Chapter Title : കിനാവ് പോലെ 3 [Fireblade]
അവനെ മുറുകെ കെട്ടിപിടിച്ചു , എന്റെ അസുഖം കാരണമാണോ എന്തോ അവൻ മെല്ലെയാണ് ബൈക്ക് ഓടിച്ചത് .ഞങ്ങളുടെ വീടിനടുത്ത് നിന്നും 3 km ഉള്ളു ഡോക്ടറുടെ വീട്ടിലേക്കു , ഗേറ്റ് എത്തിയപ്പോൾ തന്നെ തിരക്ക് തോന്നി , ടോക്കൺ വാങ്ങി നോക്കിയപ്പോൾ നമ്പർ 45...ഇനി കേറാനുള്ളത് 22. ..അമ്മച്ചീ പോസ്റ്റ് ആയല്ലോ ...ഭാഗ്യത്തിന് ഒരാൾ എണീച്ച സീറ്റിൽ ചെന്നു ഞാൻ ചാരിയിരുന്നു .ശബരിക്ക് ആദ്യം സീറ്റ് കിട്ടിയില്ല , നിൽക്കുന്ന സമയമത്രയും എന്തോ ഒരു ആലോചനയിലാണ് അവൻ നിൽക്കുന്നത് എന്ന് തോന്നിയിരുന്നു , അകെ ഒരു വിഷമം പോലെ .. കുറച്ചുകഴിഞ്ഞപ്പോൾ എന്റെ അടുത്തുള്ള സ്ത്രീ എണീറ്റപ്പോൾ ഞാൻ അവനെ വിളിച്ചു അടുത്തിരുത്തി ...
" ഇന്നലത്തെ ദേഷ്യത്തിൽ അങ്ങനെ ചെയ്യാനാണ് തോന്നിയത് , കുളത്തിൽ മുങ്ങിത്താണത് കൊണ്ടാകും പനി ഇത്രക്കും സ്ട്രോങ്ങ് ആയി വന്നത് , ഉറക്കത്തിൽ നീ 2,3 തവണ കരഞ്ഞെന്നൊക്കെ അമ്മ പറഞ്ഞു .."
അവൻ സങ്കടത്തോടെ പറഞ്ഞുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി .
" ഒന്ന് പോടാ പന്നീ , ചത്ത് കിടക്കുന്നതിനേക്കാളും നല്ലത് പനി തന്നെയാ...ഇന്നലെ ഒരു ദിവസം കൊണ്ട് കുറെ മണ്ടത്തരങ്ങൾ മനസിലായി , പിന്നെ ശ്രദ്ധിക്കാതെ പോയിരുന്ന ചില കാര്യങ്ങളും ...ഇപ്പൊ ആലോചിക്കുമ്പോൾ എല്ലാം നല്ലതിനായിരുന്നെന്നു തോന്നുന്നു .."
അവൻ പൂർണമായി അല്ലെങ്കിലും സമാധാനത്തിൽ ചിരിച്ചു...
" ഡാ ....ഇതൊക്കെ ഒന്ന് മാറിയിട്ട് നമുക്ക് കുളത്തിൽ ഇനീം പോണം , നീന്തൽ പഠിച്ചിട്ടു തന്നെ ബാക്കി കാര്യം ..അപ്പൊ പിന്നെ നീയിനി എന്നെ എങ്ങനെ കൊല്ലാൻ നോക്കും
💬 Comments
View all comments