0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 940
സമയം ഇരുന്നു.....ഇനി ബാക്കിയെന്നു പറയാൻ കുറച്ചു ദിവസങ്ങളും പരീക്ഷകളും കമ്മീഷനും മാത്രം......,നാളെ വീട്ടിൽ പോയാൽ ഇവരെയൊക്കെ മിസ്സ്‌ ചെയ്യുമോ എന്തോ...!!കമ്മീഷന് ഓരോ ബാച്ച് വെച്ചാണ്‌ പരിപാടി ഉണ്ടാവാ എന്നോകെ കേട്ടിട്ടുണ്ട് , അപ്പൊ എല്ലാരേം കാണലൊന്നും നടക്കാൻ വഴിയില്ല....
ഒരുതരത്തിൽ ചിന്തിച്ചാൽ ഒരാളോടും കൂടുതൽ റിലേഷൻ വെക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നും , എന്നെങ്കിലും പിരിയാനുള്ളവർ ആണെങ്കിൽ അതിനു ആദ്യമേ നിക്കരുത്‌ , അങ്ങനെയാണെങ്കിൽ വലിയ പ്രശ്നമൊന്നുമില്ലാതെ യാത്ര ചോദിച്ചു പോരാം....പക്ഷെ എന്താണ് സംഭവിക്കുന്നതെന്ന് വെച്ചാൽ എത്ര അടുക്കരുതെന്നു ആഗ്രഹിച്ചാലും മനസിന്‌ ഒരേ വേവ് ലെങ്ങ്ത് ഉള്ളവർ അവർ പോലുമറിയാതെ അടുക്കും...... ഈ തരത്തിൽ ഓരോന്നൊക്കെ ചിന്തിച്ചുകൂട്ടി ക്ഷീണിതനായ ഞാൻ ഏതാണ്ട് ഒരുമണിക്കൂർ അവിടെത്തന്നെ ചിലവഴിച്ചു.....പിന്നെ എണീറ്റ്‌ കാന്റീനിൽ കേറി ഒരു ചായയും പരിപ്പുവടയും കഴിച്ചു...പിന്നെ ഹോസ്റ്റലിലേക് നടന്നു....ചെന്നു വൃത്തിയായശേഷം വീട്ടിലേക്കും ശബരിയെയും അമ്മുവിനെയും വിളിച്ചു സംസാരിച്ചു ....അത് കഴിഞ്ഞപ്പോളേക്കും അത്യാവശ്യം സാധാരണ മൂഡിലേക്ക് ഞാനെത്തി... കമ്മീഷന് വേണ്ടി കാണിക്കേണ്ടതൊഴിച്ചുള്ള സാധനങ്ങളൊക്കെ പായ്ക്ക് ചെയ്തു ,ബാഗും റെഡിയാക്കി എടുത്തുവെച്ചപ്പോളേക്കും ഭക്ഷണം കഴിക്കാനുള്ള സമയമായി...കുറേ പേരൊക്കെ പോയിട്ടുണ്ട് ബാക്കിയുള്ളവരോടെല്ലാം യാത്ര പറഞ്ഞു ......അധികം ആരോടും അറ്റാച്ച്മെന്റ് ഒന്നുമില്ല , ആ റൂം കാര്യമായും ഞാൻ ഉപയോഗിച്ചത് പഠനാവശ്യങ്ങൾക്കും പ്രോപ്പർട്ടീസ് ഉണ്ടാക്കാനും ഒക്കെയാണ് ..അതെല്ലാം തീർന്നിട്ടോ കുറഞ്ഞിട്ടോ ആരോടെങ്കിലും കൂടുതൽ അടുക്കാനുള്ള സ്കോപ് ഉണ്ടായിരുന്നില്ല ..അങ്ങനെ അതെല്ലാം തീർത്തു വന്നു കെടന്നു.... പിറ്റേന്ന് എണീറ്റു നേരത്തെ റെഡിയായി.....കമ്മീഷന് വേണ്ടുന്നതെല്ലാം റൂമിന്റെ ഒരു ഭാഗത്ത്‌ വെച്ചു , അന്ന് വരുമ്പോൾ ഇവിടുന്നു എടുത്ത്‌ പോയാൽ മതിയല്ലോ........അതിന്റെ കാര്യങ്ങളൊക്കെ റെഡിയാക്കി ബാക്കി പഠിക്കാനുള്ളതെല്ലാം എടുത്തു

💬 Comments

View all comments