0%

Chapter Title : കിനാവ് പോലെ 3 [Fireblade]

Author : Kambikathakal Read All Parts 778
തെളിയിച്ചു നിൽക്കുന്ന പോലെ അവൻ ഞെളിഞ്ഞു നിന്നു .. " അമ്പടാ കേമാ ശബരിക്കുട്ട ....." മണിച്ചിത്രത്താഴിലെ തിലകനെ പോലെ ഞാൻ അവനെ കെട്ടിപ്പിടിച്ചു ...പക്ഷെ പിന്നെയാണ് എനിക്ക് ആ സംശയം വന്നത് ..അല്ല ഇതിപ്പോ സംഭവിച്ച കാര്യം എന്താന്നല്ലേ മനസിലായുള്ളു , കോപ്പ് ഈ നാണക്കേടിൽ നിന്നും എങ്ങനെ തടിയൂരും എന്ന് മനസിലായില്ലല്ലോ ...അപ്പൊ ഈ തെണ്ടിക്ക് അതും കൂടെ കണ്ടുപിടിച്ചൂടേ ....ഞാനൊരു ടിപ്പിക്കൽ മലയാളി ആയി.. " ശെരി ,നിങ്ങൾ പോയി പ്രാക്റ്റീസ് ചെയ്തോ ,ഞാൻ ഇവിടൊന്നു വിശ്രമിക്കാം " ഞാനതു പറഞ്ഞപ്പോൾ അവർ പ്രാക്റ്റീസ് സ്ഥലത്തേക്ക് ജോഗ് ചെയ്തു ...ഞാൻ ബാഗ്‌ താഴെ വെച്ചു ഗ്രൗണ്ടിലെക്ക് ഇറങ്ങുന്ന സ്റ്റെപ്പിൽ മലര്ന്നു കിടന്നു ,വീണ്ടും ഓരോ ചിന്തകളിലേക്ക് മനസ് പൊയ്ക്കൊണ്ടിരുന്നു .. പണ്ടാരമടങ്ങാനായിട്ട് ഈയിടെയായി സമയം വളരെ മോശമാണെന്ന് തോന്നുന്നു...മാനഹാനിയാണ് മെയിൻ ..!! അല്ലേങ്കിപ്പിന്നെ നേർക്ക്‌ നേർ കാണുമ്പോൾ മുട്ടുവിറക്കുന്ന ഞാൻ അവൾക്കു ബയോളജി ക്ലാസ്സ്‌ വെച്ചു കത്തെഴുതി എന്നൊക്കെ അവൾ വിശ്വസിച്ചപ്പോളൊ ...!! അല്ല അതിനു അവള്ക്ക് എന്നെ അറിയില്ലല്ലോ ല്ലേ ...ശ്ശേ ഇത് ആലോചിക്കുംതോറും തല
പൊകയുവാണല്ലോ ...വല്ലാത്തൊരു വള്ളിക്കെട്ടു കേസായിപോയി ... സംഭവിച്ച കാര്യം മനസിലായൊണ്ട് ഇനി സൊല്യൂഷൻ കണ്ടുപിടിക്കാനും എളുപ്പമാണല്ലോ ല്ലേ ...എനിക്ക് ശബരിയോട് നേരത്തെ പോയ ആദരവ് വീണ്ടും തോന്നി .. സൊല്യൂഷൻ ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ലാന്നല്ലേ പറയാറ് ,കണ്ടുപിടിക്കാം ... അതിനെക്കാൾ മാരണം ഈ കാര്യമെന്തെങ്കിലും അമ്മ അറിഞ്ഞാൽ പിന്നെ ഒന്നും നോക്കേണ്ടിവരില്ല , കാര്യം കൂടി മുഴുവൻ കേൾക്കാതെ നല്ല കീറുകിട്ടാൻ ചാൻസുണ്ട് ...ദേവ്യേ

💬 Comments

View all comments