0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 943
കൊടുത്തു .... കാത്തുനിന്ന അവളെ കടന്നു ഞാൻ ഷർട്ടൂരി അമ്പലത്തിനുള്ളിൽ കേറുമ്പോൾ അമ്മു അമ്പരപ്പിലും കുറച്ചു സങ്കടത്തോടെയും എന്നെ നോക്കി.....ഉള്ളിലേക്കു കേറുന്ന സമയത്ത് തിരിഞ്ഞുനോക്കിയപ്പോൾ അവർ മൂന്നും കൂടെ എന്തോ കുശുകുശുക്കുന്നുണ്ട്.....
ഞാൻ പ്രദക്ഷിണം വെച്ചു നന്നായി പ്രാർത്ഥിച്ചു.....അതിനു ശേഷം ശ്രീകോവിലിനു അഭിമുഖമായി മണ്ഡപത്തിൽ ഇരുന്നു ......ആഗ്രഹങ്ങളെല്ലാം നടത്തിത്തന്നതിനു നന്ദി പറഞ്ഞുകൊണ്ട് കുറച്ചു സമയം പ്രാർത്ഥിച്ചു.....പെണ്ണുങ്ങൾ മൂന്നും കൂടി പ്രദക്ഷിണം ചെയ്യുന്നുണ്ട് , അമ്മു ഇടക്ക് എന്നെ തിരിഞ്ഞു നോക്കി ..ആദ്യമാദ്യം ഞാൻ അധികം ശ്രദ്ധിക്കാൻ പോയില്ല....പിന്നെ ഞാൻ ആ മുടന്തിൽ തെന്നിക്കളിക്കുന്ന മുടി നോക്കി ഇരുന്നു.....അറ്റത്തൊരു കെട്ടുമായി അങ്ങും ഇങ്ങും ചാടിക്കളിക്കുന്ന പനംകുല മുടി....കല്യാണം കഴിഞ്ഞിട്ട് വേണം ആ മുടി നിവര്ത്തിയിട്ടു അതിൽ ചുമ്മാ ആ മണം ആസ്വദിച്ചു കിടന്നുറങ്ങാൻ......ഹൂ ,ആലോചിക്കുമ്പോൾ തന്നെ കുളിര് കോരി..!! അതിനിടയ്ക്കാണ് അവൾ എന്നെ നോക്കിയത് ,ഞാൻ നോക്കുന്നത് മുടിയാണെങ്കിലും അവൾ തെറ്റിദ്ധരിച്ചെന്നു എനിക്കെന്തോ മുഖം കണ്ടപ്പോ തോന്നി..., കുറുമ്പ് നോട്ടത്തിലേക്ക് പെട്ടെന്ന് അവൾ മാറി , കൂട്ടത്തിൽ അറിയാത്ത രീതിയിൽ പുറംകൈ കൊണ്ട് പാവാടയുടെ പുറകുവശം ഒന്ന് ഓടിച്ചു നോക്കി.....എനിക്ക് ചിരി വന്നു ...ശ്രീകോവിലിലേക്ക് നോട്ടം മാറ്റി ഞാൻ ഡിസന്റ് ആയി.... പിന്നെ ദീപാരാധനയായിരുന്നു ....ഒട്ടേറെ ദിവസമായതിനാൽ അതിനും കൂടെ തൊഴുത്തിട്ട് പോകാമെന്ന് തിരുമാനിച്ചു, പിന്നെ അമ്മുട്ടിയും കൂടെ ഉണ്ടല്ലോ....അതെല്ലാം കഴിഞ്ഞു ഞങ്ങൾ മാത്രം നൈസായിട്ട് ഒന്ന് മാറിയിരുന്നു ,.... " ഞാൻ നോക്കിയത് നിന്റെ മുടിയാണ് അമ്മൂ , നീ തെറ്റിദ്ധരിച്ചല്ലേ...? " ഞാൻ ആ വിഷയമിട്ടുതന്നെ തുടങ്ങി.... " ഞാൻ ഒന്നും വിചാരിച്ചില്ല ന്റെ പൊന്നേട്ടോ...."

💬 Comments

View all comments