അജയ് ബ്രൊ.. നിങ്ങളുടെ കമന്റ് ഒരു ഒന്നൊന്നര കമന്റ് തന്നെയാണ്..സത്യത്തിൽ ഞാൻ ശ്രദ്ധിക്കാതെ എഴുതുന്ന പല കാര്യങ്ങളും നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന സമയത്താണ് ഞാൻ ശ്രദ്ധിക്കാറുള്ളത്.... പിന്നെ മൂന്ന് വര്ഷത്തിന്റെ കാര്യം എന്താന്നുവെച്ചാൽ പല സീനുകളും റിപീറ്റ് വന്നാൽ നമുക്ക് രണ്ടു കൂട്ടർക്കും ബോറടിക്കാൻ ചാൻസ് ഉണ്ടെന്ന് കരുതിയാണ്....പിന്നെ പ്രേമിക്കുമ്പോളായാലും അല്ലെങ്കിലും ഓരോ വർഷവും പോകുന്നത് ജെറ്റ് വീമാനം പോലെയല്ലേ....!! അനിവാര്യമായ ചില മാറ്റങ്ങള്ക് വേണ്ടി കൂടിയാണ് ഇങ്ങനെ പ്ലാൻ ചെയ്തത്.... പിന്നെ മനുവിനെ ഒരു സാധാരണ പയ്യനായി തന്നെ കരുതണം , നമ്മൾ പയ്യന്മാർക്ക് ബേസിക് ആയി ഉള്ള കുറച്ചു കാര്യങ്ങളില്ലേ ,വായ്നോട്ടം അതിലൊന്നാണ് ..എത്ര ആഴത്തിലുള്ള പ്രണയമുണ്ടെങ്കിലും വായ്നോട്ടം നിർത്താൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..(ഞാൻ നിർത്തിയിരുന്നില്ല ,അതാണ് aestehicism ) അമ്മുവിൻറെ സ്വഭാവികമായ ശാരീരികമാറ്റങ്ങൾ പറഞ്ഞെന്നെ ഉള്ളൂ , അതൊക്കെ എന്റെ അനുഭവങ്ങളാണ്.... ഈ കഥയിൽ ഒന്നിന്റെയും ബേസിക് കാരക്ടർ മാറില്ല സഹോ...ഒന്നും പതിവിൽ കൂടുതൽ നാച്ചുറൽ അല്ലാത്തത് എനിക്കും ദഹിക്കില്ല...പിന്നെ അമ്മു ഒന്നുകൂടി സ്ട്രോങ്ങ് ആവണ്ടത് മനു ആഗ്രഹികുന്നത് കൊണ്ടാണ് ചില പരീക്ഷണങ്ങൾ... ബ്രോയുടെ നിരീക്ഷണത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി അറിയിക്കുന്നു സഹോ....ജീവിതത്തിൽ ഒരു കഥ വായിച്ചിട്ട് സൂഷ്മ നിരീക്ഷണം നടത്തി ഇത്ര വലിയൊരു കമന്റ് ഞാൻ എഴുതിയിട്ടില്ല..ഈ കമന്റ് കാണുമ്പോൾ ശെരിക്കും വല്ലാത്ത സന്തോഷം.. സ്നേഹത്തോടെ Fire blade
എല്ലാം താങ്കളുടെ എഴുത്തിന്റെ മികവ് ആണ് അതുകൊണ്ടാണ് എനിക്ക് ആസ്വദിച്ചു വായിക്കാനും ചൂണ്ടികാണിക്കാനും സാധിക്കുന്നത് സ്നേഹം ????
ഒരിക്കൽക്കൂടി നന്ദി
Fire blade ബ്രോ കഥ ഇപ്പോൾ ആണ് വായിച്ചത് ഇപ്പോഴത്തെയും പോലെ മികച്ചത് ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു കൃപലക്ഷ്മി പുതിയ character നന്നായിരുന്നു വെറുതെ ട്വിസ്റ്റ് പറഞ്ഞു കീർത്തന ആയില്ലല്ലോ വായ്നോട്ടം ഒക്കെ കൊള്ളാം ആത്മാർത്ഥ പ്രണയം ഒക്കെ ആണേലും മനുഷ്യൻ ആയിപോയില്ലേ വായിനോക്കി പോകും അതു തെറ്റല്ല അവളെ മറന്നിട്ടു വേറെ ഒരുത്തിയുടെ പിന്നാലെ പോകരുത് അവരുടെ അമ്മ കേൾക്കാനുള്ള ചാൻസ് ഞാനും ആലോചിച്ചില്ല മനു കരുതിയപ്പോലെ നിത്യ ശബരിക്ക് പറ്റിയ ആള് തന്നെ ആണ് ? എന്തായാലും പ്രണയം കരുതി ലൈഫ് സ്പോയില് ചെയ്യാതെ പ്രണയം തന്നെ ലൈഫ് ബിൽഡ് ചെയ്യാൻ ഒരു കാരണം ആയി ഭാവിയെ പറ്റി സീരിയസ് ആയി ചിന്തിക്കാൻ തുടങ്ങിയത് തന്നെ നല്ല കാര്യം ആണ് ശബരി ശരിക്കും ഒരു നല്ല സുഹൃത്തും എല്ലാ പ്രേശ്നവും വളരെ പക്വതയോടെ കൈകാര്യം ചെയ്യുന്ന ഒരാൾ തന്നെ ആണ് ഇങ്ങനെ കരിയർ കാര്യം വന്നപ്പോൾ വളരെ നല്ലോണം ചിന്തിച്ചു വീട്ടുക്കാരുടെ ആഗ്രഹവും പ്ലസ് അവന്റെ നേട്ടത്തിനും ആഗ്രഹത്തിനും ഒക്കെ ചിന്തിച്ചു പ്ലാൻ A പ്ലാൻ B ഒക്കെ കണ്ടു പിടിച്ചില്ലേ 3 വർഷം മുന്നോട്ട് പോയത് ഒരു കല്ലുകടി ആയി എങ്കിലും ആലോചിച്ചപ്പോൾ അതു നന്നായി ഭാവിയെ കുറിച്ചല്ലേ ചിന്തിക്കേണ്ടത് പ്രണയം സെറ്റ് ആയി വീട്ടുകാർ സമ്മതിച്ചു ഇനി ജോലി അതിന് മുന്നോട്ട് പോകണം പെട്ടന്ന് ഉൾകൊള്ളാൻ ബുദ്ധിമുട്ട് തോന്നും സ്വാഭാവികം ആണ് എങ്കിലും അതു നന്നായി എന്ന് തന്നെ പറയാം ശബരി അവനെ വിട്ട് പോയത് ഇത്തിരി വിഷമം ആയി നിഴൽ പോലെ ഉണ്ടായ സുഹൃത്ത് പെട്ടന്ന് നമ്മുടെ അടുത്ത് നിന്ന് അകന്നാൽ കുറച്ചു വിഷമം ആവില്ലേ എങ്കിലും അതും നന്നായി അവൻ സ്വയം തീരുമാനം എടുക്കണം എപ്പോഴും ശബരിയെ ഡിപെൻഡ് ചെയ്യരുത് നാളെ ജീവിതത്തിൽ വലിയ പ്രശ്നം വരുമ്പോൾ ശബരി കൂടെ ഇല്ലാത്തപ്പോൾ അതു കൈകാര്യം ചെയ്യണം എങ്കിൽ ഈ ഒരു താത്കാലിക വേർപിരിയൽ നല്ലതാണ് ഇൻട്രോവെർട്ട് ആയ ഏതൊരാളും ഏറ്റവും ഭയക്കുന്ന തളരുന്ന സിറ്റുവേഷൻ നാല് ആളുകളെ അഭിമുഗീകരിക്കുക എന്നത് തന്നെ ആണ് കോളേജ് ഒക്കെ ആവുമ്പോൾ ഇങ്ങനെ ഒരു സിറ്റുവേഷൻ നല്ല പണി ആണ് എങ്കിലും അതും അവന്റെ ആ ഒരു അവസ്ഥയിൽ നിന്ന് മറികടക്കാൻ പ്രാപ്തം ആക്കും അതു ഇവിടെ സംഭവിച്ചതായി പറയുകയും ചെയ്തു അവിടെ ഉണ്ടായ സൗഹൃദം ഒക്കെ കൊള്ളാം റസീന ആ കുട്ടിയും കൊള്ളാം ഒരു വിഷമം വരുമ്പോൾ ആശ്വസിപ്പിക്കാനും കേൾക്കാനും ഉള്ളത് ഒരു തരത്തിൽ കുറച്ചു സമാധാനം കിട്ടും കുറച്ചു വിഷമം കുറയും പ്രണയജോടികൾ ഒരു ലവ് എന്നതിൽ ഉപരി നല്ലൊരു ഫ്രണ്ട് കൂടി ആയിരിക്കണം പരസ്പരം എന്തും തുറന്ന് പറഞ്ഞു മനസ്സിലാക്കി പെരുമാറാൻ ഇവിടെ മനു ആദ്യം മുതലേ രഹസ്യം ഒന്നും വയ്ക്കുന്നില്ല അതുപോലെ അമ്മു പറയാൻ ഉള്ളത് ശരി എന്ന് തോന്നുന്നത് പറയും ചെയ്യും അതു എന്തുകൊണ്ടും നല്ലതാണ് അവളുടെ അപ്പീറൻസ് അതിൽ കൈവയ്ക്കാത്തത് തന്നെ ആണ് നല്ലത് അവളുടെ ആ നാടൻ വേഷം തന്നെ ആണ് നല്ലത് അംഗലാവണ്യം എടുത്തു കാണിക്കും വിധം ഉള്ള ഡ്രസ്സിങ് അവൾടെ character തന്നെ ചേരാതെ ആകും അമ്മയുടെ ആ സംസാരത്തിൽ നിന്നും എന്തോ ഒരു വശപിശക് ഇനി മനുവിന്റെ അമ്മ തന്നെ കേട്ടുകാണും എന്നൊരു തോന്നൽ ഉണ്ട് രണ്ടു പേരും വരാതെ ആയപ്പോൾ ശബരിയുടെ അമ്മ അവർക്ക് തോന്നിയ വിഷമം, തിരക്കിൽ ബന്ധങ്ങൾ മറന്നു പോകരുത് ഒരിക്കലും ഇത്രയും ഒന്നും പരീക്ഷിക്കരുത് പാവം അല്ലെ ഇത്രയും സ്നേഹിക്കുന്ന പെണ്ണിനെ അവളുടെ സ്നേഹം അളക്കാൻ ഇനിയും വിട്ട് നിൽക്കരുത് കാണാതെ കാണുമ്പോൾ ഉള്ള പ്രണയം അതിന്റെ തീവ്രത നല്ലത് ആണ് ആ അനുഭവം ഫീലിംഗ് ബട്ട് പാവം ഒരുപാട് വേദനിച്ചു കാണും മനസ്സ് അച്ഛനും ഇവരുടെ സ്നേഹത്തിൽ സന്തോഷം ആണ് എന്ന് ആ കണ്ണീർ തന്നെ ധാരാളം ആണ് ഇവരെ പിരിക്കില്ലല്ലോ അല്ലെ? ഒരുപാട് ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് By അജയ്