0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 940
പായ്ക്ക് ചെയ്തിരുന്നു ,അത് ഒരു വിധത്തിൽ എല്ലാം കെട്ടിവലിച്ചു നേരെ ബസ്റ്റാന്റിൽ പോയി ....നേരിട്ടുള്ള ബസിൽ തന്നെ കേറി സ്ഥലം പിടിച്ചു ....കുറച്ചേറെ ദൂരമുള്ളതുകൊണ്ടു നന്നായിട്ടൊന്നു മയങ്ങി.... നാട്ടിലേക്ക് എത്തിയപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി.....ഒരു അധ്യാപകൻ എന്ന രീതിയിലേക്ക് ഏതാണ്ട് എത്തിത്തുടങ്ങിയല്ലോ....ഇനി പരീക്ഷ കൂടി കഴിഞ്ഞാൽ അടുത്ത കാര്യങ്ങളെപ്പറ്റി ചിന്തിക്കണം.....പരീക്ഷ നല്ല രീതിയിൽ നേരിടാൻ പറ്റുമെന്ന് വിശ്വാസമുള്ളതുകൊണ്ടു അതിന്റെ മോളിൽ ടെൻഷൻ അവാനില്ല ....വീട്ടിലാണ്‌ എന്നുള്ളതുകൊണ്ട് മടി പിടിക്കുമോ എന്നുള്ളതിലാണ് ശങ്ക....ഹ്മ്മം ,നോക്കാം... വീട്ടിൽ ചെന്നു കേറി എല്ലാം ഓരോ സ്ഥലത്തേക്ക് മാറ്റി ഒന്ന് വിശ്രമിച്ചു, വീട്ടിലെ ആരും ഉണ്ടായിരുന്നില്ല....പിന്നെ ഭക്ഷണം കഴിഞ്ഞു നന്നായൊന്നു ഉറങ്ങി എണീറ്റപ്പോൾ മഞ്ജിമ എത്തിയിട്ടുണ്ട്......
" ഓഹ് ,എണീറ്റോ......വന്നപ്പോൾ പോത്തുപോലെ ഉറങ്ങാവോണ്ട് വിളിച്ചില്ല....ദേ ചായ വേണെങ്കിൽ വന്നു കുടിച്ചോ ,അല്ലേൽ അത് തണുക്കും...." കോട്ടുവായ ഇട്ടു വീണ്ടും അവിടെ കുത്തിയിരിക്കുന്ന എന്നോട് അവൾ പറഞ്ഞു.....ഞാൻ മെല്ലെ എണീറ്റ്‌ ചായ കുടിച്ചു പുറത്തേക്കിരുന്നു...... " ടീ ,നിങ്ങൾ ഇന്നു അമ്പലത്തിൽ വരുന്നോ...ഞാൻ എന്തായാലും വൈകീട്ട് പോവുന്നുണ്ട്...." ഞാൻ അടുക്കളയിലേക്ക് വിളിച്ചു ചോദിച്ചു.... " ആ പോവാം , ഞാൻ അഞ്ജുവിനോടും കൂടെ പറഞ്ഞേക്കാം..." അവൾ തുള്ളിക്കളിച്ചു ഓടി....അത് പറഞ്ഞപ്പോളാണ് വന്നിട്ട് അവിടെ വരെ പോയില്ലല്ലോ എന്ന് ഓർത്തത്‌ ..ഞാനും അവളുടെ വഴിയെ വച്ചുപിടിച്ചു.... " അധ്യാപഹയൻ വന്നോ....നീ എന്താ അവിടെ പട്ടിണി കെടക്കാൻ പോകുവാണോ മനൂ , എന്നത്തേക്കാളും എല്ലും തോലുമായല്ലോ...." കണ്ടപാടെ ആന്റി ആശ്ചര്യത്തിൽ നോക്കികൊണ്ട്‌ പറഞ്ഞു .....ബ്രെഡിൽ മുട്ട ഒഴിച്ച് പൊരിച്ചോണ്ടിരിക്കുവാന് പുള്ളിക്കാരി , ..എനിക്ക് അത് കേട്ട്

💬 Comments

View all comments