Chapter Title : കിനാവ് പോലെ 3 [Fireblade]
..!!!????
"ശ്ശേ ...കേട്ടിടത്തോളം ഒരു ചീഞ്ഞു നാറിയ സംഭവമായി പോയി .."
ശബരി തലക്കു കൈകൊടുത്തു പറഞ്ഞു , എനിക്കും ഒരു രൂപവും ഉണ്ടായിരുന്നില്ല ...അതിലേറെ മനസിലാകാത്തത് അവർ തമ്മിലുള്ള ഒരു പ്രശ്നത്തിലേക്ക് എന്നെ വലിച്ചിഴക്കാൻ ജിത്തുവിന് എങ്ങനെ പറ്റി എന്നതായിരുന്നു ..കള്ളപ്പട്ടി !!! ഞാൻ പല്ലിറുമ്മി ...
കുറച്ചു സമയത്തേക്ക് ഒരു നിശബ്ദത തങ്ങിനിന്നു ...ഞങ്ങളൊഴികെ മറ്റുള്ളവരൊക്കെ പ്രാക്ടീസ് തുടങ്ങി , ശബരിയും സുഹൈലും ഷൂ കെട്ടി കഴിഞ്ഞിരുന്നു ....ശബരിയാകട്ടെ കളിക്കാൻ വേണ്ടിയുള്ള ജേഴ്‌സീ കയ്യിലിരിക്കുന്നുണ്ട് , പക്ഷെ ഗഹനമായ എന്തോ ആലോചനയിൽ മുഴുകി ഇരിക്കുന്നു എന്ന് മുഖഭാവത്തിൽ നിന്ന്തന്നെ വ്യക്തമാണ് ..അത് അല്ലെങ്കിലും അങ്ങനെയാണ് , എന്റെ കാര്യത്തിലെ പ്രശ്നങ്ങളിൽ പലപ്പോളും പരിഹാരം കാണുന്നത് അവനാണ്...നോക്കാം , അവൻ ആലോചിക്കട്ടെ ..
"സംഗതി ഈ പ്രശ്നത്തിന്റെ റൂട്ട് ഏതാണ്ട് പിടികിട്ടി "
ശബരി എണീറ്റു ഞങ്ങൾക്ക് അഭിമുഖമായി നിന്നു
" കത്ത് ബാക്കിയുള്ളവരെ പോലെ അവളും വിശ്വസിച്ചു , വ്യത്യാസം എന്താന്നുവെച്ചാൽ ബാക്കിയുള്ളവർ അവൾക്കുള്ള മറുപടി കത്തായി വിശ്വസിച്ചു , ഇവൾ ഇവൾക്കു ഏതോ ഒരു അലവലാതി പയ്യൻ കൊടുത്തതായും വിശ്വസിച്ചു ഒരേ ഒരു സംശയം ഉണ്ടായിട്ടുണ്ടാവുക ജിത്തു കെട്ടിച്ചമച്ച കഥയാണോ ഇത് എന്നുള്ളത് മാത്രമാകും , അന്വേഷിച്ചു നോക്കിയപ്പോൾ നീയെന്ന കഥാപാത്രം ശെരിക്കും ഉള്ളതാണെന്ന് മനസിലായി ,കൂടുതൽ അന്വേഷിച്ചപ്പോൾ നീ അവളെ അവളറിയാതെ എല്ലായിടത്തും ഫോളോ ചെയ്യുന്നുണ്ടെന്ന് പലരും പറഞ്ഞറിയുകയും ചെയ്തു ....പോരേ ....??? ഏതൊരു പെണ്ണും സ്വഭാവികമായി ചിന്തിക്കുന്നത് കോമ്മൺസെൻസ് വെച്ചു ചിന്തിച്ചാൽ നമുക്കും മനസിലാവുമല്ലോ ..."
ഷെർലക് ഹോംസ് കുറ്റം
💬 Comments
View all comments