Chapter Title : കിനാവ് പോലെ 3 [Fireblade]
തള്ളിയും അന്നത്തെ ക്ലാസ്സ് തീർന്നു കിട്ടി ..വിട്ടയുടൻ ഞങ്ങൾ ഗ്രൗണ്ടിലേക്ക് പോയി .പോകുന്ന വഴിക്ക് ശബരി കീർത്തനയെ കാണണ്ടേ എന്നും ചോദിച്ചിട്ടൊരു എനിക്കിട്ടൊരു കൊട്ട് കൊട്ടിയെങ്കിലും അതിനു മൈൻഡ് കൊടുക്കാതെ ഞാൻ മുന്നോട്ടു നടന്നു .
" നീയെന്താ ചോദിച്ചതിനു ഒന്നും പറയാത്തത് ..? നിന്റെ നാവെറങ്ങി പോയോട പട്ടി .."
ശബരി ഫിലോമിനയെ അനുകരിച്ചു എന്നോട് ചോദിച്ചപ്പോൾ ഞാൻ അവന്റെ നേരെ തിരിഞ്ഞു
" കണ്ണിൽ കണ്ടവരൊക്കെ കേറി ചൊറിയാൻ ചാൻസുണ്ട് ,അതിനു മൈൻഡ് കൊടുക്കേണ്ടെന്നു എന്റെ ചങ്ക് എന്നോട് പറഞ്ഞിട്ടുണ്ട് "
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആദ്യം കത്തിയില്ലെങ്കിലും പിന്നെ മനസിലായപ്പോ അവൻ ചവിട്ടുന്ന പോലെ കാണിച്ചു പേടിപ്പിച്ചു ..
ഗ്രൗണ്ടിൽ എത്തിയപ്പോൾ ടീം മെമ്പേഴ്‌സ് എല്ലാവരും വന്നുകൊണ്ടിരിക്കുന്നെ ഉണ്ടായിരുന്നുള്ളു .വന്നവരിൽ ചിലർ വാം അപ്പ് ചെയ്യുന്നു , ചിലർ ഷൂ കെട്ടികൊണ്ടിരിക്കുന്നു, ഞങ്ങളെ കണ്ടപ്പോൾ സുഹൈൽ എണീറ്റു
" ഹാ ..വന്നല്ലോ കാമുകൻ , ഇന്നു പോയില്ലെട..? ഓഹ് ..മിനിഞ്ഞാന്ന് കിട്ടിയതിന്റെ ക്ഷീണം മാറിയില്ലല്ലേ ..?? "
അവനു ഒടുക്കത്തെ സംശയം ..
" ഏതോ ഒരു തെണ്ടി പണി തന്നെടോ , അതാണ് അത്രേം ഇഷ്യൂ ആയതു ..."
ഞാൻ സെന്റി അടിച്ചു ..അവിടെ ജാട കാണിച്ചാൽ ചിലപ്പോൾ ഇനിയും ഇട്ടു വാരും എന്നുറപ്പാണ് .
"അതെല്ലാം ഞാൻ അറിഞ്ഞു മോനേ ....എനിക്കൊരു ബിരിയാണി മേടിച്ചുതന്നാൽ കാര്യം ഞാൻ പറഞ്ഞുതരാം ..." അവൻ മുഖത്തു നോക്കി ഇളിച്ചു .
പന്നൻ അവസരം മുതലെടുക്കുവാണല്ലോ ..ഞാൻ നിസഹായനായി ശബരിയുടെ നോക്കി , അവൻ
💬 Comments
View all comments