0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 965
ഇടർച്ച വന്നത് എല്ലാവർക്കും ശെരിക്കും മനസിലായി , അതുകൊണ്ടുതന്നെ മഞ്ജിമ അവളുടെ അടുത്തിരുന്ന് വാത്സല്യത്തോടെ തലമുടിയിൽ തഴുകി...... "ഏയ്‌ നിത്യ .....എനിക്ക് തന്നോടു ദേഷ്യമൊന്നും ഇല്ല....ഇതൊന്നും അറിയാതെ ഞാനാണ്‌ അവനെ ഡിസ്റ്റർബ് ചെയ്തത്....അതിലാണ് എനിക്കിപ്പോ വെഷമം.....നിങ്ങൾ തന്നെയാണ് ചേരേണ്ടത്....തിരിച്ചു കോളേജിൽ വരുമ്പോൾ എനിക്ക് ചെലവ് തരാൻ പറ അവനോടു........" സങ്കടം ഉള്ളിലൊതുക്കി അവൾ തിരികെ ഇത്തരത്തിലാണ് മറുപടി പറഞ്ഞത്......ആഗ്രഹിച്ചത് അതും ഒരാളെ മനസ് നിറഞ്ഞു പ്രേമിച്ചിട്ട് അത് കിട്ടാതെ പോവുന്നതിന്റെ വേദന അവിടെയിരിക്കുന്ന ആരെക്കാളും നന്നായി അറിയുന്ന എനിക്ക് സന്തോഷത്തിന്റെ മേമ്പൊടി ചേർത്തെങ്കിലും അതിനു പുറകിൽ കടിച്ചു പിടിച്ച വേദന എളുപ്പം തിരിച്ചറിയാൻ പറ്റുമായിരുന്നു.....പക്ഷെ ബാക്കിയുള്ളവർക്ക് ആ മറുപടി സമാധാനം കൊടുത്തെന്നു അവരുടെയെല്ലാം മുഖം കണ്ടപ്പോൾ ഞാൻ ഊഹിച്ചു.... " പറഞ്ഞേക്കാം ട്ടോ...അപ്പൊ ശെരി ചേച്ചീ...ബൈ..." " ബൈ നിത്യ...." ഫോൺ കട്ട്‌ ആയി.....നിത്യ ഫോൺ പിടിച്ചു ശബരിയെ തന്നെ നോക്കി ഇരുന്നു.... " പാവം ലേ....? നല്ല ചേച്ചിയാരുന്നു..."
അവൾ ശബരിയോട് പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ശബരി എണീറ്റു അവളുടെ പുറത്തു മെല്ലെ തട്ടി.... " നല്ലതാ .....പക്ഷെ നിന്റത്ര പോരാ...!! " അവൻ ചിരിയോടെ അവളോട്‌ പറഞ്ഞു.... " മ്മം ....ഇനി ഇതെങ്ങാനും പിന്നെ മാറ്റിയാൽ ഞാൻ ശെരിയാക്കിത്തരാം ട്ടാ......" അവൾ കൊഞ്ഞനം കാണിച്ചുകൊണ്ട് അവനോടു പറഞ്ഞു....എല്ലാവരും അവളുടെ ഡയലോഗിൽ പൊട്ടിച്ചിരിച്ചു......ഞാൻ ചിന്തിക്കുവാരുന്നു ,അമ്മുട്ടിയെ , ഞാൻ അങ്ങനൊരു ഡയലോഗ് അവളോട്‌ പറഞ്ഞാൽ സന്തോഷിക്കുകയെ ചെയ്യുള്ളു , പക്ഷെ തിരിച്ചു ഇങ്ങനൊരു ചോദ്യം ചോദിക്കാൻ നിത്യയെക്കൊണ്ടേ സാധിക്കൂ....... " മതി മതി .....ഇനി ചോറുണ്ണാൻ പോകാം

💬 Comments

View all comments