0%

Chapter Title : കിനാവ് പോലെ 3 [Fireblade]

Author : Kambikathakal Read All Parts 762
എന്ന് കാണണല്ലോ ..!!"... അവന്റെ കൈ എടുത്തുപിടിച്ചു ഞാൻ പറഞ്ഞു ..വിശ്വാസം വരാതെ അവൻ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു " അല്ല നീ രാത്രിയിലെ പോലെ പിച്ചും പേയും പറയുന്നതല്ലല്ലോ ല്ലേ ...". അത് കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത് ..ആ ദേഷ്യത്തിൽ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയപ്പോൾ ആ പന്നി ഒറ്റ ചിരി ആയിരുന്നു , അതുകണ്ട് എനിക്കും പിടിച്ചു നിൽക്കാൻ പറ്റിയില്ല ..ചിരിക്കു സൗണ്ട് ഇത്തിരി കൂടിപോയെന്നു അവിടെ വയ്യാണ്ടിരിക്കുന്നവരും കൂടെ വന്നവരും ഞങ്ങളെ അന്യഗ്രഹജീവികളെ കണ്ടു നോക്കുന്നത് പോലെ നോക്കുന്നത്‌ കണ്ടപ്പോഴാണ് ... ചമ്മിയ ഞങ്ങൾ പിന്നൊന്നും മിണ്ടിയില്ല .സത്യത്തിൽ ആ സമയം കൊണ്ടുതന്നെ എനിക്ക് എന്തോ ആശ്വാസം തോന്നിയിരുന്നു .മനസ് സന്തോഷമാകുമ്പോൾ ബാക്കി രോഗങ്ങൾ കുറഞ്ഞതായി തോന്നുമല്ലോ ..ഏതായാലും കുറെ കഴിഞ്ഞപ്പോൾ എന്റെ ടോക്കൺ ആയി ,ഞങ്ങൾ വാതിൽക്കൽ നിൽക്കുന്ന സമയത്താണ് ഒരു മെഡിക്കൽ റെപ് വന്നു അടുത്തു നിന്നത് .നല്ല ഡ്രസിങും ട്രിം ചെയ്ത താടിമീശയുമായി ഒരു യുവാവ്‌ ..കയ്യിലൊരു ബാഗും ഉണ്ട് ..അയാൾ ഒന്ന് പുഞ്ചിരിച്ചു , അത് കണ്ടപ്പോൾ ദേഷ്യം വന്ന ശബരി അയാൾ കേൾക്കാതെ തിരിഞ്ഞു എന്നോട് പറഞ്ഞു " അങ്ങോട്‌ നോക്കി ചിരിക്കണ്ട പുല്ലേ ,സോപ്പിട്ടു നമ്മടെ മുൻപിൽ കേറാനുള്ള പ്ലാൻ ആണ് "... പക്ഷെ അവൻ ഉദ്ദേശിച്ചത്ര പതുക്കെ ആയില്ല ആ പറഞ്ഞത് ..പണി പാളിയല്ലോ എന്ന് ഞാനും ആലോചിച്ചു .. " നിങ്ങൾ പേടിക്കണ്ട ട്ടോ ഞാൻ നിങ്ങടെ കൂടെ കേറി പെട്ടെന്ന് ഇറങ്ങിക്കോളാം , ചിരിച്ചത് സോപ്പിടാനല്ല ഒരു മര്യാദ

💬 Comments

View all comments