Chapter Title : കിനാവ് പോലെ 11 [Fireblade]
നേരെ കിടക്കയിലേക്ക് ചെരിഞ്ഞു ,ഞാനും ഒരുവിധത്തിൽ അവന്റെ സൈഡിൽ ഒതുങ്ങിക്കിടന്നു ....കുറച്ചു സമയം കൊണ്ടുതന്നെ അവൻ നല്ല ഉറക്കത്തിൽ ആയി , എങ്ങനെയാണാവോ എത്തിയത് ....എന്തോ ഒരു ഒളിച്ചുകളി ഉണ്ട് ...ഉണർന്നിട്ട് നോക്കാം.....
ഇടക്കെപ്പഴോ അവന്റെ ഫോൺ റിംഗ് ചെയ്തു....ആദ്യം ഞാൻ മൈൻഡ് ചെയ്തില്ല , പക്ഷെ അപ്പോൾ വീണ്ടും റിംഗ് ചെയ്തു.....എടുത്തുനോക്കിയപ്പോൾ പേരിന്റെ സ്ഥാനത്തു ' Y ' എന്ന അക്ഷരം മാത്രം.....
ഇതെന്തു തേങ്ങയാണെന്നു ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല ,ഇനി എടുത്തെന്ന് അഥവാ അവനെങ്ങാനും അറിഞ്ഞാൽ കിട്ടുന്ന ഇടി ആലോചിച്ചപ്പോൾ എടുക്കാനും തോന്നിയില്ല.......കാൾ എടുക്കാഞ്ഞപ്പോൾ വീണ്ടും വിളി വന്നു .....എടുക്കണോ ,വേണ്ടേ .....!!! എന്തോ അവൻ ഒളിച്ചുവെക്കുന്നുണ്ടെന്നുള്ള സംശയം ഉറപ്പായി ....എന്തായിരിക്കും അത് ...?? മനസ്സിൽ ഒരായിരം കാര്യങ്ങൾ തലങ്ങും വിലങ്ങും ആലോചിച്ചു ...എന്നോട് ഒളിക്കാനുണ്ടെങ്കിൽ അത് തീർച്ചയായും അവനെ അലോസരപ്പെടുത്തുന്ന ഒന്നായിരിക്കുമെന്നു നൂറു ശതമാനം ഉറപ്പായി........ആലോചിക്കുന്തോറും എനിക്ക് കുറേശെ ടെൻഷൻ കേറി , എന്റെ ഏത് പ്രശ്നത്തിനും കൂടെ നിന്നിരുന്ന അവനു എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞാനെങ്ങനെ പരിഹരിച്ചുകൊടുക്കുമെന്നു ആലോചിച്ചായിരുന്നു ടെൻഷൻ മുഴുവൻ....
ഇത്രേം നേരം ഫോൺ റിംഗ് ചെയ്തിട്ടും അറിയാത്ത അത്രയ്ക്ക് ഗാഢമായ ഉറക്കത്തിലായിരുന്നു അവൻ, രാത്രി ഉറക്കമേ ശെരിയാകാത്ത ഒരാൾക്ക് ഉണ്ടാവുന്നത്ര ഗാഢമായ ഉറക്കം....
ഇടക്ക് വീണ്ടും റിംഗ് , അതേ പേര് ഫോണിൽ തെളിഞ്ഞു.....
' *Y* '
ഞാൻ അവനെ നോക്കിയപ്പോ അതേ ഉറക്കം.....പിന്നെ ഒന്നും നോക്കിയില്ല , വിറയ്ക്കുന്ന കൈകളോടെ ഫോൺ എടുത്തു.....ഹൃദയമിടിപ്പ് കൂടി കൂടി ഒക്കെ കൂടെ പൊട്ടിത്തെറിച്ചു ഞാൻ ചാകുമോ എന്ന് വരെ
💬 Comments
View all comments