0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 959
തിരിഞ്ഞു ശബരിയെ നോക്കി......ശബരിയാണെങ്കിൽ ചിരിച്ചതല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല.... " ഓഹോ....അങ്ങനൊക്കെ സംഭവിച്ചോ...!!! " അവൾ വല്ല്യേ കൂസലില്ലാതെ ചോദിച്ചു....പിന്നെ എന്റെ കയ്യിൽ തൂങ്ങി നടന്നു കോളേജിലെ ഓരോ കാര്യങ്ങൾ പറഞ്ഞു നടന്നു ... വീട്ടിൽ എത്തി പിന്നെ ഒരു മേളമായിരുന്നു.....മൂന്ന് വായാടി പെണ്ണുങ്ങളും അമ്മമാരും കൂടി കലപില തന്നെയായിരുന്നു.....ഞങ്ങൾ കഴിയുന്ന രീതിയിൽ അതിനെല്ലാം കൂടി കൊടുത്തു , ഇടക്കെല്ലാം ശബരിക്ക് ഫോണിൽ കാൾ വന്നുകൊണ്ടിരുന്നു....അവൻ അതെടുക്കാതെ കട്ട്‌ ചെയ്യുന്നത് ഇടക്ക് പെണ്ണുങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്നു ഞാനും മനസിലാക്കി.... " കുഞ്ഞേട്ടന് എന്തോ ഒരു ചുറ്റിക്കളി ഉണ്ടല്ലോ.." സൈലന്റ് ആയ ഫോൺ റിംഗ് ചെയ്യുന്നത് ആരും കാണാതെ എടുത്ത്‌ കട്ട്‌ ചെയ്യാൻ ശ്രമിക്കുന്ന ശബരി മഞ്ജിമയുടെ ആ ചോദ്യം കേട്ടു ഞെട്ടിപ്പോയി..... " ആ ,ശെരിയാണല്ലോ.....ദേ നോക്കെടീ , ആകെക്കൂടി ഒരു കള്ളലക്ഷണം.." അഞ്ചു അവളെ പിന്താങ്ങി ....ശബരിയാണെങ്കിൽ കള്ളത്തരം ഒളിപ്പിക്കാൻ ഒരു മാർഗമോ വേറെ ഭാവങ്ങളോ ഇല്ലാതെ വിളറി വെളുത്തു ....ഒരു പ്ലാനിംഗ് ഇല്ലാതെ പെട്ടതുകൊണ്ടു അവനു എന്ത് മറുപടി പറയുമെന്ന് ഒരു പിടിയും കിട്ടിയിട്ടില്ല....എനിക്കും അവനെ രക്ഷപ്പെടുത്താൻ ഒന്നും മനസ്സിൽ തോന്നിയില്ല.....
" അങ്ങനെ തോന്നുന്നത് നിനക്ക് വേറെ പണിയൊന്നുമില്ലാത്തതു കൊണ്ടാണ് ...ഒന്ന് പോയിനെടീ ഊളകളെ..." അവൻ ഫോൺ താഴെ വെച്ച് അവരെ ഇടിക്കാനെന്ന പോലെ ആംഗ്യം കാണിച്ചു......എന്നാൽ അവൻ പ്രതികരിക്കുന്നതിനു മുൻപ് ആ ഫോൺ കയ്യിലെടുത്ത അഞ്ചു കോൾ ലിസ്റ്റിൽ *y*അടിച്ച മിസ്സ്‌ കോൾ എല്ലാരേയും കാണിച്ചു....ശബരി വേണ്ട വേണ്ട എന്ന് പറഞ്ഞു തടുക്കാൻ നോക്കിയെങ്കിലും അവൾ കാണിക്കുക തന്നെ ചെയ്തു ....പെട്ടെന്ന് എന്ത്

💬 Comments

View all comments