Chapter Title : കിനാവ് പോലെ 3 [Fireblade]
സംശയത്തിൽ അവനെന്താണ് പറയുന്നതെന്ന് നോക്കിയിരിക്കുന്നു .
" എന്തിന്റെ കാര്യമാ പറയുന്നത് ..? ബിരിയാണി ഞാൻ വാങ്ങിത്തരാം .. നീ കാര്യം മുഴുവൻ പറ "
അവൻ സുഹൈലിനെ പ്രോലോഭിപ്പിച്ചു ..
" അതോ ...അത് നമ്മുടെ ജിത്തു പറ്റിച്ച പണിയാണ് ..ജിത്തുന്റെ ക്ലാസിലല്ലേ അവൾ പഠിക്കുന്നത് ...ഈ അടുത്ത് അവനും ആ പെണ്ണും തമ്മിൽ റെക്കോർഡ് സബ്മിറ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു എന്തോ കശപിശ ഉണ്ടായത്രേ , അവൾ കാരണം ഇവനും ഇവന്റെ ഒപ്പമുള്ള 3 പയ്യന്മാരും ക്ലാസിനു പുറത്തായെന്നോ ,അങ്ങനെ ഏതാണ്ട് സംഭവിച്ചിരുന്നു ..അതിനു ഇവൾക്കിട്ടൊരു പണി കൊടുക്കാൻ നോക്കിയിരിക്കുമ്പോളാണ് നിന്റെ വൺവേ പ്രേമം ഇവനറിഞ്ഞത് , നിന്റെ പേരും പറഞ്ഞു ഉഗ്രൻ ലവ് ലെറ്റർ എഴുതി നീ തന്നതാണെന്നും പറഞ്ഞു ക്ലാസിൽ വെച്ചു ഉറക്കെ വായിച്ചുകേൾപ്പിച്ചു ,അറിഞ്ഞിടത്തോളം സംഗതി കുറച്ചു ഹോട്ട് ആയിരുന്നെന്നാണ് കേട്ടത് .നിന്നെ അവൾക്കറിയാത്തതുകൊണ്ടു വേറെ പ്രശ്നമുണ്ടാകില്ലെന്നു കരുതിയാണ് നിന്റെ പേരിൽ ചെയ്തതത്രെ, അവൾ നിനക്ക് തന്ന കത്തിന്റെ മറുപടിയായി നീ എഴുതിയെന്ന രീതിയിലാണ് അവർ അവതരിപ്പിച്ചത് , ഉദ്ദേശിച്ചപോലെ അവൾ നന്നായിട്ട് നാണംകെട്ടു , ഇത്തിരി അഹങ്കാരം ഉള്ളതുകൊണ്ടും ക്ലാസിൽ കുറേ ശത്രുക്കൾ ഉള്ളതിനാലും പ്ലാൻ വളരെ വൻ വിജയമായി , പക്ഷെ അതോടുകൂടി ഇവൻ നോട്ടപ്പുള്ളി
ആയിട്ടുണ്ടാവും..പിന്നെയെന്തു സംഭവിച്ചെന്ന് എനിക്ക് അറിയില്ല .."
അവൻ പറഞ്ഞു നിർത്തി ഞങ്ങളുടെ മുഖത്തു നോക്കി ..
എനിക്ക് അകെ തല കറങ്ങി ..ഈ ജിത്തു ഞങ്ങളുടെ ടീമിലെ പ്ലയെർ ആണ് ,ഞാനുമായി തരക്കേടില്ലാത്ത കമ്പനി ഉള്ള ഒരുത്തൻ തന്നെയാ ..പക്ഷെ ഇതിപ്പോ
💬 Comments
View all comments