0%

Chapter Title : കിനാവ് പോലെ 2 [Fireblade]

Author : Kambikathakal Read All Parts 563
രക്തം ചെറുതായി പൊടിഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടു ചിരിച്ചു ..പിന്നെ പല്ലിറുമ്മി തെറി പറഞ്ഞുകൊണ്ട് എന്റെ മുഖം നോക്കി ആഞ്ഞ് അടിച്ചു , കിളി പോയ ഞാൻ കാര്യം മനസിലാകാതെ അവനെ നോക്കുമ്പോളേക്കും അടുത്ത അടിയും കിട്ടി ..എന്റെ നിലതെറ്റി ഞാൻ താഴെക്കിരുന്നു , എനിക്ക് അകെ അമ്പരപ്പായി.ഇനിയും കിട്ടുമെന്ന് ഉറപ്പായതിനാൽ ഇരുകൈ കൊണ്ടും മുഖം പൊത്തി ഞാൻ താഴെ ചടഞ്ഞിരുന്നു .പക്ഷെ പിന്നീട് അടി അല്ലായിരുന്നു .എന്റെ 55kg ശരീരം പൊക്കിയെടുത്തു ആ നാറി തൊട്ടടുത്തുള്ള കുളത്തിലേക്ക് നടന്നു. ( എന്റെ അപകർഷതാബോധത്തിനെ പറ്റി ഞാൻ മുൻപ് പറഞ്ഞിരുന്നല്ലോ ,അതുപോലെ എനിക്ക് പറ്റില്ലെന്നും അതുകൊണ്ടുള്ള പേടിയും വേട്ടയാടിരുന്ന മറ്റു 2 കാര്യങ്ങളായിരുന്നു നീന്തലും ,ബൈക്ക് ഓടിക്കലും .ഇത് 2ഉം എന്നെ കൊണ്ട് ഒരുകാലത്തും സാധിക്കില്ലെന്ന് ഞാൻ വിശ്വസിച്ചുപോന്നു .പലപ്പോളും ഇതെല്ലാം പഠിപ്പിക്കാൻ ശബരി ശ്രമിച്ചെങ്കിലും ഞാൻ ബഹളമുണ്ടാക്കി ഒഴിഞ്ഞു മാറുന്നതാണ് പതിവ്..ഇക്കാര്യത്തിൽ എല്ലാം എന്റെ ഓപ്പോസിറ്റ് ആണ് ശബരി ,ചെങ്ങായ് ഒരു ഒറ്റബുദ്ധിയാണ് ,പേടി എന്നൊരു സാധനമേ അവനുണ്ടോ എന്ന് സംശയമാണ് ..പെട്ടെന്ന് റിയാക്ട് ചെയ്യുന്ന ഒരു സ്വഭാവം , മുൻപൊക്കെ ഇതിനെക്കാൾ മോശമായിരുന്നെങ്കിലും എന്റെ ഇടപെടൽ കാരണം ഈയിടെയായി കുറെ മാറ്റം വന്നു .കാരണം വേറൊന്നുമല്ല അവനുണ്ടാക്കുന്ന പൊല്ലാപ്പിനു എനിക്കുകൂടി ഇടി കൊള്ളേണ്ടി വന്നിരുന്നു എന്റെ ആരോഗ്യസ്ഥിതി വെച്ചു കിട്ടുന്നതല്ലാതെ തിരിച്ചു കൊടുക്കാൻ എന്നെ കൊണ്ട് സാധിക്കാറില്ല .അവസാനം ഞാൻ ബുദ്ധിപൂർവം എടുത്ത തീരുമാനമായിരുന്നു അവനെ നേർവഴിക്കു നയിക്കുക എന്നത് )
ഇതെല്ലാം ഇപ്പോൾ ഇവിടെ പറയാനുള്ള കാരണം നിങ്ങൾക്ക് ഇപ്പോൾ മനസിലാകും . എന്നെ പൊക്കിപ്പിടിച്ചു

💬 Comments

View all comments