0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 408
പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലായിരുന്നു , അതുകൊണ്ട് ജനറൽ കംപാർട്മെന്റിൽ കേറി പോന്നു....തെരക്ക് കാരണം നിന്നും നിലത്തിരുന്നും ഒക്കെയാ ഇങ്ങോട്ട് പോന്നത് ..." അവൻ മറുപടി തന്നു എന്റെ മുഖത്തേക്ക് നോക്കി ..... " അപ്പൊ അവളോ....?? " " എന്റെ കൂടെ ഉണ്ടാരുന്നു ..അവളേം സസ്പെൻഡ് ചെയ്തതല്ലേ...." അവൻ മറുപടി തന്നപ്പോൾ ഞാൻ ഒന്ന് ആക്കിചിരിച്ചു...... " അപ്പോ കാമുകനും കാമുകിയും കൂടി കെട്ടിപ്പിടിച്ചിരുന്നു പോന്നതാണല്ലേ....വെറുതെയല്ല ഒറങ്ങാഞ്ഞത്..." ഞാൻ കളിയാക്കി..... " പിന്നേ......ഒന്ന് പോയേടാ കോപ്പേ .....ഇത് നീയല്ല , ശബരിയാണ്...മനസ്സിലായോ...?? " അവനെ എന്റെ കളിയാക്കൽ കുറച്ചു ചൊടിപ്പിച്ചു......ഞാൻ ചിരിയോടെ അവനെ കെട്ടിപ്പിടിച്ചു..... " എന്നാലും നിന്നെ കെട്ടിപ്പിപ്പിടിക്കാൻ ഇപ്പൊ വേറേം ആൾക്കാരൊക്കെ ആയല്ലോ...." ഞാൻ സങ്കടം അഭിനയിച്ചു പറഞ്ഞു....അവൻ എന്റെ കഴുത്തിൽ ഞെക്കി , ഞാനൊരു വിധത്തിൽ ഊരി മാറി കിടന്നു .... കോട്ടുവാ ഇടുന്നുണ്ടെങ്കിലും അവൻ മറ്റെന്തോ ആലോചനയിൽ ആയിരുന്നു , മച്ചിൽ തിരിയുന്ന ഫാനിലേക്ക് കണ്ണുംനട്ടാണ്‌ അവൻ കിടന്നിരുന്നത്..... " ടാ ...." ഞാൻ അവനെ വിളിച്ചു , അവൻ എന്റെ നേർക്ക്‌ മുഖം തിരിച്ചു .. " എന്താണ് പ്രശ്നം....ഇവളുടെ കാര്യമാണോ....?? "
ഞാൻ ചോദിച്ചപ്പോൾ അവൻ വീണ്ടും ഫാനിലേക് നോട്ടം മാറ്റി... "അവൾ കൊഴപ്പോന്നും ഇല്ല.....പക്ഷെ അറിയാതെ എപ്പളോ മുതൽ ഞാൻ നിത്യയെ സ്‌നേഹിക്കുന്നുണ്ടെന്ന് ഒരു തോന്നൽ......ആദ്യമായി എനിക്ക് അതുപോലെ ഒരു പെണ്ണ് കൂടെ വേണമെന്ന് തോന്നിയത് നിത്യയെ കണ്ടപ്പോളാണ്...ഇതിപ്പോ ക്ഷണിക്കാതെ വന്ന ഒരാൾ...." അവൻ അത്രയും പറഞ്ഞു നിർത്തി.....ഞാൻ അമ്പരപ്പിലായിരുന്നു , നിത്യയുടെ കാര്യം അവൻതന്നെ എടുത്തിട്ടത് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.... " നീ കൺഫ്യൂഷനിൽ ആണോ എന്നിട്ട്....?? " ഞാൻ അവനു നേർക്ക്‌ ചെരിഞ്ഞു കിടന്നു.... " ഒരു പിടിയും ഇല്ലടോ......ഞാൻ സ്നേഹിക്കുന്നവളാണോ എന്നെ സ്നേഹിക്കുന്നവളാണോ കൂടെ വേണ്ടതെന്നു ആലോചിച്ചിട്ട് ഒരു ഉത്തരം കിട്ടുന്നില്ല..." അവൻ അവന്റെ മുടിയിൽ അള്ളിപ്പിടിച്ചുകൊണ്ടു അസ്വസ്ഥത കാണിച്ചു.... " അതൊക്കെ നമുക്ക് നോക്കാം ന്നേ......ഇക്കഴിഞ്ഞ സമയങ്ങളിൽ നിത്യക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോന്നു അറിയട്ടെ , അത് ഞാൻ എങ്ങനേലും അറിഞ്ഞോളാം....ബാക്കി പിന്നെ

💬 Comments

View all comments