Chapter Title : കിനാവ് പോലെ 11 [Fireblade]
ഇപ്പൊ..?? "
അഞ്ചു ഞങ്ങളോട് ചോദിച്ചു...എല്ലാരും തലയാട്ടി....
വീണ്ടും ശബരിയുടെ ഫോൺ അടിച്ചു.....അവൻ ഫോണെടുത്തു നോക്കി പിന്നെ ഞങ്ങൾക്ക് നേരെ കാണിച്ചു....
" y '
" ഇങ്ങ് തായോ , ഞാൻ സംസാരിക്കാം...."
നിത്യ ഫോൺ വാങ്ങി...പിന്നെ അറ്റൻഡ് ചെയ്ത് ലൗഡ്സ്പീക്കർ ഇട്ടു.....
" ഹെലോ..."
അപ്പുറത്ത് നിന്നും കിളിനാദം....
" പറഞ്ഞോളു..."
നിത്യ മറുപടി കൊടുത്തു...
" ങേ....ഇതാരാ , ശബരിയുടെ സിസ്റ്റർ ആണോ...? "
" അല്ലല്ലോ.....എന്താ....? "
" സിസ്റ്റർ അല്ലെങ്കിൽ ഇതാരാ ..? ശബരി ഇല്ലേ അവിടെ ..? "
സിസ്റ്റർ അല്ലെന്നു പറഞ്ഞപ്പോൾ അപ്പുറത്തെ ശബ്ദം ചെറുതായി പതറി ...
" ഞാൻ നിത്യയാണ്.....ഏട്ടൻ ഇവിടെ ഇത്തിരി തെരക്കിലാണ് , ചേച്ചീ കാര്യം പറഞ്ഞോളൂ , ഞാൻ പറഞ്ഞോളാം ഏട്ടനോട്...."
അവൾ പൊട്ടിവന്ന ചിരി ഒതുക്കി ഫോണിൽ ഗൌരവത്തിൽ പറഞ്ഞു ,പിന്നെ ഞങ്ങൾക്ക് നേരെ തിരിഞ്ഞു കണ്ണിറുക്കി....
ഞങ്ങൾ ഇതെല്ലാം അത്ഭുതത്തോടുകൂടി നോക്കി ആ കുട്ടിയുടെ മറുപടിക്കായി കാത്തിരുന്നു....
" നിത്യ......ഓഹ്,..... ഒന്നൂല്ല നിത്യ ഞാൻ വെറുതെ വിളിച്ചതാണ് ....ശബരി തെരക്കിലാണെങ്കിൽ പിന്നെ വിളിച്ചോളാം...."
അവളുടെ മറുപടി വളരെ ദുർബലമായിരുന്നു .....
" ആണോ...? എന്നാ ശെരി , ഞങ്ങൾക്ക് കുറച്ചു പരിപാടികളുണ്ട് , മറ്റന്നാളാണ് കല്യാണം ഒറപ്പിക്കൽ....അതിന്റെ ഓരോ ചർച്ചയിലൊക്കെയാ....അതാട്ടോ, ഒന്നും തോന്നല്ലേ ചേച്ചീ ..."
ഞങ്ങൾ എല്ലാവരും അമ്പരന്നു നില്ക്കവേ അവൾ ആ കൊച്ചിനെ നിഷ്പ്രയാസം നോക്ക്ഔട്ട് അടിച്ചു....ശബരി തലയിൽ കൈകൊടുത്തു കിടക്കയിലേക്ക് ഇരുന്നു ...പെങ്ങന്മാർ ചിരി കടിച്ചുപിടിച്ചു ഇത് നോക്കിനിന്നു ...
"ങേ .....!!!
💬 Comments
View all comments