവും ഭാഗ്യം ആണ് അച്ഛൻ തമാശയ്ക്ക് പറഞ്ഞതുപോലും കേട്ട് കണ്ണ് നിറഞ്ഞവൾ കാണാതിരുന്നതിൽ ദുഃഖം ഉണ്ട് വേദനയുണ്ട് എന്നിരുന്നാലും തന്റെ അച്ഛനും അമ്മയും അവരെക്കാൾ തനിക് മുഖ്യം അല്ല മറ്റൊരാളും എന്ന അവളുടെ വാക്ക് തന്നെ അതു സാധുകരിക്കുന്നു കാലം എത്ര നോക്കി വളർത്തിയാലും ഇന്നലെ വന്ന ഒരുവനുവേണ്ടി മാതാപിതാക്കളെ മറക്കുന്ന പെൺകുട്ടികൾ ആണ് ഇപ്പോൾ അങ്ങനെ ഉള്ള സാഹചര്യത്തിൽ അമ്മു എല്ലാം കൊണ്ടും മാതൃക ആണ് അച്ഛനും അമ്മയ്ക്കും ഇഷ്ടം അല്ലെങ്കിൽ വേദനയോടെ ആണെങ്കിലും അവൾ മറക്കും ഇതുപോലെ മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരുവൾ അവളുടെ ഭർത്താവിനെ എത്ര സ്നേഹിക്കും അതു കൊണ്ടാണ് പറഞ്ഞത് മനുവിന്റെ ഭാഗ്യം ആണ് അമ്മു മനുവിന്റെ ചോദ്യത്തിന് അച്ഛൻ കൊടുത്ത മറുപടി എന്നെയും ഒന്ന് ഉലച്ചു കുസൃതി ആയിരുന്നു എന്നറിഞ്ഞപ്പോൾ ചിരിച്ചു എങ്കിലും ആ ഉത്തരം സത്യം ആണ് അവന് സ്വയം വിശ്വാസം ഇപ്പോഴും ഇല്ല അതു കൊണ്ട് കൂടി ആണ് താൻ അർഹൻ ആണൊ എന്ന സംശയം അവന് വരുന്നത് അമ്മുവിനോട് ഉള്ള അവന്റെ സംസാരം ഒക്കെ കൊള്ളാം പ്രണയം ആസ്വദിക്കാൻ നോട്ടങ്ങൾ പോലും മതി ചുംബത്തിന്റെ ആവിശ്യം പോലും ഇല്ലെന്ന് പ്രണയാർദ്രമായ അവന്റെ സംസാരത്തിലൂടെ തോന്നി വളരെ സത്യമായ കാര്യം ആണ് ജീവിതം എന്ന യഥാർഥ്യത്തിലേക്ക് കടക്കുമ്പോൾ മുൻപത്തെ സ്നേഹം നഷ്ടപ്പെട്ടതായി തോന്നും പ്രണയം ഒരു ഇമേജിനറി ഫീൽ തരുന്നത് കൊണ്ടാണ് സ്വപ്നതുല്യമായ അനുഭവം തരുന്നത് കൊണ്ട് ജീവിതം റിയാലിറ്റി ആണ് അവിടെ വേദനകൾ കണ്ണീർ പരിഭവം സന്തോഷം എല്ലാം ഉണ്ടാവും പ്രണയനിമിഷങ്ങളിലെ കൊഞ്ചലുകൾ ഒക്കെ പതിയെ വിടവാങ്ങും പോലെ തോന്നും കാരണം സ്വപ്നത്തിൽ നിന്ന് യഥാർഥ്യബോധം വരുന്നത് കൊണ്ടാണ് ഇവിടെ മനു അതു അവൾക് വ്യക്തമാക്കി കൊടുക്കുന്നത് എന്തുകൊണ്ടും നന്നായിരുന്നു വിവാഹശേഷവും ഈ സ്നേഹം നിലനിർത്താൻ അതു ഉദകും അമ്മു അവൾ ഇതൊക്കെ മനസ്സിലാക്കാൻ കഴിവ് ഉള്ളവൾ കൂടി ആണ് പെങ്ങളോട് ഉള്ള സംസാരം ഒക്കെ കൊള്ളാം അവളുടെ സാഹചര്യം ചൂഷണം ചെയ്യുന്ന വിധവും ഒക്കെ നന്നായിരുന്നു അമ്മു അമ്മയോട് അടുപ്പം കൂടുന്നത് ഒക്കെ നന്നായിരുന്നു അവർ അകത്തു പോയപ്പോൾ പെങ്ങന്മാരുടെ വക മനുവിന് കിട്ടിയ കളിയാക്കലുകൾ ഒക്കെ കൊള്ളാമായിരുന്നു അമ്മയ്ക്ക് ചെറിയൊരു ഡൌട്ട് അടിച്ചു തുടങ്ങിയോ എന്നൊരു സംശയം എനിക്ക് വന്നു അമ്മയ്ക്കും അവളോട് സ്നേഹം അടുപ്പം ഒക്കെ തോന്നുന്നുണ്ടല്ലോ ശബരിയെ മനു മിസ്സ് ചെയ്യുന്നത് പോലെ ഞാനും മിസ്സ് ചെയ്തു എപ്പോഴും നിഴൽ പോലെ ഉണ്ടായിരുന്നതല്ലേ അമ്മുവിനെ ഉമ്മ വച്ച കാര്യം അറിഞ്ഞു അഞ്ജു അതു പറഞ്ഞപ്പോ അവൾക് മനുവിനോട് ഉള്ള സ്നേഹം മനസ്സിലായി അവളുടെ ഏട്ടൻ കൂട്ടുകാരിയുടെ മനസ്സിൽ മോശം ആകനോ ചെറുത് ആകനോ ആഗ്രഹിക്കാത്ത അവളുടെ മനസ്സ് ഞാൻ അവിടെ കണ്ടു നാട്ടിൽ ഉള്ളവരുടെ ജീവിതസാഹചര്യം രീതികൾ ഒക്കെ പറഞ്ഞത് ഇഷ്ടപ്പെട്ടു വൈകുന്നേരം വരെ പണിയെടുത്തു ബാക്കി സമയം അവിടെ വന്നു സൊറ പറഞ്ഞു ഇരിക്കുന്ന 4 ദിവസം പണിയെടുത്തു പിന്നീടു അത് തീർന്ന ശേഷം വിണ്ടും ജോലിക്ക് പോകുന്ന അന്നന്നത്തേക്ക് വേണ്ടി ജീവിക്കുന്ന അതിൽ സന്തോഷം കണ്ടെത്തുന്ന ഈ സൊറ പറച്ചിൽ ഇഷ്ടപെടുന്ന അവരുടെ ജീവിതരീതി അതു വേറെ തന്നെ ഫീൽ ആണ് അതു പറഞ്ഞത് ഒരുപാട് ഇഷ്ടപ്പെട്ടു നിത്യയുടെ അമ്മ ഗസ്സ് അടിച്ചതാണ് അല്ലെ അങ്ങനെ ഇവരുടെ കാര്യത്തിൽ സപ്പോർട്ട് ചെയ്യാൻ ചെക്കന്റെ വീട്ടുകാരുടെ ബന്ധപ്പെട്ടവരുടെ കൂട്ടത്തിന്ന് ഒരാൾ ആയി ഇവരുടെ ഇഷ്ടം മനസ്സിലാക്കി അതിന് ഇതിരൊന്നും പറയാത്ത കുറ്റപ്പെടുത്താത്ത മനസ്സിലാക്കാൻ ശ്രെമിച്ച നിത്യയുടെ അമ്മയോട് ബഹുമാനം ആണ് കൂടാതെ മകളോട് മകളുടെ ഇഷ്ടം തിരഞ്ഞു എടുക്കാൻ വളരെ ശാന്തം ആയി പക്വതയോടെ തീരുമാനം എടുക്കാൻ പറയുന്ന ആ രീതി ഗ്രേറ്റ്‌ ആണ് കുട്ടിത്തം വിട്ട് വളരെ പക്വതയോടെ ജീവിതം നയിക്കാൻ പറഞ്ഞ ശബരിയാണ് എല്ലാത്തിനും കാരണം ഇല്ലെങ്കിൽ ഈ സപ്പോർട്ട് ഇണ്ടാവില്ലായിരുന്നു നിത്യയ്ക് ശബരി ഫിക്സ് അമ്മയോട് നേരെത്തെ തീരുമാനിച്ച രീതിയിൽ പറയണ്ട ഈഗോ കാരണം സമ്മതിക്കില്ല എന്ന് പറയുന്നു എങ്കിലും സ്വന്തം ഈഗോയ്ക്ക് മകന്റെ ഇഷ്ടം തള്ളിപ്പറയുന്ന വ്യക്തിത്വം അല്ല മനുവിന്റെ അമ്മ എന്നാണ് എന്റെ തോന്നൽ സ്നേഹം ഉള്ളിൽ ഉണ്ടായിട്ടും പുറത്തു കാണിക്കാത്തത് ശരിയാണ് എങ്കിലും അവന്റെ നന്മ അല്ലെ ആഗ്രഹിക്കു ഇത്രയും സ്വയം തീരുമാനിച്ചു ഒന്നും അറിയാത്ത പോലെ നിന്നതിൽ ഏതൊരു അമ്മയ്ക്കും ദേഷ്യം തോന്നും സ്വാഭാവികം ആണ് എങ്കിലും എതിർക്കും എന്ന് തോന്നുന്നില്ല അമ്മ മുൻപേ അറിഞ്ഞോ എന്ന സംശയം എനിക്ക് ഉണ്ട് മക്കളുടെ ഉള്ളിൽ എന്താണ് എന്ന് ഒരു അമ്മയ്ക്ക് മനസ്സിലായില്ല എങ്കിൽ പിന്നെ ആർക്കാണ് സ്വന്തം കാലിൽ നില്കുന്നത് അതിന് ശേഷം പറയുന്നത് നല്ല തീരുമാനം ആണ് തിരിച്ചു പോയ ശേഷം വീട്ടുകാരെ വിളിക്കാനും അവർക്ക് വേണ്ടി സമയം ഒതുക്കി വയ്ക്കാനും മനു തീരുമാനിച്ചതും ശബരിയോട് കൂടി പറഞ്ഞതും ഒക്കെ ഇഷ്ടപ്പെട്ടു തിരിച്ചു പോയ ശേഷം റസീനയോട് എല്ലാം പറയുന്ന ഭാഗം അവനെ കുറിച്ച് അവൾക് തോന്നിയത് ഒക്കെ പറയുന്നത് ഒക്കെ കൊള്ളാമായിരുന്നു ഒറ്റയ്ക്കിരുന്ന് ഓർമ്മകൾ അയവിറക്കുന്നത് കണ്ടാൽ ആരും നഷ്ടപ്രണയം ഊഹിക്കും തെറ്റ്‌ പറയാൻ പറ്റില്ല താടിയും മീശയും വളരാത്ത ഹതഭാഗ്യരായ നിരാശകമുകന്മാർ ഒരുപാട് ഉണ്ട് കേട്ടോ വേറിട്ട ചിന്തകൾ മനുവിന്റെ സ്പീച് കൊള്ളാം ഞാൻ എന്നിലൂടെ അതു സൂപ്പർ ആയിരുന്നു തന്റെ തന്നെ പോരായ്മകൾ പരിമിതികൾ അവൻ മറികടന്നതും കടക്കാൻ ഇടയായതുമായ സാഹചര്യം ചിന്തകൾ ഒക്കെ അവൻ പറയുന്നത് നാന്നായിരുന്നു ആ കഥയുടെ സാരംശം പോലെ സ്വന്തം കഴിവുകളോ ജീവിത ബന്ധങ്ങളോ ഒന്നും നഷ്ടപ്പെടാതെ ജീവിതം ആസ്വദിക്കുന്ന നേട്ടങ്ങൾ ഉണ്ടാക്കുന്ന ആരാണോ അവൻ ആണ് ഏറ്റവും സന്ദോഷം അനുഭവിക്കുന്നവൻ "ശബരിയുടെ മനു " അതെനിക് ഒരുപാട് ഇഷ്ടപ്പെട്ടു ഒരു മാതൃ സ്ഥാനം ആണ് ശബരിക്ക് മനുവിന്റെ ജീവിതത്തിൽ തളർന്നു പോകുമ്പോൾ കൂട്ടായി താങ്ങായി എന്നും ഉണ്ടായിരുന്നവൻ ജീവിതം അവസാനിപ്പിക്കാൻ ശ്രെമിച്ചപ്പോൾ ജീവിതത്തിന്റെ അർത്ഥവും പുതിയ തുടക്കവും കാണിച്ചു കൊടുത്തവൻ മറ്റൊരാൾക്കും പകരം ആവാൻ കഴിയാത്ത സഹോദര തുല്യം ആയ സുഹൃത്ത് ഏതൊരു വ്യക്തിയും ഇതുപോലെ ഒരു സുഹൃത്തിനെ ആഗ്രഹിക്കും ചിലർക്കൊക്കെ അതു കിട്ടിയിട്ടുമുണ്ടാകും റസീന ഈ ഒരു സിംഗിൾ പാർട്ട്‌ കൊണ്ട് അധികം പറയാതെ തന്നെ ശബരിക്ക് ഒപ്പം അമ്മുവിനും അഞ്ചുവിനും നിത്യയ്ക്കും പെങ്ങന്മാർക്കും ഒക്കെ ഒപ്പം റസീനയയെയും ഇഷ്ടപ്പെട്ടു ഓടി വന്നു കെട്ടിപിടിച്ചു "നിന്റെ പെങ്ങന്മാർക്ക് ഒപ്പം എന്നെയും കൂട്ടുമോടാ "" എന്ന ചോദ്യത്തിൽ മനുവിനെ പോലെ എനിക്കും റസീനയയോട് വത്സല്യം ആണ് തോന്നിപ്പോയത് 20 വയസ്സ് മൂത്ത ഭർത്താവ് അയാളും ഒത്തുള്ള ജീവിതം ആ കൂട്ടിൽ അടയ്ക്കപ്പെടുന്നതിന് മുൻപേ തന്റെ സ്വപ്നം ആയ പഠനം അതിന് വാശി പിടിച്ചു വന്നു സന്ദോഷത്തോടെ ആത്മാർത്ഥതയോടെ അതു പഠിച്ചു മറ്റൊരു സ്വപ്നവും ആഗ്രഹവും പറയാതെ ഇനിയുള്ള കാലം ആ വലിയ വീട്ടിൽ തലയ്ക്കപ്പെട്ടാലും സാരമില്ല എന്ന് കരുതുന്ന ആ അവസ്ഥ വന്ന റസീനയോട് സ്നേഹം ആണ് തോന്നിയത് ഒപ്പം ദുഖവും സഹതാപവും ഒരുപാട് പെൺകുട്ടികളുടെ പ്രധിനിധി കൂടി ആണ് റസീന ആഗ്രഹങ്ങളും സ്വപ്നങ്ങളും ത്യാചിക്കപ്പെട്ടവരുടെ എന്തിന്റെ പേരിൽ ആയാലും സ്വന്തം മകളെ ഇത്തരം സാഹചര്യത്തിലേക്ക് തള്ളിവിടുന്ന മാതാപിതാക്കളോട് തോന്നുന്നത് പുച്ഛം ആണ് ഇത്‌ താങ്കളുടെ തന്നെ ജീവിതത്തിലെ കഥാപാത്രം ആയിരുന്നു എന്നറിയുമ്പോൾ കൂടുതൽ ദുഃഖം ആണ് ഇന്നും എവിടയോ ഉള്ള താങ്കളുടെ വരികളിലൂടെ മാത്രം അറിയുന്ന താങ്കളുടെ പ്രിയ കൂട്ടുകാരിയോട് എനിക്കും സ്നേഹവും അവരുടെ കാര്യത്തിൽ ദുഖവും തോന്നുന്നു ഈ ഭാഗം വീണ്ടും വായിച്ചില്ല, ഇഷ്ടപ്പെടുമോ സംശയം ഒക്കെ പറഞ്ഞു കണ്ടു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മാറ്റങ്ങളോട് കൂടി തന്നെ ലൈക് നോക്കി എഴുത്ത് പെട്ടന്നാക്കി തീർക്കാൻ ശ്രെമിക്കരുത് താങ്കളുടെ എഴുത്തിനെ സ്നേഹിക്കുന്ന ഇഷ്ടപെടുന്ന കുറച്ചു പേർ അവരുടെ ലൈക്‌ അഭിപ്രായം ഒക്കെ കണ്ടു താങ്കളുടെ മുഴുവൻ തൃപ്തി വരുന്നത് വരെ എഴുതണം ആർക്കും ഇഷ്ടം ആവുന്നില്ല എന്ന് സ്വയം കരുതി തട്ടിക്കൂട്ടി പെട്ടന്ന് തീർക്കാൻ ശ്രമിക്കരുത് സ്നേഹത്തോടെ അജയ്

Fire blade • 2020-10-04 09:42

അജയ് ബ്രൊ... നിങ്ങളുടെ കമന്റ്‌ ഒരു വല്ലാത്ത ഐറ്റം തന്നെയാണ്....എന്താ പറയാ , ഒരു പരീക്ഷ എഴുതിക്കഴിഞ്ഞു അതിനു നൂറിൽ നൂറു കിട്ടുമ്പോൾ ഉണ്ടാകുന്ന ഒരു തരം അനുഭവമാണ് ഇത് വായിക്കുമ്പോൾ..വളരെ casual ആയി ഞാനെഴുതിപ്പോകുന്ന സന്ദർഭങ്ങൾ, ചെറുതായി മാത്രം കാണിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവം വരെ കൃത്യമായി അനലൈസ് ചെയ്യാനുള്ള കഴിവ് അപാരം....ഈ കഥക്ക് മാത്രമല്ല പല കഥകളുടെയും താഴെ ഇതുപോലെ കൃത്യമായ അനാലിസിസ് ഞാൻ കണ്ടിട്ടുണ്ട്.... പിന്നെ റസീന എന്റെയൊരു വിങ്ങലാണ്, ഒരുപക്ഷേ അവളിലൂടെയും, എന്റെ പ്രിയ ഭാര്യയുടെയും എല്ലാം സ്വഭാവം ചേർത്തുവെച്ചു ഞാൻ ഉണ്ടാക്കിയ കഥാപാത്രമാണ് അമ്മുട്ടി....അതുകൊണ്ടുതന്നെ അമ്മുട്ടി വരുന്ന രംഗങ്ങൾ ഇന്നും കൂട്ടിയും കുറച്ചും ഒരുപാട് മിനുക്കുപണികൾ നടത്താൻ ഞാൻ നിര്ബന്ധിതനാകുന്നത്... പിന്നെ ഞാൻ ലൈക്സ് നോക്കുന്നത് ബാക്കിയുള്ള കഥകൾ വെച്ചല്ല കേട്ടോ , മുൻപത്തെ ഇതിന്റെ പാർട്ടുകളെ വെച്ചാണ്‌...അത് വേറൊന്നും കൊണ്ടല്ല ഫീൽ അതുപോലെ തുടരാൻ പറ്റുന്നില്ലേ എന്നൊരു ടെൻഷൻ എനിക്കെപ്പോഴും ഉണ്ട് ,അതുകൊണ്ടാണ്..... നിങ്ങൾ തരുന്ന ഈ പ്രോത്സാഹനത്തിനും നിരൂപണത്തിനും ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു.. സ്നേഹത്തോടെ.... Fire blade

Ajay • 2020-10-04 12:05

ഫീൽ എവിടെയും നഷ്ടപ്പെട്ടതായി എനിക്ക് തോന്നിയിട്ടില്ല ബ്രോ ചിലർക്കു മാറ്റം ഉൾകൊള്ളാൻ സമയം ആവിശ്യമായിരിക്കാം അതും ശരിയാകും നന്ദി എന്തിന് ബ്രോ സ്നേഹം മാത്രം മതി ?

Fire blade • 2020-10-04 12:46

അല്ല ,എഴുതി പോകുമ്പോൾ ഓർക്കില്ല , പിന്നെ ചിന്തിക്കുമ്പോൾ തോന്നുന്നൊരു പേടിയാണ് അത്...എഴുത്തുകാരന്റെ എഴുതുമ്പോളുള്ള അതേ മാനസികാവസ്ഥ വായിക്കുമ്പോൾ വായനക്കാരനും ഉണ്ടാവേണ്ടത് ഇവിടെ അത്യാവശ്യമാണ്..

Ajay • 2020-10-04 16:19

അതൊക്കെ കിട്ടുന്നുണ്ട് ബ്രോ നിങ്ങളും ആത്മാർത്ഥമായി തന്നെ എഴുതുന്നുണ്ടല്ലോ ????

Malakhaye Premicha Jinn❤️ • 2020-10-04 01:36

Dear, Nte kazhivukal ndaanennum njhaan aaraanennum enikk ithuvare kandethaan pattiyittilla. Njhaan pala aaavarthi shramichu noki kaaryamundaayilla. Jeevithathil ithuvare niranjha manassode santhoshathode jeevikkan enikk ithuvare saadhichittilla. Chilappolokke jeevidhathod vallatha madupp thonnum. Ella raathrikalilum ingane oronn chindhich koottalaan nte pani. Ee part kazhinjhathode ee story veroru levelilek pokum ennoru thonnal und. Angane aanalle? Nammude abhaavam veetukaark oru sangadam thonnum. Pakshe maari ninnalle pattullu. Njhaan veettilek vilikkunnadh thanne vallappozhumaan. Vilikkumbhozhellam paraathi parayum ennum vilichooodenn. Ee storyiyle pala rangangalum enneppoleyulla middle class familiyile aanpiller anubhavikkunna kaaryangalaayirikkum. Vaayikkumbhol nalla confidence kittum. Nalloru motivation storyum koodiyaan idh. Ndokkeyo jeevithathil cheyyanamennum cheyyanundennum thonnum. But onnum cheyyan saadhikkunnilla adhaan sathyam. Raseena aval oru novaayi maari. Inganeyulla kure per nammude koottathil undalle. Jeevitham adh vallatha oru sambhavam thanneyaan. Jeevithathil nallath paranjh tharaano neraaya vazhi kaanich tharaano aarum undaayittilla. Orupaad ottappedal anubhavichadh kond thanne ennum ottayaayi nadakkane ishtappettittullu. Nalaalkaar koodunnidath maryaadayk samsaarikkan polum enikk pediyaan. Ningalude storyude comment boxil storiyekaal njhaan paranjhittundaavuka nte jeevidhathe kurichaayirikkum. Adh arochakamaayitt thonniyittundenkil kshamikkanam. Chila samayangalil ennod saadirshyam thonniyadh kondaan njhaan ingane ezhuthunnadh. Ithrem vaayichappo manassilaayi ennekkalum valiya tholvi ee dhuniyaavil undaakilla enn. Kaathirikkunnu adutha paartinaayi... With Love❤️❤️

nav390 • 2020-10-04 01:41

Chilappolokke jeevidhathod vallatha madupp thonnum. Ella raathrikalilum ingane oronn chindhich koottalaan nte pani.//- ഇതൊക്കെയാണ് നമ്മുടേം അവസ്ഥ bro... Nth cheyyan

Malakhaye Premicha Jinn❤️ • 2020-10-04 10:10

❤️❤️?

Fire blade • 2020-10-04 09:28

എന്റെ പൊന്നു ജിന്നെ... നീയാദ്യം എനിക്ക് വേണ്ടി ചെയ്യേണ്ടത് ഒറ്റ കാര്യമാണ്, ഇപ്പൊ എടുത്തുകൊണ്ടിരിക്കുന്ന ജോലി നിനക്കിഷ്ടമില്ലാതെ ചെയുന്നതാണെന് എനിക്ക് തോനുന്നു ,പറ്റുമെങ്കിൽ അത് നിർത്തി നാട്ടിൽ പോയിട്ട് ഒന്ന് ഫ്രഷ്‌ ആയിട്ട് വായോ..അല്ലെങ്കിൽ മനസിന്‌ ഇഷ്ടപ്പെട്ട വേറെന്തെങ്കിലും നോക്കി ചെയ്യ്.... നിനക്ക് കോൺഫിഡൻസ് മാത്രം പോരാ ഇപ്പോൾ , ആരുടെയൊക്കെയോ സ്നേഹം നീ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട് , പറ്റുമെങ്കിൽ അത് മാറ്റാനുള്ള ഒരു വഴികൂടി കണ്ടുപ്പിടിക്കു... പിന്നെ കമന്റ്‌ ഇട്ട് സോറി പറയരുതെന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതാണ് , ഇനി ഉണ്ടായാൽ നിന്റെ തല ഞാൻ തല്ലിപ്പൊളിക്കും ... നിന്നെ മനസിലാക്കാനും, നേർവഴിക്കു നടത്താനും ആരുമില്ലെന്നൊക്കെ നെഗറ്റീവ് ആയി ചിന്തിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഫീലാണ് ബ്രൊ..ഞാൻ പറഞ്ഞില്ലേ എല്ലാം അവസാനിച്ചെന്ന് കരുതി ഇരിക്കുമ്പോൾ ആയിരിക്കും നമ്മൾ കാണാതെ വേറെ വഴികൾ അടഞ്ഞുപോവുന്നത്... നിന്നെക്കൊണ്ടു ഉപകാരമുണ്ടായ എത്രയോ പേരുണ്ടാവും , അവരെ ഓർക്കുക...അവരെ നീ സഹായിച്ചിട്ടിട്ടുണ്ടെങ്കിൽ ആ സമയത്ത് നിനക്ക് തന്ന പുഞ്ചിരി ഓർക്കുക...നിന്നെപോലെ അല്ലെങ്കിൽ നിന്നെക്കാൾ മോശമായി എത്രയോ വർഷങ്ങൾ കഴിച്ചുകൂട്ടിയവനാണ് ഞാൻ, ചില സമയത്ത് അതുപോലെ ഇപ്പോളും അനുഭവിക്കാറുണ്ട് , അതൊക്കെ മനുഷ്യന്റെ മനസിന്റെ തോന്നലാണ് ചെങ്ങായ്... b കൂൾ ഡിയർ ...എന്നെക്കൊണ്ട് പറ്റുന്നപോലെ നേർവഴിക്കു നടത്താൻ ഞാനും ശ്രമിക്കാം...

Malakhaye Premicha Jinn❤️ • 2020-10-04 10:17

Sheriyaan njhaan kaaranam upagaarappetta ethrayo perund. Athine kurichonnum chinthikkareyilla. Njhaan ndokkeyo valland miss cheyyunnund. Ellam oru divasam sheriyaavum enna otta pratheeksha maathrame ullu. Kaathrikkum njhaan ente nalloru divasathin vendi. Manasile sangadam kondaan nalloru comment polum idaan saadhikkathadh. Illa chengaayi sorry parayilla. Adh ariyaand vannu poyadhaan ❤️❤️

Fire blade • 2020-10-04 10:32

അതാണ്...അപ്പൊ അങ്ങനെ സന്തോഷിക്ക് സഹോ... പിന്നെ നഷ്ടപ്പെട്ടതെന്താണെന്നു നോക്കി തിരയൂ , അപ്പോളെ സമാധാനം കിട്ടുള്ളൂ ...നഷ്ടപ്പെട്ടത് എന്താണെന്നുമറിയാതെ തിരഞ്ഞിട്ട് ഒരു കാര്യവുമില്ല

nav390 • 2020-10-04 01:31

പൊന്ന് Fireblade ചേട്ടാ....... ന്താ പറയാ.. .. Addicted more❤❤?? ഈ പാർട്ടും മറ്റു പാർട്ടുകളെപ്പോലെ മികച്ചതാണ്. മനു,അമ്മു ഈ കഥാപാത്രങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട് മനസ്സിൽ ഞാൻ അത്രയ്ക്ക് Addicted ആണ് . ????? Again Loved so much Loving so much See u on next saturday..????

nav390 • 2020-10-04 01:39

പറയാൻ മറന്ന കാര്യം.. ചേട്ടന്റെ Writing skills അത് ഒരു രക്ഷയില്ല.... അടിപൊളി മരണമാസ്സ് ... . . ലേശം അസൂയ ഉണ്ടെന്ന് കൂട്ടിക്കോ..???????????????????????

Fire blade • 2020-10-04 09:15

താങ്ക്സ് മുത്തേ....ഈ കമന്റ്‌ വായിക്കുമ്പോൾ തന്നെ ആ ഒരു എനർജി ഫീൽ ചെയ്യുന്നുണ്ട്...അഡിക്ടഡ് ആയെന്നു കേട്ടപോൾ തന്നെ എന്റെ കിളി പോയി..പിന്നെ താഴെയുള്ള കമന്റിൽ അസൂയ എന്നൊരു വാക്കും കണ്ടു ...അത്രക്കൊക്കെ ഉണ്ടോ ഇത്...എന്തായാലും താങ്കള്ക്ക് ഇത്രക്കും ഫീൽ തരാൻ സാധിച്ചതിൽ ഞാൻ കൃതാര്ഥനാണ്... നന്ദി സുഹൃത്തേ

sree • 2020-10-04 01:24

കഥ എന്ന് ഞാൻ ഇതിനെ വിളിക്കില്ല സുഹൃത്തേ. പച്ചയായ ജീവിതം. സ്വന്തം അനുഭവങ്ങളിലൂടെയാണ് താങ്കൾ ഇത് എഴുതുന്നത് എന്ന് തോന്നുന്നു. ആ ജീവിതത്തിന്റെ ഗന്ധം, വായിക്കുമ്പോൾ എനിക്ക് കിട്ടുന്നുണ്ട്. പിന്നെ ഈ കഥാപാത്രങ്ങൾ, NSS കോളേജിലെ ( ഒറ്റപ്പാലം ആണെന്ന് തോന്നുന്നു) രംഗങ്ങൾ എല്ലാം, ഒരു സത്യമാണെന്ന് കരുതാനേ എനിക്ക് കഴിയുകയുള്ളൂ. ചില എഴുത്തുകൾ നമ്മളെ സ്വാധീനിക്കുമല്ലോ, ഈ ജീവിതചിത്രം അങ്ങനെയൊന്നാണ്. I admire u brother for this classic story ( I didnot mean a classic love story). സ്നേഹത്തോടെ

sree • 2020-10-04 01:48

കഥ എന്ന് ഞാൻ ഇതിനെ വിളിക്കില്ല സുഹൃത്തേ. പച്ചയായ ജീവിതം. സ്വന്തം അനുഭവങ്ങളിലൂടെയാണ് താങ്കൾ ഇത് എഴുതുന്നത് എന്ന് തോന്നുന്നു. ആ ജീവിതത്തിന്റെ ഗന്ധം, വായിക്കുമ്പോൾ എനിക്ക് കിട്ടുന്നുണ്ട്. പിന്നെ ഈ കഥാപാത്രങ്ങൾ, NSS കോളേജിലെ ( ഒറ്റപ്പാലം ആണെന്ന് തോന്നുന്നു) രംഗങ്ങൾ എല്ലാം, ഒരു സത്യമാണെന്ന് കരുതാനേ എനിക്ക് കഴിയുകയുള്ളൂ. ചില എഴുത്തുകൾ നമ്മളെ സ്വാധീനിക്കുമല്ലോ, ഈ ജീവിതചിത്രം അങ്ങനെയൊന്നാണ്. I admire u brother for this classic story ( I didnot mean a classic love story). സ്നേഹത്തോടെ ?

Fire blade • 2020-10-04 09:09

ഇതിലെ സ്ഥലം സാങ്കൽപ്പികം തന്നെയാണ് സഹോ...nss മനു ഡിഗ്രി പഠിച്ച കോളേജാണ്, ഈ കോഴ്സ് പഠിക്കുന്നത് വിക്ടോറിയയിലാണ്...ഈ കഥക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം പാലക്കാട്‌ ജില്ലയാണെന്നു തോന്നിയതുകൊണ്ട് അങ്ങനെ ഇട്ടു എന്നെ ഉള്ളൂ...പല ഏടുകളും ജീവിതത്തിൽ നിന്നും ചീന്തിയതാണെന്നു വേണെങ്കിൽ പറയാം

Fire blade • 2020-10-04 09:12

ഒരുപാട് നന്ദിയുണ്ട് ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും

S.R. • 2020-10-04 01:22

Ee partum nannayitund...❤ Raseenayude avastha orkumbo sangadam tonunu?

Fire blade • 2020-10-04 09:06

ആ സങ്കടം ഞാൻ കുറേ കാലമായി സഹിക്കുന്നതാണ്...ടെക്നോളജി ഇത്രേം വികസിച്ചിട്ടും അവൾ എവിടെയാണെന്ന്പോലും ഒരു പിടിത്തവുമില്ല...

Vydhehi • 2020-10-04 09:25

Jeevitham igane needu kidakukayalle.. Ennenkilum orikyal avale vndum kandumuttum.. Theerchayayittum.. ?

Fire blade • 2020-10-04 12:48

കണ്ടാൽ പോലും അറിയാൻ വഴിയില്ല...അവളൊരു പർദ്ദക്കുള്ളിൽ അല്ലേ...എന്നെ കണ്ടാൽ അറിയുമോന്നു അതും അറിയില്ല...

അതുല്യൻ • 2020-10-04 01:18

ഹായ് Fireblade, താങ്കളുടെ കഥ വായിച്ചപ്പോൾ നല്ലൊരു ജീവിതം നേരിൽ കണ്ട ഒരു അനുഭൂതി ആണ് ഉണ്ടായത്. മനസ്സിനെ തൊട്ടുണർത്തുന്ന രീതിയിൽ ഉള്ള എഴുത്താണ് താങ്കളുടേത്. ഞാനും ഇവിടെ ഒരു കഥ എഴുതി ഇടുന്നുണ്ട് അത് കൊണ്ട് തന്നെ ജോലി തിരക്കിന്റെ ഇടയിൽ ഒരു ഭാഗം എഴുതി തീർക്കാൻ എത്രത്തോളം കഷ്ട്ടപ്പാട് ഉണ്ട് എന്ന് എനിക്ക് മനസ്സിലാവും. ജോലി തിരക്കിന്റെയും കഥ എഴുതുന്നതിന്റെയും ഇടയിൽ ഈ സൈറ്റിൽ ഞാൻ വായിക്കുന്ന വിരലിൽ എണ്ണാവുന്ന കഥകളിൽ ഒന്ന് താങ്കളുടേത് ആണ്. ഈ സൈറ്റിൽ ഇത് എന്റെ രണ്ടാമത്തെ കമന്റെ ആണ്. തുടർന്നും ഇങ്ങനെ മനസ്സിൽ തട്ടുന്ന രീതിയിൽ എഴുതാൻ പറ്റട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം അതുല്യൻ.

sree • 2020-10-04 01:25

Same here

Fire blade • 2020-10-04 09:05

അതുല്യൻ ബ്രൊ... താങ്കളുടെ കുറഞ്ഞ സമയത്തിൽ പോലും ഈ കഥ വായിക്കാനും ഇങ്ങനൊരു കമന്റ്‌ തരാനും കാണിച്ച മനസിന്‌ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.....കഥ എഴുത്ത് പ്രയാസം ഉള്ളത് തന്നെയാണ് , എന്നാലും ഈ കമന്റുകൾ തരുന്ന പ്രോത്സാഹനം അതിന്റെ കാഠിന്യം കുറയ്ക്കും..നിങ്ങളെപോലുള്ള എഴുത്തുകാർ തരുന്ന പ്രോത്സാഹനം ഞാനെന്നും മനസ്സിൽ സൂക്ഷിക്കും.. സ്നേഹത്തോടെ ...

Aaaaaavoooo • 2020-10-04 01:05

E partum kallaki bro?

Fire blade • 2020-10-04 09:01

അത് മതി...അതാണ് ഞാനും ഉദേശിച്ചത്‌...

MaX • 2020-10-04 00:45

വീണ്ടു ഒരു അടിപൊളി പാർട്ട് കൂടി... ഒത്തിരി ഹാപ്പി ആയി ??

Fire blade • 2020-10-04 09:00

താങ്ക്സ് മാക്സ് ബ്രൊ

Haridas • 2020-10-04 00:41

Dear Brother, ഈ ഭാഗവും അടിപൊളി. ഇതിൽ ഒത്തിരി സെൽഫ് കോൺഫിഡൻസ് തരുന്ന കാര്യങ്ങൾ ഉണ്ട്. അമ്മുവിന്റെ അച്ഛൻ, നിത്യയുടെ അമ്മ, റസീന പിന്നെ ശബരി. ശബരിയുടെ ഓർമ്മ പോലും നല്ല കോൺഫിഡൻസ് ആണ്. അമ്മുവിനെ അമ്മ ഉൾകൊള്ളാൻ തയ്യാറാവും എന്ന് കരുതുന്നു. പിന്നെ അവസാനം റസീനയുടെ കാര്യം പറഞ്ഞത് മനസ്സിൽ വളരെ ഫീൽ ചെയ്തു. Anyway waiting for the next part. Thanks and regards.

Fire blade • 2020-10-04 09:00

ഒരുപാട് നന്ദി ഹരിദാസ്‌ ബ്രൊ... നിങ്ങൾ കഥയെ നെഞ്ചിലേറ്റിയത് കാണുമ്പോൾ കിട്ടുന്നൊരു ആനന്ദം അത് വാക്കുകളിൽ വിവരിക്കുക പ്രയാസമാണ്... ഒത്തിരി സ്നേഹത്തോടെ ..

''Wisan I • 2020-10-04 00:38

അതി മനോഹരം കൂടുതലൊന്നും പറയാനില്ല. റസിനയെ പോലെ ഒരു പാട് പേരുണ്ട് അടുക്കളകളിൽ ഒതുങ്ങി പോയവർ നല്ല ഡാൻസർ - പാട്ടുകാർ bse നഴ്സ് തുടങ്ങി നമ്മുടെ റസീനയെ എപ്പൊഴെങ്കിലും കൊണ്ടു വരൂ.

Fire blade • 2020-10-04 08:58

അങ്ങനൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നറിയില്ല.....വേണ്ടി വന്നാൽ അത് ഞാനവളെ കാണാൻ ആഗ്രഹിച്ച രീതിയിൽ മാത്രമാകും..

Ed_ger • 2020-10-04 00:34

Sneham mathtam

Fire blade • 2020-10-04 08:57

നന്ദി സുഹൃത്തേ

തൃശ്ശൂർക്കാരൻ ? • 2020-10-04 00:28

സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ??????

Fire blade • 2020-10-04 08:56

നന്ദി സുഹൃത്തേ

Anandu • 2020-10-04 00:21

Masterpiece akatte thankalude. abhinandhanangal?♥️

Fire blade • 2020-10-04 08:56

ഒരുപാട് നന്ദി അനന്ദു..താങ്കളുടെ നാക്ക് പൊന്നാകട്ടെ

Seban • 2020-10-04 00:13

ഈ part വളരെ നന്നായിട്ടുണ്ട് റസീന യുമായി പിരിയുന്ന സീൻ ഓർത്തപ്പോൾ എന്റെ P.G FRIENDS നെ ഓർത്തു.. വേറിട്ടൊരു കഥ... നന്നായിട്ടുണ്ട് സുഹൃത്തേ

Fire blade • 2020-10-04 08:54

ഒരുപാട് നന്ദി സെബാൻ....എല്ലാവർക്കും ഉണ്ടാവും ഇങ്ങനൊരു സന്ദർഭം..വ്യത്യസ്ത രീതിയിലാണെന്നു മാത്രം

Kuttappan • 2020-10-04 00:08

ഹലോ... 6 th പാർട്ട്‌ വന്നപ്പോ മുതൽ ആണ് ഞാൻ വായിച്ചുതുടങ്ങിയത്. കമന്റ്‌ ഇടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്ത് എഴുതും എന്ന് അറിയാത്ത കാരണം പിന്നെ കുറച്ച് തിരക്ക് കാരണവും അത് സാധിച്ചില്ല. കഥ എഴുത്ത് ചെറിയ കാര്യം അല്ല എന്ന് ഞാൻ ഒരു കുഞ്ഞു കഥ എഴുതിത്തുടങ്ങിയപ്പോ മനസിലായി. ആ കഥ കഥകൾ. കോം ഇൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രണയവും സൗഹൃദവും സഹോദര്യവും ഒക്കെ അതി മനോഹരമായി ആണ് നിങ്ങൾ വരച്ചുവെക്കുന്നത്. ഇതിന് അഭിപ്രായം പറയാൻ ഞാൻ ആരുമല്ല. ഇത് വായിക്കാൻ ഇരുന്നപ്പോൾ ന്റെ മൂഡ് അത്ര സെറ്റ് അല്ലായിരുന്നു. വായിച്ചുതീർന്നപ്പോ അതൊക്കെ ശെരിയായി ഹാപ്പി ആയി. ഒരാളെ സന്ദോഷിപ്പിക്ക എന്നത് വളരെ വലിയ കാത്യമാണ്. കഥയെപ്പറ്റി അഭിപ്രായം പറയാൻ അറിയാത്തത് കൊണ്ട് അതിന് മുതിരുന്നില്ല. സ്നേഹം മുത്തേ ❤️❤️❤️ (ഏതെങ്കിലും ഒരു കഥക്ക് ഞാൻ ഇടുന്ന ഏറ്റവും വലിയ കമന്റ് ഇതാണ് )

Fire blade • 2020-10-04 08:54

ഇതിനൊക്കെ റിപ്ലൈ എന്താണ് തരുക എന്ന് തന്നെ അറിയില്ല സുഹൃത്തേ....ഒരുപാട് സന്തോഷം തോന്നും ആദ്യമായി വലിയൊരു കമന്റ്‌ കിട്ടുന്നത് എനിക്കാണെന്നൊക്കെ പറയുമ്പോൾ അമ്മുവിനെ കിട്ടിയ മനുവിന്റെ അവസ്ഥയാണ്‌ എന്റേത്...അതും മറ്റൊരു കഥാകൃത്തിന്റെ വകയാകുമ്പോൾ അത് മറ്റൊരു സന്തോഷം... താങ്കളുടെ കഥ ഞാൻ വായിച്ചിട്ടില്ലെന്നു തോന്നുന്നു , അതിനു മാപ്പ് ചോദിക്കുന്നു , തീർച്ചയായും വായിച്ചു അഭിപ്രായം പറയുന്നതാണ്... ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് സ്നേഹം മാത്രം

Keshu • 2020-10-03 23:57

ഇൗ പാർട്ടിൽ റസീന ആണ് സ്കോർ ചെയ്തത്... ബാക്കി ആരുടെയും കാര്യം മറന്നുള്ള അഭിപ്രായം അല്ല... അവള് ഒരു നൊമ്പരം ആയി... മികച്ച കഥ... നല്ല മോറൽ... Hats off ????

Fire blade • 2020-10-04 08:50

അവൾ എത്രയോ കാലമായി എന്റെ നൊമ്പരമാണ് സഹോ..

Hunter • 2020-10-03 23:41

ശബരിയെ പോലെ ഒരു കൂട്ടുകാരൻ ജീവിതവത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.♥️??

Fire blade • 2020-10-04 08:50

ഇല്ലെങ്കിൽ മറ്റൊരാൾക്ക്‌ അങ്ങനൊരു കൂട്ടുകാരൻ ആവാൻ ശ്രമിക്കുക.... നന്ദി

ബാബു • 2020-10-03 23:37

കുറച്ച് നേരം മനുവിനോടൊപ്പം, മനുവായ് തന്നെ ഒന്ന് ജീവിച്ചു. Tnx

Fire blade • 2020-10-04 08:49

അത് നല്ല കാര്യമായി....താങ്ക്സ്

Hooligans • 2020-10-03 23:33

??????

Fire blade • 2020-10-04 08:48

താങ്ക്സ് മുത്തേ ..വായിക്കാൻ ലേറ്റ് ആയോ..?

Albatross • 2020-10-03 23:24

Adipoliyaayi.. Sherikk feelaayi.. Nalla story?...kathirikum.. Adutha partinayi......

Fire blade • 2020-10-04 08:48

എല്ലാത്തിനും നന്ദി സഹോ

ഖൽബിന്റെ പോരാളി ? • 2020-10-03 23:12

വീണ്ടും തകർത്തു ബ്രോ.... ഒരു സിനിമ കണ്ട പോലെ എല്ലാം മനസില്‍ നില്‍ക്കുന്നു.... ബ്രോ ആ കുട്ടുകാരിയുടെ കാര്യം പറഞ്ഞപ്പോള്‍ എനിക്കും ഇതേ പോലെ ഉണ്ടായിരുന്ന എന്റെ ഒരു കൂട്ടുകാരിയെ ഓർമ വന്നു... ഒമ്പതാം ക്ലാസിൽ എന്റെ ഡിവിഷനിലേക്ക് വരുമ്പോള്‍ അവൾ വിവാഹിത ആയിരുന്നു... +2 വരെ എന്റെ ക്ലാസിലുണ്ടായിരുന്നു....പഠിക്കാൻ മിടുക്കിയായിരുന്നു. +2 എക്സാം എഴുതുമ്പോള്‍ അവൾ ഗര്‍ഭിണിയായിരുന്നു... സെന്റ് ഓഫിന്റെ അന്ന് ഞങ്ങൾ കുറച്ച് പേരോട് അവൾ അവളുടെ കാര്യങ്ങൾ പറയുന്നത്... ഇത്രയും നാള്‍ വിട്ടിലെ പണിയും അതിന്‌ ശേഷം കിട്ടുന്ന ഇത്തിരി സമയത്ത്‌ പഠനത്തിന് സമയം കണ്ടെത്തിയ അവൾ പഠനം അവിടെ നിര്‍ത്തുകയായിരുന്നു... Get Together ന് ഒരു കുട്ടിയെ കൊണ്ട്‌ അവൾ വരുമ്പോൾ ആ മുഖത്ത് പഴയ ആ പ്രസരിപ്പോ ഭംഗിയോ ഒന്നും ഉണ്ടായിരുന്നില്ല.... ഞാനും ഈ നിമിഷം അവളെ ഓര്‍ത്തു പോയി... ? മനസില്‍ എവിടെയോ കുരുങ്ങിയ ആ മുഖം വീണ്ടും ഓര്‍ത്തു എടുക്കാൻ സഹായിച്ചതിന് നന്ദി ??❤️

Fire blade • 2020-10-04 08:47

അവളൊരു പ്രതിബിംബം മാത്രാണ് സഹോ....ഇതുപോലെ സ്വപ്നങ്ങളും ഇഷ്ടങ്ങളും എല്ലാം മനസ്സിൽ അടക്കി ജീവിക്കുന്നവരിൽ ഒരാൾ...ഇന്നും അവളുടെ ആ ചിരി എന്റെ മനസിലുണ്ട്...ഇതിൽ കെട്ടിപിടിച്ചു തിരിഞ്ഞു നോക്കാതെ നടന്നത് മനു ആണെങ്കിൽ അന്ന് അവളായിരുന്നു അത് ചെയ്തത് , എന്നെ മുറുക്കി കെട്ടിപിടിച്ചു നെഞ്ചിലൊരു ഉമ്മ തന്നു അവൾ കരഞ്ഞുകൊണ്ട്‌ തിരിഞ്ഞ് പോയി... അതൊക്കെ പോട്ടെ , എന്റെ കണ്ണനേം ചിന്നൂനേം നീ എന്ത് ചെയ്തു...? ഇനീം കൊറേ കാത്തിരിക്കണോ..??

ഖൽബിന്റെ പോരാളി ? • 2020-10-04 11:25

കണ്ണനും ചിന്നുവും വന്നല്ലോ?

Fire blade • 2020-10-04 12:48

ആണോ...താങ്ക്സ്

Sivan • 2020-10-03 23:03

Onnum parayanilla..As usual awesome ❤️

Fire blade • 2020-10-04 08:43

Thanks muthe

Musickiller • 2020-10-03 23:02

Jeevithathile Nammale ororutharum kadann poyaa vazhikalanne ee kathayodee kooduthal adupichath. Ee kathayude oroo partum vayichu theerumboyum manasil sparshikathee povarilla... Innum angane thanne valare nannayitund.. Ee katha avasanikkan povanne enhe parayumbole vishamam ind pakshe ella kathakkum oru avasanam venamallo... Inniyum kooduthal manoharamayii ee katha eyuthan kazhiytte Enhe prarythikkunnu...

''Wisan • 2020-10-04 00:54

'മനോഹരമായ 'പാർട്ട് ലയിച്ചിരുന്നു പോയി. പിറന്ന റസിന നമ്മുടെ മുന്നിലുണ്ട്. പിന്നെ ഒരു സന്തോഷം എന്താണന്നു വച്ചാൽ ഇതുപോലൊരാളെ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കാൻ അവരുടെ പകുതി സമ്മതത്തിൽ എത്തി നിൽക്കുകയാണിപ്പോൾ

Fire blade • 2020-10-04 08:39

അത് നല്ല കാര്യം തനെയാണ്‌ സഹോ..പക്ഷെ ഇതുവരെ ഇരുട്ടിലായിരുന്ന അവർ പെട്ടെന്ന് വെളിച്ചത്തിലെത്തുമ്പോൾ അതിനെ അതിജീവിക്കുമോ എന്നറിയില്ല...മറ്റൊരാൾ ചൂഷണം ചെയ്യാതിരിക്കാൻ എപ്പോളും നല്ലൊരു സുഹൃത്തായി കൂടെ നിൽക്കുക... നന്ദി

Fire blade • 2020-10-04 08:42

അങ്ങനൊരു ഫീൽ തരാൻ എന്റെ കൊച്ചുകഥക് കഴിഞ്ഞെങ്കിൽ അതിനു ദൈവത്തോട് ഒരുപാട് നന്ദി പറയുന്നു..പിന്നെ വായിച്ചു അഭിപ്രായം പറയുന്ന നിങ്ങളോടും... With love

Tiger • 2020-10-03 22:51

❤️❤️❤️

Fire blade • 2020-10-04 08:37

നന്ദി ടൈഗർ

Mr. Nobody • 2020-10-03 22:51

വല്ലാത്തൊരു ഫീൽ bro

Fire blade • 2020-10-04 08:37

താങ്ക്സ് താങ്ക്സ് താങ്ക്സ്

Sumesh • 2020-10-03 22:46

അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Fire blade • 2020-10-04 08:37

നന്ദി സുമേഷ് ബ്രൊ

EZiO • 2020-10-03 22:33

എന്താ ഇപ്പൊ പറയുക മനസ്സ് നിറഞ്ഞു... ഒരു യഥാർത്ഥ ജീവിതം വരച്ചു വെച്ചത് പോലെ... പല ഭാഗങ്ങളും ജീവിതത്തിലെ പല അവസ്ഥകളെയും ഓർമിപ്പിച്ചു... മനസ്സിൽ കഥയും കഥപ്പാത്രങ്ങളും നിറന്ന് നിൽക്കുന്ന അവർ ഒരുമിക്കുന്നത് കാണാൻ ആണ് ഇപ്പോൾ വെയിറ്റ് ചെയ്യുന്നത്... അവരുടെ ജീവിതം എന്താകും എന്നറിയാൻ വെയിറ്റ് ചെയ്യാന് അവരെ പിരിക്കല്ലേ man സഹിക്കൂല അത്....

Fire blade • 2020-10-04 08:33

അതൊക്കെ നമ്മക്ക് ശെരിയാക്കാം ബ്രൊ...അവരെ ഒന്നിപ്പിക്കാൻ അത്രേ ആളുള്ളപ്പോ പേടിക്കണ്ട ആവശ്യമുണ്ടോ...കൂൾ ...!! നന്ദി

EZiO • 2020-10-04 15:09

?

Kamuki? • 2020-10-03 22:30

Etta nice annu othiri estham ayi nxt part ennu varum waiting for you❤❤❤❤

Fire blade • 2020-10-04 08:31

കാത്തിരിക്കാൻ ഒരു കാമുകി കൂടി ഉള്ളത് നല്ലതാ...നന്ദി ഡിയർ

Monkey • 2020-10-03 22:29

What a feel ❤❤❤

Fire blade • 2020-10-04 08:30

Thank u so much

Pream na • 2020-10-03 22:29

Muthee poli

Fire blade • 2020-10-04 08:29

താങ്ക്സ് മുത്തേ

Kamikan • 2020-10-03 22:29

Super cute story??

Fire blade • 2020-10-04 08:29

താങ്ക്സ് മുത്തേ

Holy • 2020-10-03 22:28

Nxt part ennu varum

Fire blade • 2020-10-04 08:28

അടുത്താഴ്ച

Ha • 2020-10-03 22:28

❤❤❤❤❤❤Luv

Ha • 2020-10-03 22:27

Assal poli

Fire blade • 2020-10-04 08:28

താങ്ക്സ് ബ്രൊ

Kamukan • 2020-10-03 22:27

Ennum pole no comments only umma ❤❤umma umma nxt part

Fire blade • 2020-10-04 08:27

ഉമ്മ....

Kamukan • 2020-10-03 22:26

Bro ? nice of u

Kamukan • 2020-10-03 22:26

Oru rakshum illa minnichu

Fire blade • 2020-10-04 08:27

താങ്ക്സ് കാമുകൻ ബ്രൊ

Mad krish • 2020-10-03 22:09

Kurachu late ayi vayikatte ennitu parayam

Mad krish • 2020-10-03 23:11

Onnum parayanilla bro wait cheythathinu gunam und vakkukal illa parayan

Fire blade • 2020-10-04 08:26

അതു കേട്ടാൽ മതി...താങ്ക്സ് ബ്രൊ

Evil • 2020-10-03 21:47

Good

''Wisan • 2020-10-04 00:55

'മനോഹരമായ 'പാർട്ട് ലയിച്ചിരുന്നു പോയി. പിറന്ന റസിന നമ്മുടെ മുന്നിലുണ്ട്. പിന്നെ ഒരു സന്തോഷം എന്താണന്നു വച്ചാൽ ഇതുപോലൊരാളെ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കാൻ അവരുടെ പകുതി സമ്മതത്തിൽ എത്തി നിൽക്കുകയാണിപ്പോൾ

Fire blade • 2020-10-04 08:25

Thanks bro