0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 952
നീയെന്ത് പിഴച്ചു ..?? " ഞാൻ വീണ്ടും ഇടക്ക് കേറി ചോദിച്ചു.... " അതാണ് കോമഡി , അവർ സീനിയർ ടീമാണ് പിനെ ഞാൻ നേരത്തെ ഞാൻ പറഞ്ഞ ഹോസ്റ്റലിലെ സ്റ്റഫ് ടീം....അവർക്കെങ്ങനെ പ്രത്യേക കാരണങ്ങളൊന്നും വേണ്ടാ , ഇടക്ക് ഓരോന്ന് പുകച്ചു വേറൊരു ലോകത്തിൽ എത്തുമ്പോൾ എന്താണോ തോന്നുന്നത് ,അത് ചെയ്യും , പറയും.....അതിനു പറ്റിയ ഗാങ്ങും.... അവർക്ക് ആ പെണ്ണ് no പറഞ്ഞത് തന്നെ പറ്റിയിട്ടില്ല ,അപ്പൊ ഹോസ്റ്റലിൽ പേടിച്ചുതൂറിയേപ്പോലെ ജീവിക്കുന്ന എന്നെപ്പോലൊരുത്തനോട് അവൾ ഇഷ്ടം പറഞ്ഞെന്നൊക്കെ പറയുമ്പോ അതും ഈ വെള്ളമടി സഭയിലോ സ്റ്റഫടിച്ചോ ആലോചിക്കുമ്പോൾ എന്താകും തോന്നിയിട്ടുണ്ടാവാ എന്ന് നിനക്കും ഊഹിക്കാലോ...."
അവൻ പറഞ്ഞു നിർത്തി എന്നോടു ചോദിച്ചു ... .ഞാൻ പേടിയോടെതന്നെ തലയാട്ടി ..... " അപ്പൊ ഇതൊക്കെ ഈ സിനിമയിൽ കാണുന്നപോലെ തന്നെയാണല്ലേ....? ഗാങ്ങും, സ്റ്റഫും ......." ഞാൻ ഒരു നിശ്വാസമുതിർത്തു കൊണ്ട് ചോദിച്ചു.... " ഏതാണ്ടൊക്കെ അതുപോലെതന്നെ , ഫൈറ്റ് ഉണ്ടാകുമ്പോൾ സിനിമയിൽ ആണെങ്കിൽ തെറിച്ചുപോകും ,ശെരിക്കും ആണെങ്കിൽ തെറിച്ചു പോവില്ല എന്നുള്ളതാണ് മെയിൻ വ്യത്യാസം " അവൻ ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ കണ്ണ് മിഴിച്ചു ... " ദൈവമേ ഫൈറ്റോ .....?? ഇതാണോ നിന്റെ കോമഡി ..?? നീ എവിടെപ്പോയാലും ഇതിനുള്ള ആളുകളെ ഒപ്പിക്കും ലേ..??" ഞാൻ സഹിക്കെട്ട് ചെവിപൊത്തി പറഞ്ഞു ....അവൻ എന്റെ തോളിൽ തട്ടി കൂൾ ആവാൻ പറഞ്ഞു... " ഈ സ്റ്റഫ് അടിക്കുന്ന ടീമൊക്കെ ഇങ്ങനെയാണോ ...? " ഞാൻ അവനോടു നിഷ്കളങ്കമായി ചോദിച്ചു....അല്ല ,അതും അറിയണമല്ലോ.... " ഏയ്‌ .....സ്റ്റഫ്

💬 Comments

View all comments