0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 964
കല്യാണം ...... കല്യാണം ഒറപ്പിക്കലോ......???!!! അവൻ .........അവനൊന്നും പറഞ്ഞില്ലല്ലോ...." ആ കൊച്ചിന് ശബ്ദം ഇടറി മുറിഞ്ഞു ,കരച്ചിൽ വന്നത് ഒതുക്കി പതറിയ ശബ്ദത്തിൽ ബാക്കി മുഴുമിപ്പിച്ചു.....അതുവരെ ചിരിയമർത്തി ഇരിക്കുകയായിരുന്ന ഞങ്ങളെല്ലാവരും ആ നിമിഷം തൊട്ട് പെട്ടെന്ന് തന്നെ വല്ലാത്തൊരു അവസ്ഥയിലെത്തി.. " ഏട്ടനെ ഇവിടെ കിട്ടാത്തോണ്ടു പറഞ്ഞിട്ടുണ്ടാരുന്നില്ല...അതാവും ,, അതുപ്പോട്ടെ ,ചേച്ചി ഏട്ടന്റെ ഫ്രണ്ടാണോ..?? " അവൾ തിരിച്ചു ചോദിച്ചു....അപ്പുറത്തുനിന്നും ആദ്യം ഒരു തേങ്ങൽ പോലെയോ നിശ്വാസമോ അങ്ങനെയെന്തോ മാത്രമേ കേട്ടുള്ളൂ...... " ആ നിത്യ ,..... ഫ്രണ്ടാണ്....അപ്പോ ശെരിട്ടൊ , ഓൾ ദി ബെസ്റ്റ്......."
അപ്പുറത്ത് നിന്നും അങ്ങനൊരു മറുപടി വന്നപ്പോൾ എന്തോ എനിക്കുപോലും നെഞ്ചിലൊരു നീറ്റൽ അനുഭവപ്പെട്ടപ്പോലെ......ശബരി കണ്ണുകളടച്ചു കിടക്കുകയായിരുന്നു....അവനെ ആ തേങ്ങലിൽ അടങ്ങിയ സ്നേഹത്തിന്റെ ആഴം വേദനിപ്പിച്ചിട്ടുണ്ടാകുമെന്നു എനിക്ക് തോന്നി... " ചേച്ചീ ഓക്കേ അല്ലേ...?" നിത്യ എന്തോ ഫീലിൽ തിരികെ ചോദിച്ചു.....മറുപടിയായി വരുന്ന ഓരോ നിശ്വാസം പോലും അവളുടെ മനോഭാവത്തിൽ വരുത്തിയ മാറ്റം അത്രയും വലുതായിരുന്നു... " മ്മം...." അത്രേ മറുപടി തിരികെ കിട്ടിയുള്ളൂ.... " ചേച്ചീ ..., കൊറേ മുൻപ് തൊട്ടു ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചതാണ് .....ഒന്നിന്റെ പേരിലും മറ്റൊരാൾക്ക്‌ വിട്ടുകൊടുക്കാൻ കഴിയില്ല.....ഈ ജന്മം ഏട്ടനെ എനിക്ക് വേണം...എന്നോട് ദേഷ്യമൊന്നും തോന്നരുത് ട്ടോ ......ചേച്ചിക്ക് അറിയാതെ പോലും മനസ്സിൽ എന്നോട് ഒരു വിരോധം ഉണ്ടാവരുതേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.. , ഒരു അനിയത്തിയായി കരുതി കണ്ടാൽ മതി........" ഫോൺ എടുത്ത്‌ ആദ്യം അവൾ തമാശക്ക് സംസാരിച്ചു തുടങ്ങിയതാണെങ്കിലും ഇപ്പോൾ ഇതാ അവസാനമായപ്പോളേക്കും സീരിയസ് ആയിമാറി....,പ്രത്യേകിച്ചും അവസാനമായി അവൾ പറഞ്ഞ വാക്കുകൾക്ക്

💬 Comments

View all comments