Chapter Title : കിനാവ് പോലെ 11 [Fireblade]
തുടങ്ങാമെടാ , ഇതുവരെ വേണ്ടവരൊക്കെ ടൌണിൽ പോവാറല്ലെ...എന്തായാലും നോക്കാം ,നീ ഉണ്ടാവില്ലേ കൂടെ...നിന്നോട് ചോദിച്ചിട്ടേ ഇതിന് ഇറങ്ങണോ എന്ന് ആലോചിക്കുള്ളു എന്ന് വെച്ചാണ്..... "
ശിവേട്ടൻ മറുപടിയായി ഇങ്ങനെ ചോദിച്ചു ....ഞാൻ പിന്നെന്താ എന്ന അർത്ഥത്തിൽ തലയാട്ടി....
" ശെരി , ബാക്കിയുള്ളവരോട് ഒന്ന് മുട്ടിനോക്കാം , ആദ്യം ചെറിയ രീതിയിൽ തുടങ്ങി പിന്നെ കുട്ടികളൊക്കെ ഉണ്ടെങ്കിൽ വലുതാക്കാം ലേ...??
പുള്ളി സന്തോഷത്തോടെ ചോദിച്ചു.....
" നോക്കാം ശിവേട്ടാ .....എനിക്ക് എക്സാം ഉള്ളത് മറക്കരുത് , അന്നും കാര്യങ്ങൾ നടക്കാൻ വേറേം ടീച്ചേർസ് ഉണ്ടാവണം...."ഞാൻ മറുപടി കൊടുത്തു , ശിവേട്ടൻ ആലോചനയോടെ തലയാട്ടി....
" ഓഹ് .....അങ്ങനൊരു കാര്യം കൂടി ഉണ്ടല്ലേ....ഞാൻ അത് മറന്നു....അത് ഏതായാലും ഒന്നൂടി ചിന്തിക്കട്ടെ....ന്നിട്ട് നമുക്ക് ഒന്ന് സംസാരിക്കാം .."
" അത് നിക്കട്ടെ , നീ പേപ്പർ ഇട്ടു പേപ്പർ ഇട്ടു അമ്മൂനെ കറക്കിയല്ലേടാ വിരുതാ...."
ശിവേട്ടൻ സ്വകാര്യമായി ചോദിച്ചു....മറുപടി പറയാതെ ഞാനൊരു വളിഞ്ഞ ചിരി ചിരിച്ചു....
" നല്ല കുട്ടിയാടാ.....നന്നായിട്ട് പെരുമാറാനും അറിയും , പിന്നെ നിനക്കിപ്പോ ജോലി സാധ്യതയുള്ള കോഴ്സ് കയ്യിലുണ്ടല്ലോ....മൂപ്പർ എന്റെ വല്ല്യേ ചെങ്ങാതിയാണ് , ആദ്യമേ എന്നോട് പറഞ്ഞിരുന്നു നിങ്ങടെ കാര്യമൊക്കെ....ഞാനാണ് നിന്റെ കാര്യൊക്കെ മൂപ്പരോടു പറഞ്ഞത്.....പണ്ട് നല്ലോണം കഷ്ടപ്പെട്ട് ജീവിച്ച ആളല്ലേ , നിന്റെ ഇപ്പോഴത്തെ അവസ്ഥയൊക്കെ മാറി നീ നല്ല രീതിയിൽ എത്തുമെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞത് മൂപ്പരാണ്..."
ശിവേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു....അപ്പോളേക്കും മറ്റുള്ളവർ ഞങ്ങൾക്കരികിൽ വന്നു....ശിവേട്ടൻ യാത്ര പറഞ്ഞു പോയി ...
" പഠിത്തം മറക്കണ്ട ,മറക്കില്ലെന്ന് അറിയാം എന്നാലും വീട്ടിൽ
💬 Comments
View all comments