0%

Chapter Title : കിനാവ് പോലെ 3 [Fireblade]

Author : Kambikathakal Read All Parts 769
ഉള്ളവര്ക്ക് പറ്റുന്ന പണിയല്ലല്ലോ തല്ലുപിടിക്കൽ .. ഇനി ഉള്ളത് എന്താന്ന് വെച്ചാൽ ഞങ്ങൾ ആ ക്ലാസിൽ ഉള്ളത് ആർക്കും ഒരു ശല്യമാകാറില്ല എന്നതാണ് , ആരോടും ഒരുപാട് കേറി സംസാരിക്കുകയോ ,പെൺകുട്ടികളോട് പഞ്ചാരയടിച്ചു നടക്കുകയോ ചെയ്യാൻ എനിക്ക് കോൺഫിഡൻസും ശബരിക്ക് ഇന്ട്രെസ്റ്റും ഉണ്ടായില്ല ..പക്ഷെ ഒതുക്കത്തിൽ ഇരുന്നു സീൻ പിടിക്കാനും , വായ്‌നോക്കാനും ഞങ്ങക്ക്‌ താല്പര്യമുണ്ടായിരുന്നു താനും ...ക്ലാസിൽ അത്യാവശ്യം പഠിപ്പിസ്റ്റുകളൊക്കെ പെൺകുട്ടികളാണ് , അതിൽ തന്നെ 3,4 എണ്ണം ഒടുക്കത്തെ ഭംഗിയും പഠിപ്പികളും , അവരെ വായ്നോക്കിയും ക്രിക്കറ്റ്‌ കാര്യങ്ങൾ സംസാരിച്ചും കളിച്ചും , കുറച്ചു പഠിച്ചും കോളേജ് ലൈബ്രറിയിൽ ഇഷ്ടപ്പെട്ട ബുക്സ് വായിച്ചുമായിരുന്നു ഞങ്ങൾ സമയം കളഞ്ഞിരുന്നത് ..അതുകൊണ്ട് തന്നെ ആര്ക്കെങ്കിലും ഞങ്ങളോട് വിരോധം ഉണ്ടാവാനോ ആരെയെങ്കിലും ശല്യപെടുത്താനോ ഞങ്ങൾ മുതിർന്നിരുന്നില്ല
എന്നതും ആയിരുന്നു രണ്ടാമത്തെ കാര്യം .പഠിപ്പിക്കുന്ന അദ്ധ്യാപകരിൽ പോലും ഞങ്ങളെ അടുത്തറിയുന്ന ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഉദയൻ സാർ ..പുള്ളി കാരണമാണ് ലിറ്ററേച്ചറിന്റെ ലോകത്തേക്ക് കയറാൻ പറ്റിയത് ...കുറച്ചു പ്രാന്തിന്റെയും ..?? Poetry ക്ലാസ്സ്‌ കഴിഞ്ഞു ലഞ്ച് ടൈമിൽ കഴിക്കുന്ന സമയത്താണ് ഞങ്ങളുടെ ബെഞ്ചിലെ അടുത്തു ഇരിക്കുന്ന ഹരിയും വൈശാഖും അന്നത്തെ സംഭവം എടുത്തിട്ടത് ... ഹരി : മനൂ , നീ ആ കീർത്തനയെ നോക്കുന്ന കാര്യം ഞങ്ങൾ അറിഞ്ഞില്ലല്ലോ ... ഞാൻ മറുപടി എന്ത് കൊടുക്കുമെന്ന് സംശയിച്ചു നിൽക്കുന്നതിനിടയിൽ വൈശാഖ് പറഞ്ഞു " അവൾ ജാഡ കാണിച്ചതാണ് , ഞങ്ങക്ക്‌ ഒരു പരാതിയെ ഉള്ളു ,ഒരു ബെഞ്ചിലിരുന്നിട്ടും നീ ഞങ്ങളോട് 2 പേരോടും ഇതൊന്നും പറഞ്ഞില്ല ..." ഇതാണ്

💬 Comments

View all comments