Chapter Title : കിനാവ് പോലെ 3 [Fireblade]
..?? "
അവൻ ചിരിച്ചു കൈകൂപ്പി കാണിച്ചു ....
" സമ്മതിച്ചു , ഉച്ചക്കുള്ള ആ മെഡിസിൻ കഴിക്കാൻ മറക്കണ്ട , അത് മറന്നു പോയാൽ , പോയ പനി തിരിച്ചു വന്നാൽ പിന്നെയും കുളത്തിൽ വീണത് ഇടക്കിടക്ക് ഓർക്കേണ്ടിവരും "അപ്പോഴാണ് ആ കാര്യം ഞാനും ഓർത്തത് ..സിറപ്പ് കഴിച്ചാൽ ഉറക്കം വരുന്നതുകൊണ്ട് ഉച്ചയ്ക്ക് അത് കഴിച്ചില്ല ആന്റി ബയോട്ടിക്കും ,മേല് വേദനക്കും പനിക്കുമുള്ള ഒരു മരുന്നും കഴിച്ചു ..
ഉച്ചയ്ക്ക് ശേഷം സബ് പേപ്പർ ആയിരുന്നു , ബോറടിച്ചു മരിക്കാനായപ്പോൾ തലവേദനയാണെന്നും പറഞ്ഞു മിസിനോട് സമ്മതം വാങ്ങി ഡിസ്കിൽ തകർത്തു വെച്ചു കിടന്നു ചെറുതായൊന്നു മയങ്ങി .ആരോ തട്ടി വിളിച്ചപ്പോളാണ് കണ്ണ് തുറന്നത് ,എല്ലാവരും എന്നെ തന്നെ നോക്കി ചിരിക്കുന്നു ... ദൈവമേ !!!
രംഗം പന്തിയല്ലെന്ന് പെട്ടെന്ന് കത്തി .
പക്ഷെ ഇതെന്തു കോപ്പാണെന്നു മനസിലാവാതെ ശബരിയെ നോക്കിയപ്പോൾ അവനും ചിരിക്കുന്നുണ്ട് ...
മിസ്സ് ചെറിയൊരു കളിയാക്കലോടെ എന്നോട് ചോദിച്ചു " എന്താ മനു ...തല വേദന മാറിയോ ..? "..
ഞാൻ മെല്ലെ തലയാട്ടി , ശബരിയുടെ ചെവിയിൽ കാര്യം ചോദിച്ചു ..
" എടാ നാറി , തലവേദന പറഞ്ഞു വിശ്രമിക്കുമ്പോ ഉറങ്ങാതിരുന്നൂടെ ...നിന്റെ കൂർക്കം വലി ഈ കോളേജ് മൊത്തം കേട്ടിട്ടുണ്ടാവും , നിന്റെ മോന്ത ഒന്ന് കണ്ണാടിയിൽ നോക്കിയാൽ നീ ഇനിയും ഞെരമ്പ് മുറിക്കേണ്ടിവരും തുപ്പലൊക്കെ ഒലിച്ചു ഈ സൈഡ് മൊത്തം നനഞ്ഞിട്ടുണ്ട് ...പന്ന ***** മോനെ , എന്റെ നോട്ട് വരെ മഴ വെള്ളത്തിൽ ഇട്ടപോലെ ആയിപോയി
💬 Comments
View all comments