Chapter Title : കിനാവ് പോലെ [Fireblade]
കിനാവ് പോലെ
Kinavu Pole | Author : Fireblade
"തനിക്കൊക്കെ എന്തിന്റെ കേടാടോ.. ഓരോ ഉടായിപ്പും കൊണ്ട് ഇറങ്ങിക്കോളും ആണ്പിള്ളേരുടെ പേര് കളയാൻ, പ്രേമമാണത്രെ പ്രേമം ഛേ. !!". ആ കോളേജ് ക്യാമ്പസിന്റെ മനോഹരമായ പൂമരത്തണലിൽ ബഹളം കേട്ടു കൂടിയവരുണ്ടെന്നുകൂടി ഓർക്കാതെ അവൾ പറഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തെ തകർക്കാൻ പോന്നതായിരുന്നു.അവളുടെ കണ്ണിലെ കനലും മറ്റുള്ളവരുടെ പരിഹാസചിരികളും നീറി നീറി മനസിനെ കീഴ്‌പ്പെടുത്തി, അവളുടെ മുഖത്തേക്ക് നോക്കാൻ പോലും ശക്തിയില്ലാതെ പിടിക്കപ്പെട്ട കുറ്റവാളിയെ പോലെ എന്റെ തല കുനിഞ്ഞു, കണ്ണുനീർ കാഴ്ചയെ മറച്ചു.
"തന്നെയൊന്നും പ്രേമിക്കണ്ട ഗതികേട് ഇപ്പൊ എന്തായാലും വന്നിട്ടില്ല, അങ്ങനൊന്നു വരുമ്പോളല്ലേ, അപ്പൊ നോക്കാം.. " എന്റെ കല്ലറയിലെ അവസാന ആണിയും അടിച്ചു അവൾ തിരിഞ്ഞ് നടന്നപ്പോഴേക്കും നിൽക്കുവാൻ ത്രാണിയില്ലാത്ത വേച്ചു വേച്ചു ആ മരത്തിന്റെ ചുറ്റുപടവിൽ ഞാൻ അമർന്നിരുന്നു. അന്ധകാരം ചുറ്റും വ്യാപിച്ച പ്രതീതി.
"മനു,എന്തുപറ്റി.. എന്താടാ സംഭവം.. ?? കൂട്ടുകാരൻ ശബരീഷിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ തലയുയർത്തി നോക്കി.
ചുറ്റും കൂടിയിരുന്നവർ പിരിഞ്ഞുതുടങ്ങിയിരുന്നു, ഞാൻ അവന്റെ കൈകളിൽ മുറുകെ പിടിച്ചു, സംസാരിക്കാനുള്ള ശക്തി കിട്ടാനായി ശ്വാസം ആഞ്ഞു വലിച്ചെടുത്തു ."ഞാൻ ..ഞാനൊന്നും ചെയ്തില്ലെടാ ,അവൾ ...തെറ്റിദ്ധരിച്ചതാണെന്നു തോന്നുന്നു "എന്റെ വാക്കുകൾ ഇടറിക്കൊണ്ടിരുന്നു ."നിനക്കറിയാലോ ഇന്നുവരെ സംസാരിക്കാനോ ശല്യപ്പെടുത്താനോ നിന്നിട്ടില്ല ,അതിനുള്ള ധൈര്യമില്ല എന്നതാണ് സത്യം ",എന്റെ മുഖം താഴ്ന്നു ..അവൻ നെടുവീർപ്പിട്ടു ."ഒരു തരത്തിൽ നന്നായി ,പ്രശ്നമാണെങ്കിലും നിനക്കവളോട് ഇഷ്ടമുണ്ടെന്നു അവൾ അറിഞ്ഞല്ലോ "..
സംഗതി ശെരിയാണെന്ന് എനിക്കും തോന്നി ,ഇല്ലെങ്കിൽ ഒരുപക്ഷേ ഈ ഇഷ്ടം എന്നോടുകൂടി മറഞ്ഞുപോയേനെ.അവളാണ്
💬 Comments
View all comments