കിനാവ് പോലെ 5 [Fireblade]
📝 Ongoing
👁 149985 views ❤ 759 likes 💬 68 comments
പ്രിയമുള്ളവരേ, ഈ കുഞ്ഞുക്കഥയെ സ്വീകരിച്ച എല്ലാവർക്കും ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ...കഴിഞ്ഞ 2 പാർട്ടിന് നിങ്ങളിൽ ചിലർ തന്ന സ്നേഹമാണ് എന്നെ മുന്നോട്ടു നയിച്ച ഊര്ജ്ജം ..എപ്പോഴും പറയുന്നതുപോലെ കമന്റ് അയച്ചു അഭിപ്രായം അറിയിച്ച എല്ലാവർക്കും റിപ്ലൈ കൊടുത്തിട്ടുണ്ട് ,പലരുടെയും കമന്റ് മനസിനെ സന്തോഷിപ്പിച്ചു ..
തിരിച്ചു നിങ്ങള്ക്കും സന്തോഷം നല്കുവാൻ പോന്ന ഒരു പാർട്ട് ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു , മറിച്ചായെങ്കിൽ ക്ഷമിക്കുക....
ഒരു മഹാമാരിക്കാലത്തു അധികം ആഘോഷങ്ങളില്ലാത്ത ഓണമാണെങ്കിൽ കൂടി ഞാൻ നിങ്ങൾ ഓരോരുത്തർക്കും ആശംസകൾ അറിയിക്കുന്നു ...എല്ലാവരും സേഫ് ആയി ഓണം ആഘോഷിക്കൂ , അടുത്ത വർഷം നമുക്ക് തകർത്തു ആഘോഷിക്കാം ...അപ്പൊ എല്ലാം പറഞ്ഞ പോലെ ...Happy onam ..
കിനാവ് പോലെ 5
Kinavu Pole Part 5 | Author : Fireblade | Previous Part
അന്ന് പ്രാക്റ്റീസ് കഴിഞ്ഞു പോകുന്ന ഞങ്ങളെ കണ്ടാൽ കൊടുങ്കാറ്റിൽ പെട്ട മരത്തിന്റെ അവസ്ഥയാരുന്നു...എനിക്ക് എല്ലാവരേക്കാളും ഡബിൾ ക്ഷീണമായിരുന്നു ..രാവിലെ 8 കിലോമീറ്ററോളം സൈക്കിൾ ഓടിച്ചു വൈകുന്നേരം ഈ അങ്കം കൂടി ആയപോളെക്കും എന്റെ ബോഡി തീരെ വീക്ക് ആയി ..,
ഒരുവിധത്തിലാണ് അന്ന് ഞങ്ങൾ വീട്ടിലേക്കു എത്തിപ്പെട്ടത് ...പുതിയ കോച്ചിനെ ഇഷ്ടപ്പെട്ടെങ്കിലും ഈ പരിശീലനം ശബരിയുടെയും അടപ്പ് ഊരിയിരുന്നു ..
അന്ന് ആൽത്തറയിൽ ഒന്നും പോയില്ല...അവന്റെ വീടിന്റെ
💬 Comments
View all comments