കിനാവ് പോലെ 2 [Fireblade]
📝 Ongoing
👁 74565 views ❤ 639 likes 💬 39 comments
കിനാവ് പോലെ 2
Kinavu Pole Part 2 | Author : Fireblade | Previous Part
സുഹൃത്തുക്കളെ തുടക്കകാരനായിട്ടും നിങ്ങൾ തന്ന പ്രോത്സാഹനത്തിന് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു .ഈ ഭാഗവും നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട് ..ഇഷ്ടമായെങ്കിൽ അറിയിക്കുക ..
കിനാവ് പോലെ- 2
കണ്ണുകളിലേക്കു വേദന ഇരച്ചുകയറുന്നത് അറിയാൻ തുടങ്ങി.പെട്ടെന്നാണ് ഡോറിൽ ശക്തമായ മുട്ടും കൂടെ ശബരിയുടെ ശബ്ദവും കേട്ടത്
" ടാ , ഒന്ന് ഡോർ തൊറന്നെ , ഒരു ചെറിയ പ്രശ്നമുണ്ട് , പെട്ടെന്ന് "..അവന്റെ പരിഭ്രാന്തി എന്നെ സ്വബോധത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു ഈ കോപ്പൻ പോയില്ലേ ,എങ്ങോട്ടോ പോകുമെന്ന് പറഞ്ഞു പോയതാരുന്നില്ലേ എന്റെ ആലോചനക്കിടയിൽ വാതിലിൽ വീണ്ടും ശക്തമായ മുട്ടൽ കേട്ടു . ഞാൻ ബ്ലേഡ് മേശയിലേക്ക് തന്നെ ഒളിപ്പിച്ചു ,കയ്യിൽ നോക്കിയപ്പോൾ ചെറുതായി രക്തം പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു.ഒന്നുകൂടെ അമർന്നിരുന്നെങ്കിൽ.....വാതിൽ തുറന്ന് നോക്കിയപ്പോൾ ശബരി ധൃതിയിൽ വണ്ടി എടുക്കാൻ ഓടി , കാര്യം എന്തോ സീരിയസ് ആണെന്ന് തോന്നിയപ്പോൾ ഞാനും ഓടിച്ചെന്നു ബൈക്കിൽ കയറി. പോകുന്നതിനു മുൻപ് വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അമ്മയും പെങ്ങളും കലങ്ങിയ കണ്ണുകളുമായി നില്ക്കുന്നതും കണ്ടു .ശബരി ബൈക്ക് മുന്നോട്ടെടുത്തു ,
മനസ്സിൽ അകെ പേടി നിറഞ്ഞു ഞാൻ അവനെ ചുറ്റിപിടിച്ചു .
അത്യാവശ്യം സ്പീഡിൽ പോയി ഞങ്ങൾ സ്ഥിരം ഇരിക്കുന്ന കലുങ്കിനരികിൽ ചെന്നപ്പോൾ സത്യത്തിൽ എനിക്ക് ദേഷ്യമാണ് വ
💬 Comments
View all comments