Chapter Title : കിനാവ് പോലെ 11 [Fireblade]
കൊറേ രഹസ്യം പറഞ്ഞേർന്നല്ലോ.."
അഞ്ചു എന്നെ കൈകൊണ്ടു തോണ്ടി ചോദിച്ചു ...
" പ്രശ്നമൊന്നുമല്ല , ശിവേട്ടന് ഒരു ട്യൂഷൻ സെന്റർ തുടങ്ങാൻ പ്ലാൻ ഉണ്ട് , എനിക്കാണെങ്കിൽ എക്‌സാമും ,കമ്മീഷനും ഒക്കെ ഉള്ളതോണ്ട് ഇപ്പോ അതിനു മുഴുവനായിട്ട് നിക്കാൻ പറ്റില്ല....."
ഞാൻ ആലോചനയോടെ പറഞ്ഞു....എനിക്ക് തുടങ്ങാനും ,വേണ്ട എന്നും ഒരുമിച്ചു തോന്നി....
" എനിക്കും തോന്നുന്നത് ഇപ്പൊ അതിനു നിക്കണ്ട എന്നുതന്നാ....വേറൊന്ന് തലേൽ കേറിയാൽ പഠിക്കാൻ തോന്നിയില്ലെങ്കിലോ...!! "
ആ അഭിപ്രായം മഞ്ജിമയുടേതായിരുന്നു...ഞാനൊരു മറുപടി കൊടുത്തില്ല , ഇനി എടുക്കേണ്ട എല്ലാ തീരുമാനങ്ങളും ഇതുപോലെ വേണോ വേണ്ടേ എന്നുള്ള രീതിയിൽ ആയിരിക്കുമെന്നൊരു തോന്നൽ ഉള്ളിലുണ്ടായി.... അതിനു ഒരേ ഒരു പോംവഴി ശബരിയാണ് ...അവൻ വന്നാൽ പകുതി പ്രശ്നം കുറയും.....
" അമ്മൂന്റെ അച്ഛൻ എന്താ പറയുന്നേ...?? "
അഞ്ചു വീണ്ടും ചോദിച്ചു.....
" അങ്ങേര് ശിവേട്ടന് കൊറേ പ്ലാനൊക്കെ ഉണ്ടെന്ന് പറഞ്ഞതാ , കൂടെ നിന്നു കൊടുക്കുവാണെങ്കിൽ അത് നന്നാവും എന്നൊക്കെ..."
ഞാൻ കാര്യം ചുരുക്കി പറഞ്ഞു ....വിശദീകരിച്ചൊന്നും പറയാൻ തോന്നിയില്ല....
" എനിക്കും തോന്നി എന്തോ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന്...."
മഞ്ജിമ ആലോചിച്ചുകൊണ്ടു പറഞ്ഞു....ഞാൻ അവളുടെ തലയിൽ മെല്ലെ അടിച്ചു ...
" അതൊന്നുമല്ല പോത്തേ , പുള്ളി ശിവേട്ടനൊരു സപ്പോർട്ട് കൊടുത്തതല്ലേ.....നിർബന്ധിക്കുന്ന പരിപാടിയൊന്നും അങ്ങേർക്കില്ല...."
ഞാൻ പറഞ്ഞപ്പോൾ അവർ രണ്ടും ചിരിച്ചു....
" കണ്ടോ ....ഏട്ടൻ അമ്മായിഅച്ഛനെ സപ്പോർട്ട് ചെയ്യുന്നു..."
അവർ കളിയാക്കി....ഇങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ വീടിന്റെ അടുത്തെത്തി.....നേരെ ചെന്നു ആന്റി ഉണ്ടാക്കിയ ബ്രെഡും മുട്ടയും കേറ്റി കുറച്ചു സമയം അവിടെയും ചെലവഴിച്ചാണ് പോന്നത്
💬 Comments
View all comments