Chapter Title : കിനാവ് പോലെ 11 [Fireblade]
തിരുമാനിക്കാം..."
ഞാൻ അവനെ സമാധാനിപ്പിച്ചു.....
" അത് ശെരിയാണ്.....നിത്യക്ക് ഇപ്പൊ എന്നോടുള്ള സമീപനം അറിഞ്ഞതിനു ശേഷം ഇതിനൊരു തിരുമാനമാക്കാം...."
അവൻ എന്റെ അഭിപ്രായത്തോട് പൂര്ണമായും യോജിച്ചത് എനിക്കും ഇഷ്ടപ്പെട്ടു....
" ഇന്നു നമുക്ക് കുളത്തിൽ പോവാം , കൊറേ ദിവസായില്ലേ കുളത്തിൽ നീന്തിയിട്ട്...."
അവൻ താൽപ്പര്യത്തോടെ പറഞ്ഞു....
"മനസിലായി അണ്ണാ....ഉണ്ണിയപ്പം തിന്നാൽ രണ്ടുണ്ട് കാര്യം ലേ...?? "
ഞാൻ പാതി കളിയാക്കി അവനോടു ചോദിച്ചു , മറുപടി പറയാതെ അവൻ ചിരിച്ചു....പിന്നെ കുറച്ചു സമയം ഞങ്ങൾ കിടന്നുറങ്ങി....
4 മണി കഴിഞ്ഞപ്പോൾ എണീറ്റു , ഫോണിൽ കുറേ മിസ്കാൾ എല്ലാം y വിളിച്ചത് ...അവൻ അത് മൈൻഡ് ചെയ്തില്ല ...ഫോൺ മാറ്റിവെച്ചു ഞങ്ങൾ കുളത്തിലേക്ക് പോയി , നടന്നാണ് പോയത് ...അങ്ങോട്ട് പോകുമ്പോൾ ശാന്തിച്ചേച്ചിയെ കണ്ടെങ്കിലും തിരിച്ചു വരുമ്പോൾ വരാമെന്നും പറഞ്ഞു നടന്നു....
കുളത്തിൽ ചെറിയ ചെക്കന്മാർ കുറച്ചെണ്ണം ഉണ്ടായിരുന്നു , അവരുടെ ഇടയിൽ ഷെഡ്ഢി മാത്രം ഇട്ടു നീന്താൻ നല്ല ചടപ്പായിരുന്നു.....എല്ലും തോലും മാത്രം കാണുന്ന ശരീരവും , ജെട്ടിയും എല്ലാം കൂടെ ഞാൻ ഒരു ലുട്ടാപ്പി ആയി തോന്നണ്ടന്നു കരുതി....എന്തായാലും നനഞ്ഞ സ്ഥിതിക്ക് കുളിച്ചു കയറാം...
അന്ന് രണ്ടു റൌണ്ട് നീന്തിയപ്പോളേക്കും എന്റെ അടപ്പ് ഊരി......ആരോഗ്യക്കുറവ് എനിക്ക് തന്നെ നന്നായി ഫീൽ ചെയ്തു......ഒരു റൌണ്ട് കഴിഞ്ഞു രണ്ടാമത്തെ റൌണ്ടിൽ പകുതിക്ക് ശേഷം ഒരു വിധത്തിലാണ് കരക്കെത്തിയത് , വല്ലാണ്ട് ക്ഷീണിച് വെള്ളം കുടിച്ചും കിതച്ചും എങ്ങനെയൊക്കെയോ പടവിലേക്ക് നീന്തി എത്തി , ശബരി കുറേ കളിയാക്കി ചിരിച്ചു , കുട്ടികളും ഇത് എന്ത് കൂത്തെന്നു കരുതി നോക്കുന്നുണ്ടായിരുന്നു ....ശബരി കിക്ക് ബോക്സിങ് ട്രെയിനിംഗ് ഉള്ളതുകൊണ്ട് പണ്ടത്തേക്കാൾ സ്‌ട്രോങ് ആവുകയാണ് ചെയ്തത്...ഞാൻ പകുതി ചത്തുകിടന്ന് പടവിൽ നിന്നും കാലുകൾ വെള്ളത്തിലേക്കിട്ട് ആകാശം നോക്കി കിടക്കുമ്പോൾ അവൻ വീണ്ടും രണ്ടു റൗണ്ട് നീന്തിയാണ് പരിപാടി അവസാനിപ്പിച്ചത്.......അവൻ വന്നു അടുത്ത് ഇരുന്നു കിതച്ചു...
" ടാ .... ക്രിക്കറ്റ് കളി എന്തായി..?? പിന്നെ എന്നെങ്കിലും കളിച്ചേർന്നോ...?
വെള്ളം കോരി വായിൽ ഒഴിച്ച് അവൻ ചോദിച്ചു....
" ഉവ്വ.....എനിക്ക് നേരാവണ്ണം കക്കൂസിൽ
💬 Comments
View all comments