0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 962
....? " മഞ്ജിമ നിത്യയോട്‌ ചോദിച്ചപ്പോൾ അവൾ തലതാഴ്ത്തി മെല്ലെ തല സമ്മതഭാവത്തിൽ ഇളക്കി ...... " എന്നിട്ടെന്താ നീ ഞങ്ങളോടിത് മുൻപേ പറയാർന്നത്.... എന്നും പോവാറും വരാറും എല്ലാം നമ്മൾ ഒരുമിച്ചല്ലേ , ഒരു വാക്ക് പോലും എന്തെ പറഞ്ഞില്ലാ .... ? " അഞ്ചുവിന്റെ ചോദ്യം കേട്ടു ഞങ്ങൾ മൂന്നാളും അമ്പരന്നു......ഇവളിതിപ്പൊ ഇത്ര സീരിയസ് ആക്കുന്നതെന്തിനാണാവോ..... " നിന്റെ പ്രശ്നമിപ്പോ എന്താ.....ഇവർ തമ്മിൽ ഒന്നിക്കണത് നിനക്കിഷ്ടമായില്ലേ..?? "
ഞാൻ ദേഷ്യത്തിൽ അഞ്ജുവിനോട് ചോദിച്ചു... " ഇല്ല...." അവൾ എടുത്ത വഴിക്ക് മറുപടി തന്നു....നിത്യ അത് കേട്ട് ഞെട്ടി , ശബരി അത് വല്ലാതെ മൈൻഡ് കൊടുക്കാതെ നിന്നു... " കാരണമെന്താ...?? " ഞാൻ അവളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ചോദിച്ചു.... " കാരണം കേക്കണോ.. എനിക്ക് അസൂയ....നിങ്ങൾ എല്ലാരും പ്രേമിച്ചു സുഖിക്കാ ,ഞങ്ങൾ രണ്ടാളും വെറും മണ്ടന്മാർ ല്ലേ..?? ഒന്നുകിൽ ഞങ്ങൾക്കും ആരെയെങ്കിലും പ്രേമിക്കാനുള്ള അനുവാദം തരണം , അല്ലെങ്കിൽ ഇതൊക്കെ ഞങ്ങൾ അമ്മമാരോട് കൊളത്തിക്കൊടുക്കും..." ആദ്യം സീരിയസ് ആയി കാണിച്ചിരുന്ന അവൾ ചിരിച്ചപ്പോളാണ് ഇത് അവരുടെ വേലയായിരുന്നെന്നു ഞങ്ങൾക്കും മനസിലായത്.... അഞ്ചു നിത്യയെ ചേർത്തുപിടിച്ചു , മഞ്ജിമ ചെന്നു അവളുടെ നെറ്റിയിൽ ഒരുമ്മയും.... " ടീ ,നീ ഞങ്ങടെ നാത്തൂനാവുന്നത് ഞങ്ങൾക്ക് നല്ല സന്തോഷാണ് , ഈ കൂട്ട് പിരിയില്ലല്ലോ....അമ്മുട്ടി കൂടി വരുമ്പോൾ നല്ല രസമായിരിക്കും..." മഞ്ജിമ സന്തോഷത്തോടെ പറഞ്ഞപ്പോൾ അഞ്ചു അതേ എന്നാൽ അർത്ഥത്തിൽ തലയാട്ടി.... ശബരി കൈക്കെട്ടി നിന്നുകൊണ്ട് ഒരു പുഞ്ചിരിയോടെ ഇതെല്ലാം കണ്ടു.... " അമ്മു കൂടെ വേണാരുന്നു ലേ

💬 Comments

View all comments