Chapter Title : കിനാവ് പോലെ 3 [Fireblade]
അവനെ മുറുകെ കെട്ടിപിടിച്ചു , എന്റെ അസുഖം കാരണമാണോ എന്തോ അവൻ മെല്ലെയാണ് ബൈക്ക് ഓടിച്ചത് .ഞങ്ങളുടെ വീടിനടുത്ത് നിന്നും 3 km ഉള്ളു ഡോക്ടറുടെ വീട്ടിലേക്കു , ഗേറ്റ് എത്തിയപ്പോൾ തന്നെ തിരക്ക് തോന്നി , ടോക്കൺ വാങ്ങി നോക്കിയപ്പോൾ നമ്പർ 45...ഇനി കേറാനുള്ളത് 22. ..അമ്മച്ചീ പോസ്റ്റ് ആയല്ലോ ...ഭാഗ്യത്തിന് ഒരാൾ എണീച്ച സീറ്റിൽ ചെന്നു ഞാൻ ചാരിയിരുന്നു .ശബരിക്ക് ആദ്യം സീറ്റ് കിട്ടിയില്ല , നിൽക്കുന്ന സമയമത്രയും എന്തോ ഒരു ആലോചനയിലാണ് അവൻ നിൽക്കുന്നത് എന്ന് തോന്നിയിരുന്നു , അകെ ഒരു വിഷമം പോലെ .. കുറച്ചുകഴിഞ്ഞപ്പോൾ എന്റെ അടുത്തുള്ള സ്ത്രീ എണീറ്റപ്പോൾ ഞാൻ അവനെ വിളിച്ചു അടുത്തിരുത്തി ...
" ഇന്നലത്തെ ദേഷ്യത്തിൽ അങ്ങനെ ചെയ്യാനാണ് തോന്നിയത് , കുളത്തിൽ മുങ്ങിത്താണത് കൊണ്ടാകും പനി ഇത്രക്കും സ്ട്രോങ്ങ് ആയി വന്നത് , ഉറക്കത്തിൽ നീ 2,3 തവണ കരഞ്ഞെന്നൊക്കെ അമ്മ പറഞ്ഞു .."
അവൻ സങ്കടത്തോടെ പറഞ്ഞുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി .
" ഒന്ന് പോടാ പന്നീ , ചത്ത് കിടക്കുന്നതിനേക്കാളും നല്ലത് പനി തന്നെയാ...ഇന്നലെ ഒരു ദിവസം കൊണ്ട് കുറെ മണ്ടത്തരങ്ങൾ മനസിലായി , പിന്നെ ശ്രദ്ധിക്കാതെ പോയിരുന്ന ചില കാര്യങ്ങളും ...ഇപ്പൊ ആലോചിക്കുമ്പോൾ എല്ലാം നല്ലതിനായിരുന്നെന്നു തോന്നുന്നു .."
അവൻ പൂർണമായി അല്ലെങ്കിലും സമാധാനത്തിൽ ചിരിച്ചു...
" ഡാ ....ഇതൊക്കെ ഒന്ന് മാറിയിട്ട് നമുക്ക് കുളത്തിൽ ഇനീം പോണം , നീന്തൽ പഠിച്ചിട്ടു തന്നെ ബാക്കി കാര്യം ..അപ്പൊ പിന്നെ നീയിനി എന്നെ എങ്ങനെ കൊല്ലാൻ നോക്കും എന്ന് കാണണല്ലോ ..!!"...
അവന്റെ കൈ എടുത്തുപിടിച്ചു ഞാൻ പറഞ്ഞു ..വിശ്വാസം വരാതെ അവൻ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു
" അല്ല നീ രാത്രിയിലെ പോലെ പിച്ചും പേയും പറയുന്നതല്ലല്ലോ ല്ലേ ...".
അത് കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത് ..ആ ദേഷ്യത്തിൽ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയപ്പോൾ ആ പന്നി ഒറ്റ ചിരി ആയിരുന്നു , അതുകണ്ട് എനിക്കും പിടിച്ചു നിൽക്കാൻ പറ്റിയില്ല ..ചിരിക്കു സൗണ്ട് ഇത്തിരി കൂടിപോയെന്നു അവിടെ വയ്യാണ്ടിരിക്കുന്നവരും കൂടെ വന്നവരും ഞങ്ങളെ അന്യഗ്രഹജീവികളെ കണ്ടു നോക്കുന്നത് പോലെ നോക്കുന്നത് കണ്ടപ്പോഴാണ് ...
ചമ്മിയ ഞങ്ങൾ പിന്നൊന്നും മിണ്ടിയില്ല .സത്യത്തിൽ ആ സമയം കൊണ്ടുതന്നെ എനിക്ക് എന്തോ ആശ്വാസം തോന്നിയിരുന്നു .മനസ് സന്തോഷമാകുമ്പോൾ ബാക്കി രോഗങ്ങൾ കുറഞ്ഞതായി തോന്നുമല്ലോ
💬 Comments
View all comments