0%

Chapter Title : കിനാവ് പോലെ 3 [Fireblade]

Author : Kambikathakal Read All Parts 758
എണീക്കാൻ ശ്രമിച്ചപ്പോൾ ആകെ വേദനയോടു വേദന ... എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല ..വല്ലാത്ത ദാഹം തോന്നിയപ്പോൾ അമ്മയെ വിളിച്ചു , ശബ്ദം പുറത്തുവരാത്തത്കൊണ്ട് അമ്മ പോയിട്ട് എനിക്ക് തന്നെ കേട്ടില്ല.. ശബ്ദമെടുത്തു ഒന്ന് രണ്ടു വട്ടം വിളിച്ചപ്പോൾ ഉറക്കച്ചടവോടെ അമ്മ വന്നു ലൈറ്റിട്ടു . എന്റെ മട്ടും ഭാവവും കണ്ടാകണം വേഗം നെറ്റിയിലും നെഞ്ചിലും തൊട്ട് നോക്കി " ആഹാ ...നല്ല പനിയുണ്ടല്ലോ....ഇവിടിരിക്ക് ഞാൻ ഗുളിക നോക്കട്ടെ " അമ്മ പോയി പാരസെറ്റമോളും ,വെള്ളവും കൊണ്ടുതന്നു , അത് കുടിച്ചു കഴിഞ്ഞപ്പോളേക്കും കിടക്കാൻ തോന്നി .. തലയൊക്കെ പൊട്ടിപിളരുന്ന വേദന .. " കുറവില്ലെങ്കി നാളെ രാവിലെത്തന്നെ ഒരു ഡോക്ടറെ കാണിക്കണംട്ടോ " അതും പറഞ്ഞു പുതപ്പെടുത്തു മൂടി തന്നു , കുറച്ചു സമയം കൂടി നിന്ന ശേഷം അമ്മ തിരിച്ചു പോയി . ഞാൻ ഞെരങ്ങിയും മൂളിയും ഉറങ്ങാനുള്ള ശ്രമം തുടങ്ങി ,പക്ഷെ കുറച്ചുകൂടി കഴിഞ്ഞതോടെ മൂത്രശങ്ക കലശലായി ... മടി പിടിച്ചുകിടന്നു നോക്കിയെങ്കിലും പണി പാളി , അവസാനം കിടക്കയിൽ പോകും എന്നുള്ള അവസ്ഥയിൽ എണീച്ചു , ദേഹം മൊത്തം നുറുങ്ങുന്ന വേദന .ഒരു വിധത്തിൽ തപ്പിപിടിച്ചു ലൈറ്റ് ഇട്ടു വാതിൽ തുറന്നു ..അമ്മയെ വീണ്ടും വിളിക്കാൻ ഒരു മടി .
ചുമരിൽ പിടിച്ചു പിടിച്ചു മെല്ലെ ബാത്റൂമിലേക്ക് നടന്നു .മൂത്രാശങ്കയും ,മേലുവേദനയും പനിയും,ക്ഷീണവും കൂടെ എനിക്ക് അകെ മടുത്തു . മൂത്രമൊഴിച്ചു തിരിഞ്ഞത് മാത്രം ഓർമ്മയുണ്ട് .തല കറങ്ങി ബക്കറ്റിനു മുകളിലൂടെ താഴേക്ക്‌ വീണു . ശബ്ദം കേട്ടു അമ്മയും പെങ്ങളും പേടിച്ചു

💬 Comments

View all comments