Chapter Title : കിനാവ് പോലെ 3 [Fireblade]
..ശവം "
പറഞ്ഞുകൊണ്ട് അവൻ കോക്രി കാണിച്ചു ..
അയ്യേ ...സംഗതി ശെരിയാണല്ലോ , എന്റെ നോട്ടിന്റെയും അവന്റെ നോട്ടിന്റെയും മുകളിലായാണ് ഞാൻ കെടന്നിരുന്നത് ,വായിൽ നിന്നും തുപ്പലൊഴുകി അതിന്റെ 2 ന്റെ സൈഡും നനഞ്ഞിരിക്കുന്നു ..ഛെ ..നാണക്കേട് എഗൈൻ ...
ഇതിലും ഭേദം ആ കുളത്തിൽ വീണു ചത്താൽ മതിയാരുന്നു ...
എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി..തലവേദന പറഞ്ഞു കിടക്കാൻ വിചാരിച്ച നേരത്തിനെ പ്രാകി ബാക്കി സമയം ഞാൻ കഴിച്ചുകൂട്ടി ...സംഗതി ദേഹം ക്ലാസിലായിരുന്നെങ്കിലും ദേഹി ഓടി രക്ഷപ്പെട്ടിരുന്നു . ..ഇതൊന്നു കഴിഞ്ഞിരുന്നെങ്കിൽ എന്നായി അവസ്ഥ.... !!!
പിന്നെ ഉള്ള ഓരോ നിമിഷവും മനസ്സിൽ സ്വയം പ്രാകി സമയം കഴിച്ചു. പിന്നെ കുറ്റം പറയരുതല്ലോ ഈ പൊളിറ്റിക്കൽ സയൻസ് എന്ന സാധനമാണ് സബ് പേപ്പർ ,ഇത്രേം വെറുപ്പിക്കുന്ന ഒരു ഐറ്റം ഞങ്ങക്ക് വേറെയില്ല ,പിനെ ആ ക്ലാസിനു ഇരിക്കാനുള്ള പ്രോചോദനം പ്രിയ മിസ്സ് മാത്രമാണ് ...പഠിപ്പിക്കാൻ വല്ല്യേ അറിവൊന്നും ഇല്ലെങ്കിലും ആളൊരു പാവമായതിനാലും വെറുപ്പിക്കാൻ നിൽക്കാത്തതിനാലും ആരും അങ്ങനെ കട്ട് ചെയ്യാറില്ല ...
പലപ്പോഴും പഠിപ്പിക്കുന്ന സമയത്ത് പഠിപ്പിസ്റ്റുകൾ ചോദ്യം ചോദിക്കുമ്പോൾ മൂപ്പത്തി ചെറുതായൊന്നു വിയര്ക്കും , പാവം ...അത് കാണുമ്പോളെല്ലാം ഈ പഠിപ്പി തെണ്ടികൾക്കു എന്തിന്റെ കേടാണോ എന്ന് സ്വയം ചോദിച്ചിട്ടുണ്ട് .
ഞങ്ങളെ സംബന്ധിച്ചിടത്തോളം മനസിലായത് പഠിക്കും എന്നല്ലാതെ മനസിലാവാത്ത ഭാഗങ്ങൾ ചോദിച്ചു മനസ്സിലാക്കാനോ വേറെ എവിടെയെങ്കിലും റെഫർ ചെയ്യാനോ ഒന്നിനും മെനക്കെടാറില്ല ..മടി തന്നെ കാര്യം !!
അതിനു വേണ്ടി ചിലവഴിക്കുന്ന സമയമുണ്ടെങ്കിൽ എന്തോരം പെൺപിള്ളേരെ വായ്‌നോക്കാം ...??
അങ്ങനെ ഉന്തിയും
💬 Comments
View all comments