0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 949
ചോദിച്ചോ , ചെലപ്പോ എല്ലാത്തിനും കൂടെ ഒരു ഉത്തരം മതിയാകും..." അവൻ പറഞ്ഞപ്പോൾ ഞാൻ തലകുലുക്കി.... " ആരാ ഈ ' Y'..??? " ഞാൻ രണ്ടാമത്തെ ചോദ്യം ചോദിച്ചു..... " ശെരി , ഇനി അടുത്തത് ..?? " അവൻ രണ്ടു വിരല് കാണിച്ചു എന്നോട് ചോദിച്ചു.... " ഇന്നലെ ഉറങ്ങിയില്ല എന്ന് പറയാനുള്ള കരണമെന്താ.....?? ഇത്രേം അറിഞ്ഞാൽമതി ഇപ്പോ .. " ഞാൻ മൂന്നാമത്തെ ചോദ്യവും ചോദിച്ചു ചോദ്യങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചു ..... അവൻ കണ്ണടച്ചു ദീർഘ ശ്വാസം വിട്ടു.....
" അത് ഒരു കഥയാണ് .... ഞാൻ കോഴ്സിന് ചേരാൻ ബംഗ്ലൂർ പോയി , അവിടെ ജോയിൻ ചെയ്ത് പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ അങ്ങനെ പോവുകയായിരുന്നു.....നിനക്കറിയുമോ ആ കോളേജ് ഒരു ഒന്നൊന്നര കോളേജാണ് , ഇന്ത്യയിൽ ഒരു വിധം എല്ലാ സംസ്ഥാനത്തിലെ കുട്ടികളും അവിടെ പഠിക്കാനുണ്ട് , എന്തൊക്കെ ഭാഷയാണ് അവിടെ ഓരോരുത്തർ സംസാരിക്കുന്നത് ..!! ഞാൻ അവിടെ ചെന്നു ഒന്ന് ഒതുങ്ങി , ഒന്നാമത് ആരുമായും കമ്പനിയൊന്നും ആയില്ല ,ഇവിടുന്നു പോയതിന്റെ ഫീലിങ്ങും , നീ കൂടെ ഇല്ലാത്തതിന്റെ ആ മിസ്സിങ്ങും ഒക്കെ കൂടെ ആദ്യം ഭയങ്കര മടുപ്പായിരുന്നു....നേരാവണ്ണം ആ കോളേജ് മൊത്തമൊന്നു കാണുന്നത് തന്നെ ഈ അടുത്താണ് ....നമ്മടെ ഡിഗ്രി ക്ലാസിന്റെയൊക്ക പോലെതന്നെ ഞാൻ വല്ല്യേ ഒച്ചയും വിളിയും ഒന്നുമില്ലാണ്ട് നൈസായി അങ്ങനെ കൂടി .....ക്ലാസിൽ കുറച്ചു മലയാളികളൊക്കെ ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു ,ന്നാലും ആരോടും കമ്പനിക്ക്‌ പോയില്ല ....." അവൻ ഒന്ന് പറഞ്ഞു നിർത്തി കുപ്പിയിൽ നിന്നും ഇത്തിരി വെള്ളമെടുത്തു

💬 Comments

View all comments