Chapter Title : കിനാവ് പോലെ 11 [Fireblade]
ഇരിക്കുമ്പോ മടി പിടിക്കരുത്...."
അച്ഛൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ തലകുലുക്കി ....
" പിന്നെ എന്തൊക്കെയുണ്ട് വേറെ ..? "
അങ്ങേര് വന്നെന്റെ തോളിൽ കൂട്ടുകാർ ഇടുന്നപോലെ കയ്യിട്ടു...എനിക്ക് ആ ചെയ്തിയിൽ കുറച്ചു ബുദ്ധിമുട്ട് തോന്നിയെങ്കിലും ഞാൻ അഡ്ജസ്റ്റ് ചെയ്തു ....പുറകിൽ പെണുങ്ങൾ മൂന്നും വല്ല്യേ സംസാരത്തിൽ ആണ് ....
" തോളോടൊപ്പം മക്കൾ വളർന്നാൽ തോഴൻ എന്നാണ് പറയാ , അപ്പൊ തോളിൽ കൈയ്യിടാം...."
ഉറക്കെ ചിരിച്ചുകൊണ്ട് പുള്ളി എന്നെ ചേർത്തുപിടിച്ചു.....എനിക്കും എന്തോ അത് വല്ലാതെ ഇഷ്ടപ്പെട്ടു....പിന്നെ അങ്ങേര് മാറി നിന്നു ..
" ഇനി എങ്ങനെയാ കാര്യങ്ങൾ മനൂ....? ശിവൻ എന്തൊക്കെയോ പരിപാടികൾ ഉണ്ടെന്നൊക്ക പറഞ്ഞേർന്നല്ലോ .."
അച്ഛൻ ചോദിച്ചപ്പോൾ ഞാൻ അറിയാമെന്നു തലയാട്ടി ...
" അതുണ്ട് , പക്ഷെ അതിലിത്തിരി കൺഫ്യൂഷൻ ഉള്ളോണ്ട് ഇനി ഒന്നൂടി അലോയിച്ചിട്ടേ തീരുമാനിക്കാൻ പറ്റൂ...."
ഞാൻ ഞങ്ങളുടെ തിരുമാനം അച്ഛനെ അറിയിച്ചു....
" മതി.....ശിവന് എല്ലാ കാര്യങ്ങളും അത്യാവശ്യം അറിയാം....ഒപ്പം നിക്കാൻ ഒരാളെയാണ് അവനിപ്പോ ആവശ്യം....നിനക്കതിനു പറ്റിയാൽ നന്നായിരിക്കും.."
അച്ഛൻ എന്നോട് പറഞ്ഞപ്പോ ഞാനും അതിനെപ്പറ്റി ചിന്തിച്ചു....എനിക്കും അറിയാവുന്ന കാര്യം തന്നെയാണ്...ശിവേട്ടന് ഒരുപാട് പ്ലാനുകൾ ഉള്ള ആളാണ് , ഒരു വിധം എല്ലാത്തിനെപ്പറ്റിയും എല്ലാവശവും ചിന്തിച്ചു കാര്യങ്ങൾ നടത്താൻ പുള്ളിക്ക് കഴിയും...ഈ ട്യൂഷൻ സെന്റർ അതിലൊന്ന് മാത്രം...
പിന്നെ അധികം സമയം അവിടെ നിക്കാതെ ഞങ്ങൾ പിരിഞ്ഞു.....അമ്മുവിനെ ആരും ശ്രദ്ധിക്കാത്ത സമയത്ത് ഒരു ഫ്ലയിംഗ് കിസ്സ് കൊടുത്താണ് ഞാൻ വിട്ടത് ......എങ്കിലും തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ ഞാൻ നിശ്ശബ്ദനായിരുന്നു ..
" എട്ടോ.....എന്താണ് പ്രശ്നം.....അമ്മായിയച്ഛനും മരുമോനും
💬 Comments
View all comments