Chapter Title : കിനാവ് പോലെ 11 [Fireblade]
യൂസ് ചെയുന്ന വേറേം ടീംസ് ഒക്കെയുണ്ട് , അവർ അങ്ങനെ വല്ല്യേ അലമ്പന്മാരൊന്നും അല്ലെടോ , ചെലതൊക്കെ ആർക്കും ശല്യമില്ലാതെ എവിടേലും സ്വപ്നം കണ്ടിരുന്നോളും , ഇവന്മാർ പക്ഷെ കുറച്ചു പ്രശ്നമാണ്, കൊറച്ചു കാശ് ഉള്ളതിന്റെ ചെറിയ ഏനക്കേട് ...അവൾ പ്രൊപ്പോസ് ചെയ്ത് രണ്ടു ദിവസം കഴിഞ്ഞു ഇവന്മാർ എന്നെ കാണാൻ വന്നു , അവളോട് ഒരിക്കലും ഇഷ്ടാണെന്നു പറയരുതെന്നും , ഞാൻ പൂ വാങ്ങാത്തതുകൊണ്ടാണ് പ്രശ്നമൊന്നും ഉണ്ടാക്കാതെ ഇങ്ങനെ മര്യാദക്ക് സംസാരിക്കുന്നതെന്നുമൊക്കെ പറഞ്ഞു കൊറേ ഷോ കാണിച്ചു ....ഞാൻ പിന്നെ കാര്യമാക്കിയില്ല ..."
" അയ്യോ....!! ടീം എന്ന് പറഞ്ഞാൽ എത്ര ആളുണ്ട്..?? "
ഞാൻ പേടിയോടെ ചോദിച്ചു....
" ഞാൻ മുന്നേ പറഞ്ഞില്ലേ , ഒരുപാട് ആളൊന്നും ഇല്ല , 4 പേർ......എല്ലാം ഒരു നാറികളാണ്..... "
അവൻ ഒന്നുമില്ലെന്ന രീതിയിൽ കൈകാണിച്ചു പറഞ്ഞു....
" ഭാഗ്യത്തിന് ഞാൻ കിക്ക് ബോക്സിങ് പഠിക്കുന്ന കാര്യോന്നും അവർക്കറിയില്ലായിരുന്നു , എന്തോ കോച്ചിങ്ങിനു പോവാണെന്ന് എന്തോ ആരോ പറഞ്ഞതാണ്....എന്തായാലും ഞാൻ അന്ന് ഒന്നും പറഞ്ഞില്ല ,അവർ പോയി .."
" ങേ ..സത്യം ..?? നീ പറയാതിരിക്കാൻ വഴിയില്ലല്ലോ ..."
ഞാൻ അവൻ പറഞ്ഞത് അപ്പടി വിശ്വസിക്കാൻ റെഡി ആയില്ല ....
" ഇല്ലെടാ ....വെറുതെ തടി കേടുവരുത്തണ്ട എന്ന് കരുതി കാര്യമാക്കിയില്ല , ആ പെണ്ണിനോട് എനിക്ക് ഒന്നുമില്ല , അപ്പൊ പിന്നെ വെറുതെ ഒരു അടിപിടിയുടെ ആവശ്യമില്ലല്ലോ...."
അവൻ കാര്യം വിശദീകരിച്ചപ്പോ എനിക്ക് മനസിലായി ....അത് കറക്റ്റ്..!!
" എന്നിട്ട് ..?? "
ഞാൻ
💬 Comments
View all comments